150 സിസി ശ്രേണിയില്‍ ഹീറോ പിന്‍വലിച്ച ബൈക്കുകള്‍

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഹീറോ മോട്ടോകോര്‍പ്പ്. ഒരു പക്ഷേ ലോകത്തിലെ തന്നെ എന്നുവേണമെങ്കിലും പറയാം. നിരവധി മോഡലുകളാണ് ഹീറോയുടെ ലൈനപ്പിലുള്ളത്.

150 സിസി ശ്രേണിയില്‍ ഹീറോ പിന്‍വലിച്ച ബൈക്കുകള്‍

സ്‌കൂട്ടറുകളുടെ നിരയാണെങ്കിലും ബൈക്കുകളുടെ നിരയാണെങ്കിലും ഹീറോയുടെ ലൈനപ്പില്‍ മികച്ച ഒരുപാട് മോഡലുകളെ കാണാന്‍ സാധിക്കും. മിക്കതും നിരത്തുകളിലും വിപണിയിലും മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.

150 സിസി ശ്രേണിയില്‍ ഹീറോ പിന്‍വലിച്ച ബൈക്കുകള്‍

150 സിസി ശ്രേണിയില്‍ ഉള്ള മോഡലുകളോട് അടുത്തകാലത്തായി വിപണിക്ക് പ്രത്യേക താല്പര്യം ഉണ്ട്. അതുകൊണ്ട് തന്നെ മിക്ക നിര്‍മ്മാതാക്കളും ഈ ശ്രേണിയിലേക്ക് നിരവധി മോഡലുകളെ അവതരിപ്പിക്കുകയുണ്ടായി.

150 സിസി ശ്രേണിയില്‍ ഹീറോ പിന്‍വലിച്ച ബൈക്കുകള്‍

എന്നാല്‍ അടുത്തകാലത്തായി ഹീറോ ഈ സെഗ്മെന്റില്‍ നിന്നും ചില മോഡലുകളെ പിന്‍വിലിക്കുകയുണ്ടായി. വില്‍പ്പന കുറഞ്ഞതുകൊണ്ടു തന്നെയാണ് ഹീറോ ഈ മോഡലുകളെ പിന്‍വലിച്ചത്. 150 സിസി ശ്രേണിയില്‍ നിന്നും ഹീറോ പിന്‍വലിച്ച അഞ്ച് മോഡലുകളെ പരിചയപ്പെടാം.

150 സിസി ശ്രേണിയില്‍ ഹീറോ പിന്‍വലിച്ച ബൈക്കുകള്‍

ഹീറോ ഹങ്ക്

ഹീറോ മോട്ടോകോര്‍പ് ലൈനപ്പിലെ സ്റ്റെലിഷ് ബൈക്കായിരുന്നു ഹീറോ ഹങ്ക്. 2007 -ലാണ് മോഡലിനെ ഹീറോ വിപണിയില്‍ എത്തിക്കുന്നത്. വില്‍പ്പനയില്‍ ഇടിവ് തട്ടിയതോടെയാണ് മോഡലിനെ കമ്പനി പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്.

150 സിസി ശ്രേണിയില്‍ ഹീറോ പിന്‍വലിച്ച ബൈക്കുകള്‍

എന്നാല്‍ ഈ ശ്രേണിയില്‍ പുതിയൊരു മോഡലിനെ അവതരിപ്പിക്കാനാണ് ഹങ്കിനെ പിന്‍വലിച്ചതെന്ന് കമ്പനിയും വ്യക്തമാക്കി. 149 സിസി എഞ്ചിന്‍ കരുത്തില്‍ എത്തിയിരുന്ന ഹങ്കിന്റെ വിപണിയിലെ എതിരാളി ഹോണ്ടയുടെ യുണികോണ്‍ ബൈക്കായിരുന്നു.

150 സിസി ശ്രേണിയില്‍ ഹീറോ പിന്‍വലിച്ച ബൈക്കുകള്‍

യുണിക്കോണിന് വിപണിയില്‍ ആവശ്യക്കാര്‍ ഏറിയതോടെയാണ് ഹങ്കിന്റെ വില്‍പ്പനയില്‍ ഇടിവ് സംഭവിക്കുന്നത്. 14.4 bhp പവറും 12.8 Nm torque ഉം ഈ എഞ്ചിന്‍ ഉത്പാദിപ്പിച്ചിരുന്നു. 75,222 രൂപയായിരുന്നു മൂന്ന് വര്‍ഷം മുമ്പ് വാഹനം വിപണിയില്‍ നിന്നും പിന്‍വലിക്കുമ്പോള്‍ ഉണ്ടായിരുന്ന വില.

