പ്രീമിയം പകിട്ടില്‍ പുത്തന്‍ ബജാജ് ഡോമിനാര്‍, ബുക്കിംഗ് തുടങ്ങി

ഇനി പുതിയ ബജാജ് ഡോമിനാറിനായി കാത്തിരിപ്പ് ഏറെയില്ല. മോഡലിന്റെ ഔദ്യോഗിക ബുക്കിംഗ് രാജ്യമെങ്ങും ബജാജ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു. 2019 ഡോമിനാര്‍ 400 -നെ മാര്‍ച്ച് ആദ്യവാരം വിപണിയില്‍ പ്രതീക്ഷിക്കാം. ബുക്ക് ചെയ്യുന്നവര്‍ക്ക് ഏപ്രില്‍ മുതലായിരിക്കും ബൈക്ക് ലഭിച്ചു തുടങ്ങുക.

പ്രീമിയം പകിട്ടില്‍ പുത്തന്‍ ബജാജ് ഡോമിനാര്‍, ബുക്കിംഗ് തുടങ്ങി

കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പരീക്ഷണയോട്ടത്തിനിടെ പുതിയ ഡോമിനാറിനെ ക്യാമറ പലതവണ പകര്‍ത്തിയിരുന്നു. അടുത്തിടെ പുറത്തുവന്ന ബ്രോഷറാകട്ടെ ബൈക്കിലെ പ്രധാന സവിശേഷതകള്‍ പറഞ്ഞുവെയ്ക്കുകയുമുണ്ടായി. മന്ദം മന്ദം നീങ്ങുന്ന ഡോമിനാര്‍ വില്‍പ്പനയ്ക്ക് ഊര്‍ജ്ജം പകരാന്‍ നവീകരിച്ച '2019' പതിപ്പിന് കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് കമ്പനി.

പ്രീമിയം പകിട്ടില്‍ പുത്തന്‍ ബജാജ് ഡോമിനാര്‍, ബുക്കിംഗ് തുടങ്ങി

ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള DOHC എഞ്ചിനാണ് ബൈക്കിലെ മുഖ്യാകര്‍ഷണം. കൂടുതല്‍ കരുത്തുത്പാദനം 2019 ഡോമിനാര്‍ കാഴ്ച്ചവെക്കും. പ്രീമിയം സവിശേഷതകള്‍ ഒരുപാടുണ്ട് ഇക്കുറി ബൈക്കില്‍. പഴയ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ക്ക് പകരം മേന്മയേറിയ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് പുത്തന്‍ ഡോമിനാറിന് കമ്പനി നിശ്ചയിച്ചിരിക്കുന്നത്.

പ്രീമിയം പകിട്ടില്‍ പുത്തന്‍ ബജാജ് ഡോമിനാര്‍, ബുക്കിംഗ് തുടങ്ങി

പിന്‍ സസ്‌പെന്‍ഷനില്‍ മാറ്റമില്ല. നിലവിലെ മള്‍ട്ടി സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ മോണോഷോക്ക് യൂണിറ്റ് പുതിയ ഡോമിനാറിലും തുടരുന്നു. എക്‌സ്‌ഹോസ്റ്റ് സംവിധാനത്തിലും പരിഷ്‌കാരം കടന്നെത്തി. ഇരട്ട ബാരല്‍ എക്‌സ്‌ഹോസ്റ്റ് പോര്‍ട്ടുകള്‍ ഡോമിനാറില്‍ ഒരുങ്ങും. കുറച്ചേറെ ഉയര്‍ന്ന സ്വെപ്ബാക്ക് ശൈലിയാണ് എക്‌സ്‌ഹോസ്റ്റ് പിന്തുടരുന്നത്.

