ബുള്ളറ്റിനെ റോയല്‍ എന്‍ഫീല്‍ഡ് അഴിച്ചുപണിയുമ്പോള്‍, പ്രതീക്ഷകള്‍ എന്തെല്ലാം?

ഇന്ത്യയില്‍ ബുള്ളറ്റുകള്‍ക്കുള്ള പ്രചാരം ഒന്നുവേറെതന്നെയാണ്. വിമര്‍ശനങ്ങള്‍ ഒരുപാടുണ്ടെങ്കിലും ബുള്ളറിനോളം തലയെടുപ്പുള്ള മറ്റൊരു റെട്രോ മോഡലിനെ അധുനിക കാലത്തു കണ്ടുകിട്ടാറ് അപൂര്‍വം മാത്രം. ഇത്രയുംകാലം 350/500 സിസി ശ്രേണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് രാജാവായി വാണു. പക്ഷെ അടുത്തകാലത്തായി വില്‍പ്പനയില്‍ ഇടറിവീഴുകയാണ് കമ്പനി.

ബുള്ളറ്റിനെ റോയല്‍ എന്‍ഫീല്‍ഡ് അഴിച്ചുപണിയുമ്പോള്‍, പ്രതീക്ഷകള്‍ എന്തെല്ലാം?

ജാവയുടെ തിരിച്ചുവരവ് റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ക്ക് ക്ഷീണം ചെയ്യുന്നു. എന്നാല്‍ ഇതിനുള്ള പ്രതിവിധി കമ്പനിയുടെ പക്കലുണ്ട്. അടുത്തവര്‍ഷം ഏപ്രിലിന് മുന്‍പ് ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പ്രകാരം മോഡലുകളില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ നിര്‍മ്മാതാക്കള്‍ വരുത്തണം. ബുള്ളറ്റുകളുടെ രണ്ടാംതലമുറ അവതരിപ്പിക്കാന്‍ ഇത് അനുയോജ്യമായ അവസരമായി റോയല്‍ എന്‍ഫീല്‍ഡ് കണക്കുകൂട്ടുന്നു.

ബുള്ളറ്റിനെ റോയല്‍ എന്‍ഫീല്‍ഡ് അഴിച്ചുപണിയുമ്പോള്‍, പ്രതീക്ഷകള്‍ എന്തെല്ലാം?

ഉത്പാദനസജ്ജമായ 2020 റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിനെ ക്യാമറ പകര്‍ത്തിയതോടെ കമ്പനിയുടെ നീക്കങ്ങളില്‍ ആകാംക്ഷഭരിതരായി നില്‍ക്കുകയാണ് വാഹന പ്രേമികള്‍. പുതുതലമുറ ബൈക്കുകള്‍ വികസിപ്പിക്കുന്നതിനായി കാര്യമായ അധ്വാനം റോയല്‍ എന്‍ഫീല്‍ഡ് നടത്തിയിട്ടുണ്ട്. പുറത്തുവന്ന ചിത്രങ്ങളില്‍ ഇക്കാര്യം വ്യക്തം. ഈ അവസരത്തില്‍ ഭാരത് സ്റ്റേജ് VI നിലവാരം പുലര്‍ത്തുന്ന പുതുതലമുറ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് മോഡല്‍ നല്‍കുന്ന പ്രതീക്ഷകള്‍ പരിശോധിക്കാം.

ബുള്ളറ്റിനെ റോയല്‍ എന്‍ഫീല്‍ഡ് അഴിച്ചുപണിയുമ്പോള്‍, പ്രതീക്ഷകള്‍ എന്തെല്ലാം?

