ബിഎസ് VI റോയൽ എൻഫീൽഡ് തണ്ടര്‍ബേര്‍ഡ് വീണ്ടും ക്യാമറയ്ക്കു മുന്നില്‍ — വീഡിയോ

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് പരീക്ഷണത്തിനിടെ വീണ്ടും ക്യാമറയ്ക്കു മുന്നില്‍പ്പെട്ടു. ഇത്തവണ വാഹനത്തിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. അതിനാല്‍ തന്നെ 2020 തണ്ടര്‍ബേര്‍ഡിന്റെ കൂടുതല്‍ വിവരങ്ങളും, വാഹനത്തിന്റെ രൂപവും ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം.

ബിഎസ് VI റോയൽ എൻഫീൽഡ് തണ്ടര്‍ബേര്‍ഡ് വീണ്ടും ക്യാമറയ്ക്കു മുന്നില്‍ — വീഡിയോ

കാലങ്ങളായി റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന ക്രൂയിസര്‍ ബൈക്കാണ് തണ്ടര്‍ബേര്‍ഡ്. 2002 -ലാണ് വാഹനത്തെ ആദ്യമായി റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയത്. പഴയ മോഡല്‍ 350 സിസി എഞ്ചിനായിരുന്നു ആദ്യ വാഹനത്തിലുണ്ടായിരുന്നത്.

ബിഎസ് VI റോയൽ എൻഫീൽഡ് തണ്ടര്‍ബേര്‍ഡ് വീണ്ടും ക്യാമറയ്ക്കു മുന്നില്‍ — വീഡിയോ

2012 -ല്‍ തണ്ടര്‍ബേര്‍ഡിനെ ഒന്നു പൊടി തട്ടി 350 സിസി 500 സിസി വകഭേതങ്ങള്‍ നല്‍കി റോയല്‍ എന്‍ഫീല്‍ഡ് വീണ്ടും വിപണിയിലെത്തിച്ചു. കാലം കഴിയുന്തോറും തണ്ടര്‍ബേര്‍ഡിന് ആരാധകരേറി വന്നു.

ബിഎസ് VI റോയൽ എൻഫീൽഡ് തണ്ടര്‍ബേര്‍ഡ് വീണ്ടും ക്യാമറയ്ക്കു മുന്നില്‍ — വീഡിയോ

റോയല്‍ എന്‍ഫീഡ് തണ്ടര്‍ബേര്‍ഡ് ഉപയോഗിക്കുന്ന നിരവധി ബൈക്കിങ് ഗ്രൂപ്പുകള്‍ പോലും ഇന്നുണ്ട്. കാലപ്പഴക്കം ചെന്ന മോഡലിന് 2018 -ല്‍ തണ്ടര്‍ബേര്‍ഡ് X എന്നൊരു പുതിയ പതിപ്പിനെ നല്‍കി നിര്‍മ്മാതാക്കള്‍ പരിഷ്‌കരിച്ചു. കൂടുതലായും യുവ തലമുറയെ ആകര്‍ഷിക്കാനായിരുന്നു ഈ പരിഷ്‌കാരം.

ബിഎസ് VI റോയൽ എൻഫീൽഡ് തണ്ടര്‍ബേര്‍ഡ് വീണ്ടും ക്യാമറയ്ക്കു മുന്നില്‍ — വീഡിയോ

വിപണിയ്ല്‍ തണ്ടര്‍ബേര്‍ഡ് X -ന് തരക്കേടില്ലാത്ത വില്‍പ്പനയുണ്ടായിരുന്നു. എന്നാലും വാഹനത്തിന് ആകെ മോത്തം ഒരു മാറ്റം വരുത്തേണ്ടത് അനിവാര്യമായിരുന്നു. അതിനാലാണ് 2020 -ല്‍ പുതുതലമുറ തണ്ടര്‍ബേര്‍ഡിനെ നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്നത്.

ബിഎസ് VI റോയൽ എൻഫീൽഡ് തണ്ടര്‍ബേര്‍ഡ് വീണ്ടും ക്യാമറയ്ക്കു മുന്നില്‍ — വീഡിയോ

വീഡിയോയില്‍ കാണുന്നതുപോലെ വാഹനത്തിന്റെ ചാസിയുള്‍പ്പടെ നിരവധി വലിയ മാറ്റങ്ങളുണ്ട്. നിലവിലുള്ള വാഹനത്തിലുള്ള സിംഗിള്‍ ഡൗണ്‍ ട്യൂബ് ഡിസൈനു പകരമായി ഇരട്ട ക്രാഡില്‍ ഫ്രെയിമാണ് വാഹനത്തിന്.