150 സിസി ശ്രേണിയില്‍ ഹീറോ പിന്‍വലിച്ച ബൈക്കുകള്‍

ഹീറോ എക്‌സ്ട്രീം

2015 -ലാണ് മോഡലിനെ ഹീറോ വിപണിയില്‍ അവതരിപ്പിച്ചത്. ഹീറോ ഹങ്കിനൊപ്പം തന്നെയാണ് എക്‌സ്ട്രീമിനെയും കമ്പനി പിന്‍വലിക്കുന്നത്. നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന എക്സ്ട്രീമിന്റെ സ്ലിം പതിപ്പായിരുന്നു ഈ മോഡല്‍.

150 സിസി ശ്രേണിയില്‍ ഹീറോ പിന്‍വലിച്ച ബൈക്കുകള്‍

ഒരു സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ബൈക്കില്‍ കമ്പനി ഉള്‍പ്പെടുത്തിയിരുന്നു. 13 bhp കരുത്തും 12.8 Nm torque ഉം ആയിരുന്നു ബൈക്കിന്റെ എഞ്ചിന്‍ കരുത്ത്. അഞ്ച് സ്പീഡ് യൂണിറ്റായിരുന്നു ഗിയര്‍ബോക്സ്. ബൈക്കിനെ വിപണിയില്‍ നിന്നും പിന്‍വലിക്കുമ്പോള്‍ 73,000 രൂപയായിരുന്നു എക്‌സ്‌ഷോറൂം വില.

150 സിസി ശ്രേണിയില്‍ ഹീറോ പിന്‍വലിച്ച ബൈക്കുകള്‍

ഹീറോ ഇംപള്‍സ്

ഹീറോ-ഹോണ്ട പിളര്‍പ്പിന് തൊട്ടുപിന്നാലെയാണ് ഇംപള്‍സിനെ ഹീറോ വിപണിയില്‍ എത്തിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ബജറ്റിലൊതുങ്ങുന്ന ആദ്യത്തെ 150 സിസി ബൈക്കെന്ന ഖ്യാതിയും ഇംപള്‍സിന് സ്വന്തമാണ്.

150 സിസി ശ്രേണിയില്‍ ഹീറോ പിന്‍വലിച്ച ബൈക്കുകള്‍

13 bhp പവറും 13 Nm torque ഉം നല്‍കുന്ന 149 സിസി സിങ്കിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. അഞ്ച് സ്പീഡ് സീക്വെന്‍ഷ്യല്‍ ട്രാന്‍സ്മിഷനും ബൈക്കില്‍ ഉള്‍പ്പെടുത്തിയിരുന്നു. 55 കിലോമീറ്റര്‍ മൈലേജ് വരെ ബൈക്കില്‍ ലഭിച്ചിരുന്നു.

150 സിസി ശ്രേണിയില്‍ ഹീറോ പിന്‍വലിച്ച ബൈക്കുകള്‍

ഡബിള്‍ ക്രാഡില്‍ ചാസിസ്, ഡിസ്‌ക് ബ്രേക്കിംഗ് സിസ്റ്റം, 11 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക്, സ്‌പോക് വീല്‍, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍ എന്നീ സവിശേഷതകളും ബൈക്കില്‍ കമ്പനി നല്‍കിയിരുന്നു. 72,000 രൂപയായിരുന്നു വാഹനത്തിന്റെ വിപണിയിലെ വില. പിന്‍വലിക്കുന്നതിന് മുന്‍പ് 12,000 രൂപയുടെ വിലക്കിഴിവ് കമ്പനി മോഡലിന് നല്‍കിയിരുന്നു.

