ബജാജ് ഡൊമിനാർ 400 സ്പെഷ്യൽ എഡിഷൻ അർജന്റീനയിൽ അവതരിപ്പിച്ചു

ബജാജ് ഓട്ടോയുടെ മുൻനിര മോഡലായ ഡൊമിനാർ 400-ന്റെ സ്പെഷ്യൽ എഡിഷൻ അർജന്റീനയിൽ പുറത്തിറക്കി. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും വിൽപ്പനയ്‌ക്കെത്തിക്കുന്ന പുതിയ ഡൊമിനറിനെ അടിസ്ഥാനമാക്കിയുള്ള മോഡൽ ഡ്യുവൽ ടോൺ കളർ സ്കീമിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

ബജാജ് ഡൊമിനാർ 400 സ്പെഷ്യൽ എഡിഷൻ അർജന്റീനയിൽ അവതരിപ്പിച്ചു

2020 ഡൊമിനാർ SE ബ്രൈറ്റ് യെല്ലോ, മാറ്റ് ബ്ലാക്ക് എന്നീ കളറുകളാണ് ഡ്യുവൽ ടോണിൽ പങ്കിടുന്നത്. ചിത്രങ്ങളിൽ കാണുന്നത് പോലെ 2020 ബജാജ് ഡൊമിനാർ 400 സ്പെഷ്യൽ എഡിഷന് മറ്റ് മാറ്റങ്ങളൊന്നും ലഭിക്കുന്നില്ല. പുതിയ കളർ സ്കീമിന് പുറമെ. അലോയ് വീലുകളും യെല്ലോ കളറിൽ പൂർത്തിയാക്കിയിരിക്കുന്നു.

ബജാജ് ഡൊമിനാർ 400 സ്പെഷ്യൽ എഡിഷൻ അർജന്റീനയിൽ അവതരിപ്പിച്ചു

ഇന്ത്യയിൽ, അറോറ ഗ്രീൻ, വൈൻ ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ മാത്രമാണ് പുതിയ ഡൊമിനാർ വാഗ്ദാനം ചെയ്യുന്നത്. അന്താരാഷ്ട്ര വിപണികളിൽ, റെഡ്, സിൽവർ കളർ സ്കീമുകളിലും മോട്ടോർസൈക്കിൾ ലഭ്യമാകുന്നുണ്ട്. എന്നാൽ ഈ പുതിയ നിറങ്ങളെല്ലാം അടുത്ത വർഷം ഇന്ത്യയിൽ പരിഷ്ക്കരിച്ച് അവതരിപ്പിക്കുന്ന ബജാജ് ഡൊമിനർ ബി‌എസ്-VI പതിപ്പിൽ അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബജാജ് ഡൊമിനാർ 400 സ്പെഷ്യൽ എഡിഷൻ അർജന്റീനയിൽ അവതരിപ്പിച്ചു

ഡൊമിനാർ 400-നെ ബിഎസ്--VI നിലവാരത്തിലേക്ക് നവീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് ബജാജ് സ്ഥിരീകരിച്ചിട്ടുണ്ട്. 2020 ഫെബ്രുവരിയിൽ പുതിയ മോഡൽ ഇന്ത്യൻ വിപണിയിലെത്തിയേക്കും.

ബജാജ് ഡൊമിനാർ 400 സ്പെഷ്യൽ എഡിഷൻ അർജന്റീനയിൽ അവതരിപ്പിച്ചു

നിലവിലെ ബജാജ് ഡൊമിനാർ 400-ന് വിദൂര യാത്രയ്ക്കിടെ ഗിയർ സുരക്ഷിതമാക്കുന്നതിനായി സീറ്റിനടിയിൽ സ്ഥിതിചെയ്യുന്ന ബംഗി സ്ട്രാപ്പ് ഹോൾഡർ, ടൈം, ഗിയർ പൊസിഷൻ, യാത്രാ വിവരങ്ങൾ എന്നിവ കാണിക്കുന്ന ദ്വിതീയ ഡിസ്പ്ലേ എന്നിവ വാഗ്ദാനം ചെയ്യുന്നതോടൊപ്പം പരിഷ്ക്കരിച്ച എഞ്ചിൻ യൂണിറ്റും ലഭിക്കുന്നു.

