302S-നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബെനലി

ഇറ്റാലിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ ബെനലി ഇന്ത്യയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അതോടൊപ്പം രാജ്യത്തെ ഡീലർഷിപ്പ് സാന്നിധ്യം വ്യാപിക്കാനും കമ്പനി പദ്ധതിയിടുന്നു.

302S-നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബെനലി

അടുത്തതായി ബെനലിയിൽ നിന്ന് ഇന്ത്യൻ വിപണിയിൽ എത്തുന്നത് പരിഷ്ക്കരിച്ച 302S ആയിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. സമൂഹമാധ്യമത്തിൽ മോട്ടോർസൈക്കിളിന്റെ അവതരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു.

302S-നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബെനലി

നവീകരിച്ച 302S ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് ബെനലി മോട്ടോർസൈക്കിൾസ് ഗ്ലോബൽ സ്ഥിരീകരിച്ചു. ഔദ്യോഗിക വിശദാംശങ്ങൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2020-ന്റെ തുടക്കത്തിൽ പുതിയ മോഡലിനെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

302S-നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബെനലി

ഇതിനകം തന്നെ അമേരിക്കൻ വിപണിയിൽ പ്രചാരത്തിലുള്ള വാഹനമാണ് 2020 ബെനലി 302S. ഇത് കമ്പനിയുടെ ഇന്ത്യൻ നിരയിലെ നേക്കഡ് റോഡ്‌സ്റ്റർ മോഡലായ TNT300-നെ മാറ്റിസ്ഥാപിക്കും.

302S-നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബെനലി

TNT300-ന് മുകളിലുള്ള സമഗ്ര വിഷ്വൽ നവീകരണം 2020 ബെനലി 3302S വഹിക്കുന്നു. പ്രൊജക്ടർ ഹെഡ് ലൈറ്റ് ഉപയോഗിച്ച് പൂർണ്ണമായ എൽഇഡി ലൈറ്റിംഗാണ് മോട്ടോർ സൈക്കിളിന്റെ ഫ്രണ്ട് ഫാസിയയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതുക്കിയ ബൈക്കിന് TNT300-ലെ സെമി ഡിജിറ്റൽ യൂണിറ്റിന് പകരം ഡിജിറ്റൽ ഡിസ്പ്ലേ ലഭിക്കുന്നു.

302S-നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബെനലി

ഇത്തരത്തിൽ മോട്ടോർസൈക്കിളിന് ഒരു ആധുനിക സ്പർശം നൽകുന്നതിൽ ബെനലി ശ്രദ്ധിച്ചിട്ടുണ്ട്. ഹ്രസ്വമായ റേഡിയേറ്റർ ആവരണങ്ങൾ മറ്റ് സ്റ്റൈലിംഗ് നവീകരണങ്ങളിൽ ഉൾപ്പെടുന്നു. മുകളിൽ സൂചിപ്പിച്ച മാറ്റങ്ങൾക്ക് പുറമെ, 302S TNT300-ന് സമാനമാണ്.

302S-നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബെനലി

അതിനാൽ ഇന്ധന ടാങ്ക്, സാഡിൽ, റിയർ പാനൽ, എഞ്ചിൻ കൗള്‍ എന്നിവയ്‌ക്ക് പരിചിതമായ രൂപമാകും ഉണ്ടാവുക. കൂടാതെ TNT300-ന് സമാനമായ ഒരു ട്രെല്ലിസ് ഫ്രെയിമാണ് 302S മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്.

Most Read: ചുരുങ്ങിയ ദിവസം കൊണ്ട് 352 ബുക്കിംഗുകൾ നേടി ബെനലി ഇംപെരിയാലെ 400

302S-നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബെനലി

പുതുക്കിയ എഞ്ചിൻ സവിശേഷതകൾ TNT300-നെക്കാൾ കൂടുതൽ പവറും ടോർക്കും നൽകും. 302S-ൽ 300 സിസി പാരലൽ ഇരട്ട സിലിണ്ടർ ലിക്വിഡ്-കൂൾഡ് 4-വാൽവ് എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് 11,000 rpm-ൽ പരമാവധി 37.5 bhp കരുത്തും 9,000 rpm-ൽ 25.62 Nm torque ഉം സൃഷ്ടിക്കും.

Most Read: വിലയില്‍ മാറ്റമില്ല; 650 ഇരട്ടകളെ പരിഷ്‌കരിച്ച് റോയല്‍ എന്‍ഫീല്‍ഡ്

302S-നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബെനലി

എന്നാൽ TNT300-ലെ 282 സിസി പാരലൽ ട്വിൻ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് 4-വാൽവ് DOHC എഞ്ചിൻ 10,500 rpm-ൽ 32.2 bhp കരുത്തും 6,500 rpm-ൽ 24.94 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

Most Read: ബിഎസ്-VI സുസുക്കി ജിക്സർ 250, SF 250 മോഡലുകളുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

302S-നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബെനലി

TNT300 ന് സമാനമായ ഹാർഡ്‌വെയർ സവിശേഷതകൾ തന്നെയാണ് 2020 ബെനലി 3302S-ലും ലഭ്യമാവുക. മുൻവശത്ത് 41 mm ഇൻവേർട്ടഡ് ഫോർക്കുകളും, പിന്നിൽ മോണോ ഷോക്കുമാണ് സസ്പെൻഷൻ സജ്ജീകരണത്തിൽ നൽകിയിരിക്കുന്നത്. ഫ്രണ്ട് സസ്‌പെൻഷൻ സജ്ജീകരണം ക്രമീകരിക്കാനാകാത്തതാണ്. അതേസമയം പ്രീ-ലോഡിനും റീബബൌണ്ട് ക്രമീകരണത്തിനുമായി റിയർ മോണോ ഷോക്ക് ട്യൂൺ ചെയ്യാൻ കഴിയും.

302S-നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബെനലി

മുൻവശത്ത് നാല് പിസ്റ്റൺ കോളിപ്പറുകളുള്ള 260 mm ഡ്യുവൽ ഡിസ്കുകളും പിന്നിൽ രണ്ട് പിസ്റ്റൺ കോളിപ്പറുള്ള 240 mm സിംഗിൾ ഡിസ്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. യുഎസ് പതിപ്പ് മോട്ടോർസൈക്കിളിന്റെ മുന്നിൽ 120/70-ZR17, പിന്നിൽ 160/60-ZR17 പൈറെല്ലി സോഴ്‌സ്ഡ് എയ്ഞ്ചൽ എസ്ടി ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യൻ പതിപ്പ് 3302S-ലും സമാനമായ സജ്ജീകരണം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
2020 Benelli 302S to be launched in India soon. Read more Malayalam
Story first published: Saturday, October 26, 2019, 18:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X