1290 സൂപ്പർ ഡ്യൂക്ക് R അവതരിപ്പിച്ച് കെടിഎം

ഇരുചക്ര വാഹന വിപണി ഏറ്റവും ആകാംഷയോടെ കാത്തിരുന്ന 2020 കെടിഎം 1290 സൂപ്പർ ഡ്യൂക്ക് R അവതരിപ്പിച്ചു. മിലാനിൽ നടക്കുന്ന EICMA 2019 മോട്ടോർ ഷോയിലാണ് പരിഷ്ക്കരിച്ച സൂപ്പർ ബൈക്കിനെ ഓസ്ട്രിയൻ വാഹന നിർമ്മാതാക്കൾ പുറത്തിറക്കിയത്.

1290 സൂപ്പർ ഡ്യൂക്ക് R അവതരിപ്പിച്ച് കെടിഎം

പുതിയ യൂറോ-V കംപ്ലയിന്റ് പതിപ്പിൽ മോട്ടോർസൈക്കിൾ നിരവധി വിഷ്വൽ, മെക്കാനിക്കൽ മാറ്റങ്ങൾ വാഗ്ദാനം ചെയ്യുന്നു. കെടിഎമ്മിന്റെ ഉൽന്ന നിരയിൽ നിന്നുള്ള ഏറ്റവും കരുത്തേറിയ മോഡലുകളിൽ ഒന്നാണ്.

1290 സൂപ്പർ ഡ്യൂക്ക് R അവതരിപ്പിച്ച് കെടിഎം

സ്റ്റൈലിംഗിന്റെ കാര്യത്തിൽ, 2020 കെടിഎം 1290 സൂപ്പർ ഡ്യൂക്ക് R ഹെഡ്‌ലൈറ്റ് ഡിസൈനും സിലൗട്ടും നിലവിലുള്ള പതിപ്പിൽ നിന്നും അതേപടി നിലനിർത്തിയിട്ടുണ്ട്. എന്നിരുന്നാലും, അണ്ടർപിന്നിംഗുകൾ വളരെയധികം പരിഷ്കരിച്ചിട്ടുണ്ട്. 2020 മോഡലിന് പുതിയ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമാണ് ലഭിക്കുന്നത്. പ്രാഥമിക ഫ്രെയിം ഒരു കാസ്റ്റ് അലുമിനിയം സബ് ഫ്രെയിമിലേക്ക് ഘടിപ്പിച്ചിരിക്കുന്നു.

1290 സൂപ്പർ ഡ്യൂക്ക് R അവതരിപ്പിച്ച് കെടിഎം

MY2020 നവീകരണത്തിന്റെ ഭാഗമായി സൂപ്പർ ബൈക്കിന്റെ മുൻവശത്ത് സ്മോക്കഡ് ഫ്ലൈസ്‌ക്രീനിന്റെ രൂപത്തിലുള്ള ഒരു ഡിസൈനാണ് നൽകിയിരിക്കുന്നത്. 2020 മോഡലിന്റെ ഇന്ധന ടാങ്ക് നിലവിലുള്ള പതിപ്പിൽ നിന്ന് വളരെ വ്യത്യസ്തമാണ്.

1290 സൂപ്പർ ഡ്യൂക്ക് R അവതരിപ്പിച്ച് കെടിഎം

യൂറോ-V പതിപ്പിന്റെ പുതുക്കിയ രൂപത്തിനായി കുറച്ച് ഡിസൈൻ മാറ്റങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതോടൊപ്പം നവീകരിച്ച സാഡിൽ മുമ്പത്തെ മോഡലിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. കൂടാതെ റൈഡർ സീറ്റ് ഇന്ധന ടാങ്കിന്റെ താഴത്തെ വശങ്ങളിലേക്ക് വ്യാപിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

1290 സൂപ്പർ ഡ്യൂക്ക് R അവതരിപ്പിച്ച് കെടിഎം

2020 കെടിഎം 1290 സൂപ്പർ ഡ്യൂക്ക് R-ന്റെ എഞ്ചിനിലും കാര്യമായ മാറ്റങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. യൂറോ-V മലിനീകരണ മാനദണ്ഡങ്ങൾ പാലിച്ച് പരിഷ്ക്കരിച്ച 75 ഡിഗ്രി വി-ട്വിൻ സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, 8-വാൽവ് DOHC എഞ്ചിൻ 1,301 സിസി ഡിസ്‌പ്ലേസ്‌മെന്റ് നിലനിർത്തുന്നു.