150 സിസി ശ്രേണിയില്‍ ഹീറോ പിന്‍വലിച്ച ബൈക്കുകള്‍

ഹീറോ അച്ചീവര്‍

2006 -ല്‍ മോഡലിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചെങ്കിവും വില്‍പ്പനയ്ക്ക് എത്തുന്നത് 2008 കാലയളവിലാണ്. 150 സിസി കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന്റെ രൂപത്തില്‍ വിപണിയിലെത്തിയ ഹീറോയുടെ മറ്റൊരു ബൈക്കാണ് അച്ചീവര്‍.

150 സിസി ശ്രേണിയില്‍ ഹീറോ പിന്‍വലിച്ച ബൈക്കുകള്‍

പ്രധാനമായും യുവതലമുറയെ ലക്ഷ്യംവെച്ചുള്ള രൂപകല്പനയാണ് ബൈക്കിന് നല്‍കിയിട്ടുള്ളത്. 2017 -ലാണ് ഹീറോ 150 സിസി ലൈനപ്പില്‍ നിന്നും അച്ചീവറിനെ പിന്‍വലിക്കുന്നത്. 150 സിസി എഞ്ചിന്‍ കരുത്തില്‍ 13.4 bhp പവറും 12.8 Nm torque ഉം ഉത്പാദിപ്പിച്ചിരുന്നു.

150 സിസി ശ്രേണിയില്‍ ഹീറോ പിന്‍വലിച്ച ബൈക്കുകള്‍

അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സും ബൈക്കില്‍ കമ്പനി ഉള്‍പ്പെടുത്തിയിരുന്നു. 58 കിലോമീറ്റര്‍ മൈലേജും മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്തിരുന്നു. 67,550 രൂപയായിരുന്നു വാഹനം വിപണിയില്‍ നിന്നും പിന്‍വലിക്കുമ്പോള്‍ ഏക്‌സ്‌ഷോറും വില.

150 സിസി ശ്രേണിയില്‍ ഹീറോ പിന്‍വലിച്ച ബൈക്കുകള്‍

ഹീറോ എക്‌സ്ട്രീം സ്‌പോര്‍ട്‌സ്

യുവാക്കളെ ലക്ഷ്യംവെച്ച് ഹീറോ വിപണിയില്‍ അവതരിപ്പിച്ച മോഡലായിരുന്നു ഹീറോ എക്‌സ്ട്രീം സ്‌പോര്‍ട്‌സ്. വിപണിയില്‍ നിന്ന് വാഹനം പിന്‍വലിച്ചെങ്കിലും ഹീറോയുടെ വെബ്‌സൈറ്റില്‍ ഇപ്പോഴും സ്ഥാനം പിടിച്ചിട്ടുള്ള രണ്ട് മോഡലുകളില്‍ ഒരെണ്ണമാണ് ഹീറോ എക്‌സ്ട്രീം സ്‌പോര്‍ട്‌സ്.

150 സിസി ശ്രേണിയില്‍ ഹീറോ പിന്‍വലിച്ച ബൈക്കുകള്‍

15.6 bhp പവറും 13.5 Nm torque ഉം ഉത്പാദിപ്പിക്കുന്ന 149.2 സിസി എന്‍ജിനാണ് ബൈക്കിന്റെ കരുത്ത്. 55 കിലോമീറ്റര്‍ മൈലേജും ബൈക്കില്‍ കമ്പനി വാഗാദാനം ചെയ്യുന്നു. അഞ്ച് സ്പീഡ് കോണ്‍സ്റ്റന്റ് മെഷ് ഗിയര്‍ബോക്‌സാണ് ബൈക്കില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

150 സിസി ശ്രേണിയില്‍ ഹീറോ പിന്‍വലിച്ച ബൈക്കുകള്‍

മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് സംവിധാനമാണ് ബൈക്കില്‍ കമ്പനി നല്‍കിയിരിക്കുന്നത്. മണിക്കൂറില്‍ 107kmph ആണ് ബൈക്കിന്റെ പരമാവധി വേഗത. 80,850 രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറും വില. പാന്തെര്‍ ബ്ലാക്ക്, മെര്‍ക്യുറിക് സില്‍വര്‍, ഫെയറി റെഡ്, പൈറോ ഓറഞ്ച് എന്നീ നിറങ്ങളില്‍ വാഹനം ലഭ്യമാകും.

Most Read Articles

Malayalam
English summary
150cc motorcycles that Hero discontinued this decade. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X