പുതിയ അടിത്തറ

പുതിയ ഇരട്ട ഡൗണ്‍പൈപ്പ് ക്രാഡില്‍ ഫ്രെയിമും പരിഷ്‌കരിച്ച ഷാസിയുമാണ് മോഡലിന്റെ പ്രധാന സവിശേഷത. അടുത്തിടെ റോയല്‍ എന്‍ഫീല്‍ഡ് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 ബൈക്കുകള്‍ക്ക് സമാനമായ ഷാസി പുതുതലമുറ ക്ലാസിക്കും അവകാശപ്പെടും. ഷാസിയിലും സ്വിങ്ആമിലും സംഭവിച്ചിരിക്കുന്ന പരിഷ്‌കാരങ്ങള്‍ മോഡലിന്റെ ഭാരം കുറയ്്ക്കുന്നതിലേക്ക് നയിക്കുമെന്നാണ് സൂചന.

ബുള്ളറ്റിനെ റോയല്‍ എന്‍ഫീല്‍ഡ് അഴിച്ചുപണിയുമ്പോള്‍, പ്രതീക്ഷകള്‍ എന്തെല്ലാം?

പരിഷ്‌കരിച്ച എഞ്ചിന്‍

വിലയിരുത്തലുകള്‍ക്ക് സമയമായിട്ടില്ലെങ്കിലും ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ എഞ്ചിനില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് വഴിതെളിക്കും. 350 സിസി, 500 സിസി വകഭേദങ്ങളുടെ വേര്‍തിരിവ് അവസാനിപ്പിച്ച് ഒരൊറ്റ മോഡലായി ക്ലാസിക്കിനെ വിപണിയിലെത്തിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് നീക്കം നടത്തുമെന്ന് അഭ്യൂഹമുണ്ട്. എന്തായാലും ഇപ്പോഴുള്ള എഞ്ചിനെക്കാള്‍ ഉയര്‍ന്ന മികവ് പുതിയ പതിപ്പില്‍ പ്രതീക്ഷിക്കാം.

ബുള്ളറ്റിനെ റോയല്‍ എന്‍ഫീല്‍ഡ് അഴിച്ചുപണിയുമ്പോള്‍, പ്രതീക്ഷകള്‍ എന്തെല്ലാം?

ക്യാമറ പകര്‍ത്തിയ ചിത്രങ്ങളില്‍ ബൈക്കിന്റെ ഇടതുഭാഗത്താണ് ചെയിന്‍ ഡ്രൈവ് ഒരുങ്ങുന്നത്. ഇപ്പോഴുള്ള മോഡലുകളില്‍ ചെയിന്‍ ഡ്രൈവ് വലതുഭാഗത്താണുതാനും. പുതിയ മോഡലിന്റെ എഞ്ചിന്‍ ശൈലിയിലും മാറ്റങ്ങള്‍ ദൃശ്യമാണ്. ഇപ്പോഴുള്ള കാര്‍ബ്യുറേറ്റര്‍ സംവിധാനം ഉപേക്ഷിച്ച് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ യൂണിറ്റിലേക്ക് കടക്കേണ്ടതായ ചുമതലയും കമ്പനിക്കുണ്ട്.

ബുള്ളറ്റിനെ റോയല്‍ എന്‍ഫീല്‍ഡ് അഴിച്ചുപണിയുമ്പോള്‍, പ്രതീക്ഷകള്‍ എന്തെല്ലാം?

പുതിയ എഞ്ചിന്‍ യൂണിറ്റില്‍ ചവിട്ടാന്‍ കിക്കറില്ലെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. 650 സിസി മോഡലുകളുടെ മാതൃകയില്‍ ആറു സ്പീഡ് ഗിയര്‍ബോക്‌സായിരിക്കും പുതുതലമുറ ക്ലാസിക്കിന് റോയല്‍ എന്‍ഫീല്‍ഡ് നിശ്ചയിക്കുക.

ബുള്ളറ്റിനെ റോയല്‍ എന്‍ഫീല്‍ഡ് അഴിച്ചുപണിയുമ്പോള്‍, പ്രതീക്ഷകള്‍ എന്തെല്ലാം?

