പുതിയ യമഹ റെയ് ZR സ്ട്രീറ്റ് റാലി വിപണിയിലേക്ക്, ടീസര്‍ പുറത്ത്

By Staff

യമഹ റെയ് ZR -ന് പുതിയ വകഭേദവുമായി യമഹ ഇന്ത്യയിലേക്ക്. 110 സിസി സ്‌കൂട്ടര്‍ നിരയില്‍ യമഹയുടെ സ്‌പോര്‍ടി സമര്‍പ്പണമാണ് റെയ് ZR. റെയ് ZR -നെ കൂടുതല്‍ സ്‌പോര്‍ടിയാക്കാനുള്ള തീരുമാനത്തിലാണ് യമഹ ഇപ്പോള്‍. പുതിയ യമഹ റെയ് ZR സ്ട്രീറ്റ് റാലി ഉടന്‍ വിപണിയിലെത്തും. കമ്പനി പുറത്തുവിട്ട ടീസര്‍ ദൃശ്യങ്ങള്‍ മോഡലിന്റെ വരവ് അടുത്തെന്ന സൂചന നല്‍കുന്നു.

പുതിയ യമഹ റെയ് ZR സ്ട്രീറ്റ് റാലി വിപണിയിലേക്ക്, ടീസര്‍ പുറത്ത്

2018 ഓട്ടോ എക്‌സ്‌പോയില്‍ റെയ് ZR 110 സ്ട്രീറ്റ് റാലിയെ കമ്പനി കാഴ്ചവെച്ചിരുന്നു. സ്‌പോര്‍ടി ഗ്രാഫിക്‌സും ഗോള്‍ഡന്‍ അലോയ് വീലുകളും അന്നു പ്രദര്‍ശിപ്പിച്ച മോഡലിന്റെ വിശേഷങ്ങളാണ്. എന്നാല്‍ ടീസറില്‍ കാണുന്ന പ്രൊഡക്ഷന്‍ മോഡലില്‍ കറുത്ത ആറു സ്‌പോക്ക് അലോയ് വീലുകളാണ് ഒരുങ്ങുന്നത്.

പുതിയ യമഹ റെയ് ZR സ്ട്രീറ്റ് റാലി വിപണിയിലേക്ക്, ടീസര്‍ പുറത്ത്

എന്തായാലും പരിഷ്‌കരിച്ച ഡിസൈന്‍ ഘടകങ്ങളുടെ പശ്ചാത്തലത്തില്‍ സ്ട്രീറ്റ് റാലി മോഡല്‍ കൂടുതല്‍ സ്‌പോര്‍ടിയായി അനുഭവപ്പെടും. പ്രത്യേക സ്ട്രീറ്റ് റാലി ഡീക്കലുകളും സ്‌കൂട്ടറിലുണ്ടാകും. നിരയില്‍ വേറിട്ടുനില്‍ക്കാന്‍ വേണ്ടിയാണിത്.

പുതിയ യമഹ റെയ് ZR സ്ട്രീറ്റ് റാലി വിപണിയിലേക്ക്, ടീസര്‍ പുറത്ത്

ഏറ്റവും പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ശൈലിയാകും റെയ് ZR സ്ട്രീറ്റ് റാലിയില്‍ യമഹ പരീക്ഷിക്കുക. അതേസമയം സാധാരണ റെയ് ZR -ല്‍ അനലോഗ് യൂണിറ്റാണ് ഇടംപിടിക്കുന്നത്.

പുതിയ യമഹ റെയ് ZR സ്ട്രീറ്റ് റാലി വിപണിയിലേക്ക്, ടീസര്‍ പുറത്ത്

അലൂമിനിയം ഫൂട്ട്‌റെസ്റ്റുകളും ഇരുണ്ട എഞ്ചിന്‍ ഗാര്‍ഡും മോഡലില്‍ പ്രതീക്ഷിക്കാം. 2018 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി പ്രദര്‍ശിപ്പിച്ച മോഡലില്‍ ചുവന്ന നിറത്തിലുള്ള ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകളാണ് പിന്നില്‍ ഒരുങ്ങിയിരുന്നത്.

പുതിയ യമഹ റെയ് ZR സ്ട്രീറ്റ് റാലി വിപണിയിലേക്ക്, ടീസര്‍ പുറത്ത്

എന്നാല്‍ വെളുത്ത നിറത്തിലായിരിക്കും പ്രൊഡക്ഷന്‍ മോഡലിലെ ഷോക്ക് അബോര്‍സര്‍ബര്‍. ഇവ ഗ്യാസ് ചാര്‍ജ്ഡ് യൂണിറ്റാകാന്‍ സാധ്യത കുറവാണ്. മുന്നില്‍ ടെലിസ്‌കോപിക്ക് ഫോര്‍ക്കുകള്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. 170 mm ഡിസ്‌ക് ബ്രേക്ക് മുന്നിലും ഡ്രം യൂണിറ്റ് പിന്നിലും ബ്രേക്കിംഗ് നിര്‍വഹിക്കുമെന്നാണ് വിവരം.

എഞ്ചിനില്‍ മാറ്റങ്ങളുണ്ടാകില്ല. നിലവിലുള്ള 113 സിസി ഒറ്റ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിന്‍ പുതിയ യമഹ റെയ് ZR 110 സ്ട്രീറ്റ് റാലിയില്‍ തുടരും. ഇതേ എഞ്ചിനാണ് സാധാരണ റെയ് ZR -ലും. എഞ്ചിന് 7 bhp കരുത്തും 8.1 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. സിവിടി ഗിയര്‍ബോക്‌സ് മുഖേന എഞ്ചിന്‍ കരുത്ത് പിന്‍ ചക്രത്തിലേക്ക് എത്തും.

Most Read Articles

Malayalam
കൂടുതല്‍... #yamaha
English summary
Yamaha Ray ZR Street Rally Scooter Teased Ahead Of Launch. Read in Malayalam.
Story first published: Friday, July 13, 2018, 18:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X