ബി‌എസ്-VI ടിവിഎസ് അപ്പാച്ചെ RTR 200 4V; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ കർശനമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി വാഹന നിർമ്മാതാക്കളെല്ലാം തങ്ങളുടെ ശ്രേണിയിലെ മോഡലുകളെല്ലാം നവീകരിക്കുന്ന തിരക്കിലാണ്.

ടിവിഎസ് അപ്പാച്ചെ RTR 200 4V; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളിലൊരാളായ ടിവിഎസ് ഇതിനകം തന്നെ ബി‌എസ്-VI കംപ്ലയിന്റ് എഞ്ചിൻ ഉപയോഗിച്ച് അപ്പാച്ചെ RTR 200 4V വിപണിയിൽ എത്തിച്ചു. പരിഷ്ക്കരിച്ച മോഡലിന് 1.24 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

ടിവിഎസ് അപ്പാച്ചെ RTR 200 4V; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

പരിഷ്ക്കരിച്ച 2020 ടിവിഎസ് അപ്പാച്ചെ RTR 200 4V-യെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതായ അഞ്ച് കാര്യങ്ങൾ ഇതാ.

ടിവിഎസ് അപ്പാച്ചെ RTR 200 4V; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

1. കോസ്മെറ്റിക്ക് പരിഷ്ക്കരണങ്ങൾ

നിലവിലുള്ള മോഡലുമായി താരതമ്യം ചെയ്യുമ്പോൾ 2020 അപ്പാച്ചെ RTR 200 4V-യിൽ ‘ക്ലോ ആകൃതിയിലുള്ള' എൽഇഡി ഡിആർഎല്ലുകളുള്ള പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ അവതരിപ്പിക്കുന്നു. കൂടാതെ, പുതുക്കിയ മോട്ടോർസൈക്കിളിന്റെ പല ഭാഗങ്ങളിലും വ്യത്യസ്തമായ ഗ്രാഫിക്സും പുനർരൂപകൽപ്പന ചെയ്ത മിററുകളും ലഭിക്കുന്നു.

ടിവിഎസ് അപ്പാച്ചെ RTR 200 4V; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

2. ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ

2020 അപ്പാച്ചെ RTR 200 4V-ക്ക് പുതിയ 197.75 സിസി സിംഗിൾ സിലിണ്ടർ, ഫോർ-സ്ട്രോക്ക്, ഫോർ-വാൽവ്, ഓയിൽ-കൂൾഡ് എഞ്ചിൻ ലഭിക്കുന്നു. ഇത് 5 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

ടിവിഎസ് അപ്പാച്ചെ RTR 200 4V; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ബിഎസ്-VI-ലേക്ക് പരിഷ്ക്കരിച്ചെങ്കിലും പവർ കണക്കുകളിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 8,500 rpm-ൽ 20.2 bhp കരുത്തിൽ 16.8 Nm torque ആണ് എഞ്ചിൻ ഉത്പാദിപ്പിക്കുന്നത്.

ടിവിഎസ് അപ്പാച്ചെ RTR 200 4V; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

3. പുതിയ ഫ്യുവൽ ഇഞ്ചക്ഷൻ സിസ്റ്റം

നിവലിലുള്ള മോഡലിന്റെ കാർബ്യൂറേറ്റർ സംവിധാനത്തിന് പകരം ഫ്യുവൽ-ഇഞ്ചക്ഷൻ സംവിധാനമാണ് ടിവിഎസ് മോട്ടോർസൈക്കിളിൽ വാഗ്ദാനം ചെയ്യുന്നത്. ഇത് വിശാലമായ പവർബാൻഡിനൊപ്പം സവാരി കൂടുതൽ പരിഷ്കൃതമാക്കുന്നു.

Most Read: പുതിയ സവിശേഷതകളുമായി ബിഎസ്-VI ടിവിഎസ് അപ്പാച്ചെ RR310 ഉടൻ വിപണിയിലെത്തും

ടിവിഎസ് അപ്പാച്ചെ RTR 200 4V; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

4. GTT ടെക്

ഓട്ടോമാറ്റിക്ക് ഗിയർബോക്സുകളിലെ ക്രീപ്പ് ഫംഗ്ഷന് സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന ഗ്ലൈഡ് ത്രൂ ട്രാഫിക് (GTT) സാങ്കേതികവിദ്യയും പുതിയ 2020 അപ്പാച്ചെ RTR 200 4V-യിൽ ടിവിഎസ് സജ്ജീകരിച്ചിട്ടുണ്ട്.

Most Read: ഹസ്ഖ്‌വര്‍ണ മോഡലുകളുടെ വിൽപ്പന കെടിഎം ഡീലർഷിപ്പുകളിലൂടെ

ടിവിഎസ് അപ്പാച്ചെ RTR 200 4V; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

5. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ

ഇന്ത്യൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ ടിവിഎസ് പുതിയ വിവരങ്ങളും ഡോട്ട് മാട്രിക്സ് ഡിസ്പ്ലേയും ചേർത്ത് മോട്ടോർ സൈക്കിളിലെ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ നവീകരിച്ചത് ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കും. അടുത്തിടെ, കമ്പനി അവതരിപ്പിച്ച ബ്ലുടൂത്ത് കണക്ടിവിറ്റി സൗകര്യവും ഇതിൽ ഉൾപ്പെടുന്നു.

Most Read: ബി‌എസ്-VI യമഹ YZF-R15 V3.0 ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

ടിവിഎസ് അപ്പാച്ചെ RTR 200 4V; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഇതിലൂടെ കോള്‍ ചെയ്യുന്നതിനും മെസേജ് അയക്കുന്നതിനും, വേഗത അറിയുന്നതിനും, യാത്ര വിശദാംശങ്ങളും, ബൈക്ക് അവസാനം പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥാനവും, സര്‍വ്വീസ് ബുക്കിങ് സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും.

ടിവിഎസ് അപ്പാച്ചെ RTR 200 4V; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

റൈഡർ ടെലിമെട്രി ട്രാക്കുചെയ്യുന്നതിന് ഒരു പ്രത്യേക ഫോൺ അപ്ലിക്കേഷൻ വഴി ബ്ലൂടൂത്ത് പവർ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ജോടിയാക്കാൻ സാധിക്കുന്നു.

Most Read Articles

Malayalam
English summary
2020 BS6 TVS Apache RTR 200 4V Five Things To Know. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X