ഡിസൈന്‍ പരിഷ്‌കാരങ്ങള്‍

ഇപ്പോഴുള്ള രൂപഭാവത്തില്‍ നിന്നും പുതുതലമുറ മോഡല്‍ ഏറെ വ്യതിചലിക്കില്ല. ബൈക്കില്‍ എല്‍ഇഡി ടെയില്‍ലാമ്പ് യൂണിറ്റാണ് ഒരുങ്ങുന്നത്. ഒരുപക്ഷെ പൂര്‍ണ്ണ എല്‍ഇഡി യൂണിറ്റായി ഹെഡ്‌ലാമ്പ് നല്‍കാനും കമ്പനി മുന്‍കൈയ്യെടുക്കും. ഇതേസമയം മോഡലിന്റെ റെട്രോ ഭാവത്തോട് നീതിപുലര്‍ത്താന്‍ എല്‍ഇഡി ലാമ്പുകള്‍ക്ക് കഴിയുമോയെന്ന് കണ്ടറിയണം.

ബുള്ളറ്റിനെ റോയല്‍ എന്‍ഫീല്‍ഡ് അഴിച്ചുപണിയുമ്പോള്‍, പ്രതീക്ഷകള്‍ എന്തെല്ലാം?

ബൈക്കിലെ വിഭജിച്ച സീറ്റുകളിലും പരിഷ്‌കാരങ്ങളുണ്ട്. ഇപ്പോഴുള്ളതുപോലെ സ്പ്രിങ് സീറ്റുകള്‍ പുതിയ മോഡലിലില്ല. പിറകിലെ സീറ്റിന് വലുപ്പവും കൂടുതലാണ്. നീളം കുറഞ്ഞ പുകക്കുഴലും പുത്തന്‍ ഗ്രാബ് റെയിലുകളും ബൈക്കിന്റെ പുതുമകളില്‍പ്പെടും. സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിനും സാധ്യതയേറെയാണ്. ട്രിപ്പ് മീറ്റര്‍, ഇന്ധനനില തുടങ്ങിയ വിവരങ്ങള്‍ പുതുതലമുറ ക്ലാസിക്കില്‍ ലഭ്യമാവുമെന്നാണ് വിവരം.

ബുള്ളറ്റിനെ റോയല്‍ എന്‍ഫീല്‍ഡ് അഴിച്ചുപണിയുമ്പോള്‍, പ്രതീക്ഷകള്‍ എന്തെല്ലാം?

സസ്‌പെന്‍ഷനും ബ്രേക്കുകളും

പുതിയ പതിപ്പില്‍ ഇരു ടയറുകളിലും ഡിസ്‌ക്ക് യൂണിറ്റുകള്‍ ബ്രേക്കിങ് നിറവേറ്റും. സുരക്ഷാ ചട്ടങ്ങള്‍ മാനിച്ച് ഇരട്ട ചാനല്‍ എബിഎസ് അടിസ്ഥാന ഫീച്ചറായാകും മോഡലില്‍ ഒരുങ്ങുക. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍തന്നെയാണ് സസ്‌പെന്‍ഷന്‍ നിറവേറ്റുന്നത്. പിറകില്‍ ഗ്യാസ് ചാര്‍ജ് ശേഷിയുള്ള ഷോക്ക് അബ്‌സോര്‍ബറുകള്‍ ഇതേ കടമ നിര്‍വഹിക്കും. എന്നാല്‍ ഇക്കുറി സ്പ്രിങ് കവറിന് വലുപ്പം കൂടുതലാണെന്ന് പ്രത്യേകം പരാമര്‍ശിക്കണം.

ബുള്ളറ്റിനെ റോയല്‍ എന്‍ഫീല്‍ഡ് അഴിച്ചുപണിയുമ്പോള്‍, പ്രതീക്ഷകള്‍ എന്തെല്ലാം?

വിലയും എതിരാളികളും

ഇപ്പോഴുള്ള ക്ലാസിക്ക് മോഡലുകളെക്കാള്‍ വില പുതുതലമുറ പതിപ്പിന് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. വിപണിയില്‍ ജാവ, ജാവ 42 ബൈക്കുകള്‍തന്നെ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കുമായി മത്സരിക്കും.

Most Read Articles

Malayalam
English summary
2020 Royal Enfield Classic: Top Things To Know. Read in Malayalam.
Story first published: Monday, July 1, 2019, 12:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X