2020 റിബൽ 300, 500 ക്രൂയിസർ മോഡലുകൾ അവതരിപ്പിച്ച് ഹോണ്ട

മിലാനിൽ നടക്കുന്ന EICMA മോട്ടോർഷോയിലെ ഹോണ്ടയുടെ ശ്രദ്ധേയമായ ബൈക്കാണ് CBR1000RR-R. എന്നാൽ ജാപ്പനീസ് നിർമ്മാതാക്കളിൽ നിന്നുള്ള മറ്റ് ചില മോഡലുകളും ഷോയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അവയിൽ പ്രധാനിയാണ് പരിഷ്ക്കരിച്ച് എത്തിയ 2020 ഹോണ്ട റിബൽ 300, റിബൽ 500 എന്നീ രണ്ട് ക്രൂയിസർ മോഡലുകൾ.

2020 റിബൽ 300, 500 ക്രൂയിസർ മോഡലുകൾ അവതരിപ്പിച്ച് ഹോണ്ട

അന്താരാഷ്ട്ര വിപണികളിലെ ഹോണ്ടയുടെ ഏറ്റവും ജനപ്രിയമായ രണ്ട് മോഡലുകളാണ് ചെറിയ ഡിസ്‌പ്ലേസ്‌മെന്റ് ക്രൂയിസറുകളായ റിബൽ 300, റിബൽ 500 എന്നിവ. 2020 മോഡലിൽ നിരവധി പരിഷ്ക്കരണങ്ങളുമായാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

2020 റിബൽ 300, 500 ക്രൂയിസർ മോഡലുകൾ അവതരിപ്പിച്ച് ഹോണ്ട

രണ്ട് ബൈക്കുകളിലും ഒരു സ്ലിപ്പർ ക്ലച്ച് ഹോണ്ട സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ നവീകരിച്ച ഫ്രണ്ട് ഫോർക്കും ബൈക്കുകൾക്ക് ലഭിക്കും. കട്ടിയുള്ള സീറ്റും പുതിയ എൽഇഡി ഹെഡ്‌ലൈറ്റും ബൈക്കുകൾക്കുണ്ട്. ഹെഡ്‌ലൈറ്റ് കൂടുതൽ ഒതുക്കമുള്ളതും സ്റ്റിയറിംഗ് ഹെഡിനോട് ചേർന്നുള്ളതുമാണ്, എൽഇഡികൾ ഇതിന് കൂടുതൽ ആധുനിക രൂപം നൽകുന്നു.

2020 റിബൽ 300, 500 ക്രൂയിസർ മോഡലുകൾ അവതരിപ്പിച്ച് ഹോണ്ട

റിയർ ലൈറ്റിംഗ് അസംബ്ലിയും ചെറുതാണ്, അതേസമയം ബ്രേക്ക് ലൈറ്റ് ലെൻസ് കൂടുതൽ ചതുരാകൃതിയിലാണ്. നാല് ടേൺ സൂചകങ്ങളും ഇപ്പോൾ വൃത്താകൃതിയിലാണ്. പുതുക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മോട്ടോർസൈക്കിളുകൾക്ക് നൽകിയിട്ടുണ്ട്. ഇത് ഗിയർ പൊസിഷൻ, ഇന്ധന നില, തുടങ്ങിയവ പ്രദർശിപ്പിക്കുന്നു.

2020 റിബൽ 300, 500 ക്രൂയിസർ മോഡലുകൾ അവതരിപ്പിച്ച് ഹോണ്ട

ഈ മാറ്റങ്ങളൊഴിച്ചു നിർത്തിയാൽ വാഹനത്തിന്റെ മറ്റ് ഘടകങ്ങളിലൊന്നും കമ്പനി പരിഷ്ക്കരണങ്ങൾ ഉൾപ്പെടുത്താൻ തയ്യാറായിട്ടില്ല.

2020 റിബൽ 300, 500 ക്രൂയിസർ മോഡലുകൾ അവതരിപ്പിച്ച് ഹോണ്ട

471 സിസി പാരലൽ ട്വിൻ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് റിബൽ 500 ന് കരുത്തേകുന്നത്. റിബൽ 300-ന് 286 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് യൂണിറ്റാണ് കരുത്തേകുന്നത്. രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

2020 റിബൽ 300, 500 ക്രൂയിസർ മോഡലുകൾ അവതരിപ്പിച്ച് ഹോണ്ട

രണ്ട് മോട്ടോർസൈക്കിളുകളുടെയും വില ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2020 മാർച്ചിൽ വിൽപ്പനയ്ക്കെത്തുമെന്ന് ഹോണ്ട വെളിപ്പെടുത്തി. ഇരു മോഡലുകളും ഇന്ത്യയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബൈക്കുകളാണ്.

Most Read: സെപ്റ്റംബറിലും മികച്ച വിൽപ്പന കൈവരിച്ച് റോയൽ എൻഫീൽഡ് 650 ഇരട്ടകൾ

2020 റിബൽ 300, 500 ക്രൂയിസർ മോഡലുകൾ അവതരിപ്പിച്ച് ഹോണ്ട

അടുത്ത 18 മാസത്തിനുള്ളിൽ ഹോണ്ട ഇന്ത്യൻ വിപണിയിൽ പുതിയ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രീമിയം 300 സിസി മുതൽ 500 സിസി വിഭാഗത്തിൽ പുതിയ മോട്ടോർസൈക്കിൾ സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി.

Most Read: ചലഞ്ചറിനെ അവതരിപ്പിച്ച് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍

2020 റിബൽ 300, 500 ക്രൂയിസർ മോഡലുകൾ അവതരിപ്പിച്ച് ഹോണ്ട

റോയൽ എൻഫീൽഡിന്റെ വിപണി പിടിച്ചെടുക്കുകയാണ് ജാപ്പനീസ് ഇരുചക്ര നിർമ്മാതാക്കളുടെ ശ്രമം. നിലവിൽ ഈ ശ്രേണിയുടെ വിപണി ഓഹരിയുടെ 85% സ്വന്തമാക്കുന്നത് എൻഫീൽഡാണ്. മറ്റ് കമ്പനികൾ മുമ്പ് ഈ വിഭാഗത്തിൽ റെട്രോ ക്ലാസിക്ക് കമ്പനിയെ വെല്ലുവിളിക്കാനായി പല മോഡലുകളും പരീക്ഷിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാൻ അവർക്ക് സാധിച്ചില്ല.

Most Read: 2019 EICMA മോട്ടോർഷോയിൽ നാല് മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി കെടിഎം

2020 റിബൽ 300, 500 ക്രൂയിസർ മോഡലുകൾ അവതരിപ്പിച്ച് ഹോണ്ട

അതിനാൽ വ്യത്യസ്തമായ സമീപനത്തിലൂടെ റോയൽ എൻഫീൽഡിനെ വെല്ലുവിളിക്കുകയെന്നതാണ് ഹോണ്ടയുടെ ലക്ഷ്യം. അതിനാൽ റിബൽ 300, റിബൽ 500 ക്രൂയിസറുകളെ ഇന്ത്യയിലെത്തിക്കാനുള്ള സാധ്യതകൾ കൂടുതലാണ്.

Most Read Articles

Malayalam
English summary
2020 Honda Rebel 300, Rebel 500 revealed in EICMA. Read more Malayalam
Story first published: Tuesday, November 5, 2019, 13:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X