ബജാജ് ഡൊമിനാർ 400 സ്പെഷ്യൽ എഡിഷൻ അർജന്റീനയിൽ അവതരിപ്പിച്ചു

373.3 സിസി, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഡൊമിനാർ 400-ന് കരുത്തേകുന്നത്. ഇത് 8,650 rpm-ൽ 40 bhp കരുത്തും 7,000 rpm-ൽ 35 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ബി‌എസ്-VI-ലേക്ക് പരിഷ്ക്കരിക്കുമ്പോൾ ഈ പവർ, ടോർഖ് കണക്കുകളിൽ അല്പം വ്യത്യാസം വന്നേക്കാം.

Most Read: 2020 ഏപ്രിലിന് മുന്നോടിയായി ബിഎസ്-VI മോഡലുകൾ വിപണിയിൽ എത്തിക്കുമെന്ന് റോയൽ എൻഫീൽഡ്

ബജാജ് ഡൊമിനാർ 400 സ്പെഷ്യൽ എഡിഷൻ അർജന്റീനയിൽ അവതരിപ്പിച്ചു

മുൻവശത്ത് റേഡിയൽ കാലിപ്പർ ഉള്ള 320 mm സിംഗിൾ ഡിസ്കും പിന്നിൽ സിംഗിൾ പോട്ട് കാലിപ്പറുള്ള 230 mm ഡിസ്ക്കുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. അതോടൊപ്പം മുന്നിൽ ടെലിസ്‌കോപ്പിക് 43 mm അപ്‌സൈഡ് ഡൗണ്‍ ഫോർക്കുകളും പിൻഭാഗത്ത് മൾട്ടി സ്റ്റെപ്പ് ക്രമീകരിക്കാവുന്ന മോണോ ഷോക്കുമാണ് സസ്പെൻഷൻ.

Most Read: രണ്ട് പുതിയ സവിശേഷതകളുമായി ബിഎസ്-VI ഹിമാലയൻ എത്തും

ബജാജ് ഡൊമിനാർ 400 സ്പെഷ്യൽ എഡിഷൻ അർജന്റീനയിൽ അവതരിപ്പിച്ചു

പുതിയ ഡൊമിനാർ വിപണിയിൽ അവതരിപ്പിച്ചതിനു ശേഷം, വിൽപ്പനയിൽ ബജാജ് വർധനവ് രേഖപ്പെടുത്തി. അടുത്തിടെ, ബജാജ് ഓട്ടോ അവരുടെ പുതിയ ഇലക്ട്രിക്ക് സ്കൂട്ടറായ ചേതക്കിനെയും പുറത്തിറക്കി.

Most Read: ഡ്യുവൽ ചാനൽ എബി‌എസുമായി ബജാജ് പൾസർ RS200 ഉടനെത്തും

ബജാജ് ഡൊമിനാർ 400 സ്പെഷ്യൽ എഡിഷൻ അർജന്റീനയിൽ അവതരിപ്പിച്ചു

അത് 2020 ജനുവരിയിൽ വിപണിയിലെത്തും. ബജാജ് ചേതക് ഇലക്ട്രിക്ക് എന്ന് വിളിക്കപ്പെടുന്ന ഇത് ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക്ക് സ്കൂട്ടറാണ്. വിപണിയിൽ എത്തിയാൽ കെടിഎമ്മിന്റെ ഷോറൂമുകൾ വഴിയാകും ഇതിന്റെ വിൽപ്പന കമ്പനി നടത്തുക. ഭാവിയിൽ ബജാജ് ഇലക്ട്രിക്ക് മോട്ടോർസൈക്കിളും പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
2020 Bajaj Dominar 400 Special Edition showcased. Read more Malayalam
Story first published: Friday, December 6, 2019, 17:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X