ബിഎസ് VI റോയൽ എൻഫീൽഡ് തണ്ടര്‍ബേര്‍ഡ് വീണ്ടും ക്യാമറയ്ക്കു മുന്നില്‍ — വീഡിയോ

തണ്ടര്‍ബേര്‍ഡില്‍ ഉന്നയിക്കുന്ന വൈബ്രേഷന്റെ പ്രശ്‌നം വലിയൊരു അളവു വരെ കുറയ്ക്കാന്‍ ഇത് സഹായിക്കും. പുതിയ ചാസിയില്‍ ഇരിക്കുവാന്‍ തക്കവണ്ണം എഞ്ചിന്‍ കേസുകളും പുനര്‍ നിര്‍മ്മിച്ചിരിക്കുന്നു.

ബിഎസ് VI റോയൽ എൻഫീൽഡ് തണ്ടര്‍ബേര്‍ഡ് വീണ്ടും ക്യാമറയ്ക്കു മുന്നില്‍ — വീഡിയോ

വൈബ്രേഷന്‍ കുറയ്ക്കുന്നതിനായി പുതിയ എഞ്ചിന്‍ മൗണ്ടുകള്‍ക്കിടയില്‍ നിര്‍മ്മാതാക്കള്‍ റബ്ബര്‍ ഡാമ്പിങ് ഉപഗോക്കുമെന്ന് പ്രതീക്ഷിക്കാം. നിലവിലുള്ള മോഡലിലും താഴ്ത്തിയാണ് ഹെഡ്‌ലാമ്പും ഹാന്‍ഡില്‍ ബാറും നല്‍കിയിരിക്കുന്നത്.

ബിഎസ് VI റോയൽ എൻഫീൽഡ് തണ്ടര്‍ബേര്‍ഡ് വീണ്ടും ക്യാമറയ്ക്കു മുന്നില്‍ — വീഡിയോ

നിലവിലുള്ള വാഹനത്തിന്റെ അതേ ആക്ൃതിയിലുള്ള ഇന്ധന ടാങ്കാണ്. എന്നാല്‍ മുമ്പിലത്തെ മോഡലില്‍ വലതു വശത്തായിരുന്ന ടാങ്കിന്റെ ലിഡ് നടുവിലേക്ക് മാറ്റി സ്ഥാപിച്ചിരിക്കുന്നു. പുതിയ ഇരട്ട സീറ്റ് ഘടനയാണ്. നിലവിലെ പതിപ്പിനേക്കാള്‍ വീതിയേറിയതും പരന്നതുമായ സീറ്റുകളാണ്.

ബിഎസ് VI റോയൽ എൻഫീൽഡ് തണ്ടര്‍ബേര്‍ഡ് വീണ്ടും ക്യാമറയ്ക്കു മുന്നില്‍ — വീഡിയോ

വാഹനത്തിന്റെ പിന്‍ഭാഗം തികച്ചു പുതുമയാര്‍ന്നതാണ്. പുതിയ റെട്രോ സ്‌റ്റൈല്‍ ടെയില്‍ ലാമ്പുകളും ഇന്റിക്കേറ്ററുകളുമാണ്. പുതിയ സ്വിങ്ങ് ആര്‍മും, സസ്‌പെന്‍ഷനും, നീളം കുറഞ്ഞ സൈലന്‍സര്‍ ഡിസൈനുമാണ്.

ബിഎസ് VI റോയൽ എൻഫീൽഡ് തണ്ടര്‍ബേര്‍ഡ് വീണ്ടും ക്യാമറയ്ക്കു മുന്നില്‍ — വീഡിയോ

നിലവിലുള്ള റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡിന് നിവര്‍ന്ന റൈഡിങ് ശൈലിയാണ്, കുറച്ചധികം നേരം സഞ്ചരിച്ചു കഴിയുമ്പോള്‍ ഇത് ക്ഷീണവും മുതുക് വേദനയും ഉണ്ടാക്കുന്നു. എന്നാല്‍ പുതിയ മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡില്‍ ഈ പ്രശ്‌നം നിര്‍മ്മാതാക്കള്‍ പരിഹരിച്ചരിക്കുകയാണ്.

കാല്‍ നീളത്തില്‍ വയ്ക്കാന്‍ ഫുട്ട് പെഡലുകള്‍ അല്പം മുമ്പോട്ട് തള്ളിയാണ് നല്‍യിരിക്കുന്നത്, ഹാന്‍ഡില്‍ബാര്‍ അല്പം താഴ്ത്തിയും കൊടുത്തിരിക്കുന്നു. 2020 -ല്‍ പുറത്തിറങ്ങുന്ന തണ്ടര്‍ബേര്‍ഡും 350 സിസി 500 സിസി പതിപ്പുകളില്‍ ലഭ്യമാകും.

Source:santhosh kumar/ YouTube

Most Read Articles

Malayalam
English summary
2020 BS-VI Royal Enfield Thunderbird Spotted Testing — Features Relaxed Riding Position. Read more Malayalam.
Story first published: Tuesday, July 16, 2019, 19:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X