പ്രീമിയം പകിട്ടില്‍ പുത്തന്‍ ബജാജ് ഡോമിനാര്‍, ബുക്കിംഗ് തുടങ്ങി

ബൈക്കിന്റെ മാറ്റുകൂട്ടുന്നതില്‍ എക്‌സ്‌ഹോസ്റ്റിലെ അലൂമിനിയം ഫിനിഷ് നിര്‍ണായകമാവും. ഗ്രൗണ്ട് ക്ലിയറന്‍സിലും മാറ്റങ്ങളില്ല. പഴയതു തന്നെയെങ്കിലും 373 സിസി എഞ്ചിന്‍ യൂണിറ്റിനെ ബജാജ് റീട്യൂണ്‍ ചെയ്തു. 39.3 bhp കരുത്തും 35 Nm torque ഉം ഒറ്റ സിലിണ്ടര്‍ എഞ്ചിന് പരമാവധി കുറിക്കാനാവും. സ്ലിപ്പര്‍ ക്ലച്ച് പിന്തുണയോടെ ആറു സ്പീഡ് ഗിയര്‍ബോക്‌സ് ബൈക്കില്‍ തുടരും.

പ്രീമിയം പകിട്ടില്‍ പുത്തന്‍ ബജാജ് ഡോമിനാര്‍, ബുക്കിംഗ് തുടങ്ങി

നിലവില്‍ 35 bhp കരുത്തും 35 Nm torque ഉം സൃഷ്ടിക്കാനാണ് ഡോമിനാറിന് ശേഷി. പുതിയ ബൈക്കില്‍ ആര്‍പിഎം ലിമിറ്റര്‍ പതിനായിരമായി ഉയരുമെന്നതും ശ്രദ്ധേയം. പുതിയ മോഡലിന്റെ ആകാരയളവില്‍ വലിയ മാറ്റങ്ങളില്ല. 2,156 mm നീളവും 1,112 mm ഉയരവും ബൈക്കിനുണ്ട്. വീല്‍ബേസ് 1,453 mm. ഗ്രൗണ്ട് ക്ലിയറന്‍സ് 157 mm -ല്‍ തുടരുന്നു.

Most Read: ഒറ്റ ചാര്‍ജ്ജില്‍ 110 കിലോമീറ്റര്‍, അവന്‍ സെറോ പ്ലസ് ഇ-സ്‌കൂട്ടര്‍ വിപണിയില്‍

പ്രീമിയം പകിട്ടില്‍ പുത്തന്‍ ബജാജ് ഡോമിനാര്‍, ബുക്കിംഗ് തുടങ്ങി

അതേസമയം 813 mm -ല്‍ നിന്നും 836 mm ആയി ഡോമിനാറിന്റെ വീതികൂടി. 184.5 കിലോയാണ് ഭാരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ പരിഷ്‌കരിച്ച ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന് കഴിയും. പുതിയ ലെഗ് ഗാര്‍ഡുകള്‍, മിററുകള്‍, ഇരട്ടനിറമുള്ള അലോയ് വീലുകള്‍ എന്നിവയെല്ലാം 2019 ഡോമിനാറിന്റെ പുതുവിശേഷങ്ങളാണ്.

പ്രീമിയം പകിട്ടില്‍ പുത്തന്‍ ബജാജ് ഡോമിനാര്‍, ബുക്കിംഗ് തുടങ്ങി

ഇരട്ട ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായിരിക്കും ബൈക്കില്‍. മുന്‍ ടയറില്‍ 320 mm ഡിസ്‌ക്കും പിന്‍ ടയറില്‍ 220 mm ഡിസ്‌ക്കും വേഗം നിയന്ത്രിക്കാനായുണ്ട്. അതേസമയം പരിഷ്‌കാരങ്ങള്‍ ലഭിച്ച സ്ഥിതിക്ക് 20,000 രൂപയോളം ബൈക്കിന് കൂടുതല്‍ വില പ്രതീക്ഷിക്കാം.

പ്രീമിയം പകിട്ടില്‍ പുത്തന്‍ ബജാജ് ഡോമിനാര്‍, ബുക്കിംഗ് തുടങ്ങി

വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350, ബിഎംഡബ്ല്യു G310 R, ഹോണ്ട CB300R, മഹീന്ദ്ര മോജോ തുടങ്ങിയ വമ്പന്മാരുമായാണ് ബജാജ് ഡോമിനാര്‍ 400 -ന്റെ മത്സരം.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് #bajaj auto
English summary
2019 Bajaj Dominar Bookings Open Officially. Read in Malayalam.
Story first published: Tuesday, February 26, 2019, 13:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X