1290 സൂപ്പർ ഡ്യൂക്ക് R അവതരിപ്പിച്ച് കെടിഎം

എന്നിരുന്നാലും എഞ്ചിൻ പ്രകടനത്തിൽ ചെറിയ വ്യത്യാസം വന്നിട്ടുണ്ട്. നേരത്തെ 173.5 bhp കരുത്ത് സൃഷ്ടിച്ചിരുന്ന യൂണിറ്റ് ഇപ്പോൾ 9,500 rpm-ൽ 180 bhp പവറും 8,000 rpm-ൽ 140 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

Most Read: CB4X അഡ്വഞ്ചര്‍ ടൂറര്‍ കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് ഹോണ്ട

1290 സൂപ്പർ ഡ്യൂക്ക് R അവതരിപ്പിച്ച് കെടിഎം

ഒരു വലിയ റേഡിയേറ്ററിന് ഇടം നൽകുന്ന റീ-റൂട്ട്ഡ് എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ എഞ്ചിനിലെ മറ്റ് മാറ്റങ്ങളിൽ ഉൾപ്പെടുന്നു. എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിൽ രണ്ട് കാറ്റലറ്റിക്ക് കൺവെർട്ടറുകളുള്ള സ്റ്റെയിൻലെസ് സ്റ്റീൽ പ്രൈമറി, സെക്കൻഡറി സൈലൻസർ എന്നിവ ഉൾപ്പെടുന്നു.

Most Read: സ്‌ക്രാംബ്ലർ നിരയിലേക്ക് ലിയോൺസിനൊ 800-നെ അവതരിപ്പിച്ച് ബെനലി

1290 സൂപ്പർ ഡ്യൂക്ക് R അവതരിപ്പിച്ച് കെടിഎം

മുൻവശത്ത് 48 mm ഇൻവേർട്ടഡ് ഫോർക്കുകളും പിന്നിൽ ഒരു മോണോ-ഷോക്ക് യൂണിറ്റുമാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. മുൻവശത്ത് ബ്രെംബോ സ്റ്റൈലമ ഫോർ-പിസ്റ്റൺ ഉപയോഗിച്ചുള്ള ഇരട്ട 320 mm റോട്ടറുകളും പിന്നിൽ 240 mm സിംഗിൾ ഡിസ്കും ബ്രെംബോ ടു-പിസ്റ്റൺ, പിന്നിൽ ഫിക്സഡ് കോളിപ്പറുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.

Most Read: ജാവ വാർഷിക പതിപ്പിന്റെ ഡെലിവറികൾ ആരംഭിച്ചു

1290 സൂപ്പർ ഡ്യൂക്ക് R അവതരിപ്പിച്ച് കെടിഎം

ഇലക്ട്രോണിക്ക് റൈഡർ എയ്ഡുകളിൽ ബോഷ് 9.1 MP 2.0 എ‌ബി‌എസ് (കോർണറിംഗ് എ‌ബി‌എസും സൂപ്പർ‌മോട്ടോ എ‌ബി‌എസും), ലീൻ സെൻ‌സിറ്റീവ് ട്രാക്ഷൻ കൺ‌ട്രോൾ , ക്വിക്ക്ഷിഫ്റ്റർ, ആന്റി-വീലി, ക്രൂയിസ് കൺ‌ട്രോൾ എന്നിവ ഉൾപ്പെടുന്നു. റെയിൻ, സ്ട്രീറ്റ്, സ്പോർട്സ് എന്നീ മൂന്ന് റൈഡിംഗ് മോഡുകളും സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
2020 KTM 1290 Super Duke R revealed. Read more Malayalam
Story first published: Friday, November 8, 2019, 12:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X