ബുള്ളറ്റിനെ ഉടച്ചുവാർത്ത് റോയൽ എൻഫീൽഡ്

2020 ക്ലാസിക്ക് 350 -യെ വിപണിയിലെത്തിക്കാനുള്ള തിരക്കുകളിലാണ് റോയല്‍ എന്‍ഫീല്‍ഡ്. പരീക്ഷണയോട്ടത്തിലേര്‍പ്പെടുന്ന 2020 ക്ലാസിക്ക് പതിപ്പിന്റെ ചിത്രങ്ങള്‍ അടുത്ത വര്‍ഷത്തോട് കൂടി തന്നെ ബൈക്ക് വിപണിയിലെത്തുമെന്നതിന് ആധികാരികത നല്‍കുന്നു. നീണ്ട നാളുകള്‍ക്ക് ശേഷം റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ക്ലാസിക്ക് 350, ക്ലാസിക്ക് 500 പതിപ്പുകള്‍ ഇപ്പോഴിതാ ഭാരത് സ്‌റ്റേജ് നിലവാരത്തിലേക്ക് നീങ്ങിയിരിക്കുന്നു. ഇന്ത്യന്‍ ബൈക്ക് വിപണിയിലെ വമ്പന്മാരായ റോയല്‍ എന്‍ഫീല്‍ഡ്, 350-സിസി ശ്രേണിയിലെ ശക്തമായ സാന്നിധ്യമാണ്.

ബുള്ളറ്റിനെ ഉടച്ചുവാർത്ത് റോയൽ എൻഫീൽഡ്

എങ്കിലും വിപണിയില്‍ പുതിയ എതിരാളികള്‍ കടന്നുവന്നതോടെ തങ്ങളുടെ ബൈക്ക് നിരയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തണമെന്ന ചിന്ത കമ്പനിയ്ക്ക് ഉണ്ടായിരിക്കുന്നു. പുതിയ ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നത് മറ്റൊരു കാരണം. ഇതൊക്കെ തന്നെയാണ് തങ്ങളുടെ ബൈക്ക് നിര പരിഷ്‌കരിക്കാന്‍ കമ്പനിയെ നിര്‍ബന്ധിതരാക്കിയതും.

ബുള്ളറ്റിനെ ഉടച്ചുവാർത്ത് റോയൽ എൻഫീൽഡ്

വിപണിയില്‍ കമ്പനിയുടെ മുന്‍നിര ബൈക്കുകളായ ബുള്ളറ്റ്, ക്ലാസിക്ക്, തണ്ടര്‍ബേര്‍ഡ് എന്നിവ ഈ പരിഷ്‌കരണത്തിന്‍റെ ഭാഗമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ 2020 റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് പതിപ്പിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്.

ബുള്ളറ്റിനെ ഉടച്ചുവാർത്ത് റോയൽ എൻഫീൽഡ്

പരീക്ഷണയോട്ടത്തിലേര്‍പ്പെടുന്ന ക്ലാസിക്ക് 350 -യുടെ ചിത്രങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. മോഡ്യുലാര്‍ J ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് അടുത്ത തലമുറ ക്ലാസിക്ക് പതിപ്പ് കമ്പനി ഒരുക്കിയിരിക്കുന്നത്. പുതിയ ക്ലാസിക്ക് പതിപ്പിന്റെ ആദ്യ പരീക്ഷണ മാതൃകയില്‍ പരിഷ്‌കരിച്ച എഞ്ചിനും പുത്തന്‍ ഗിയര്‍ബോക്‌സുമാണുള്ളത്.

ബുള്ളറ്റിനെ ഉടച്ചുവാർത്ത് റോയൽ എൻഫീൽഡ്

പുതിയ ക്ലാസിക്ക് പതിപ്പിലെ എഞ്ചിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും 350, 500 സിസി പതിപ്പുകള്‍ കമ്പനി അതേപടി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന ഒറ്റ സിലിണ്ടര്‍ എയര്‍കൂളിംഗ് എഞ്ചിനാവും പുത്തന്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് ബെക്കിലുണ്ടാവുക.

ബുള്ളറ്റിനെ ഉടച്ചുവാർത്ത് റോയൽ എൻഫീൽഡ്

മാത്രമല്ല പുത്തന്‍ പതിപ്പില്‍ സ്റ്റാന്‍ഡേര്‍ഡ് ഇലക്ട്രോണിക്ക് ഫ്യുവല്‍ ഇഞ്ചക്ഷനും കമ്പനി ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. മുന്‍ മോഡലുകളില്‍ ഉണ്ടായിരുന്ന കിക്ക് സ്റ്റാര്‍ട്ടര്‍ പുത്തന്‍ ക്ലാസിക്ക് പതിപ്പില്‍ നിന്നും കമ്പനി ഒഴിവാക്കിയിട്ടുണ്ട്. നിലവിലുള്ള ബോഡി ഘടനയും ഇന്‍സ്ട്രമെന്റ് പാനലുമാണ് പരീക്ഷണയോട്ടത്തില്‍ ഉപയോഗിച്ചിരിക്കുന്ന പതിപ്പിലുള്ളത്.

Most Read: സെൽറ്റോസിന്റെ ഒരുക്കം കിയ പൂർത്തിയാക്കി, ആദ്യ പരസ്യം പുറത്ത്

ബുള്ളറ്റിനെ ഉടച്ചുവാർത്ത് റോയൽ എൻഫീൽഡ്

എന്നാല്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകളുള്‍പ്പടെ ഡിസൈനില്‍ അടിമുടി മാറ്റത്തോടെയാവും അടുത്ത തലമുറ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് പതിപ്പെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ ബൈക്ക് നിരയില്‍ മികച്ച നിലവാരത്തിലെത്തിക്കാനാവും കമ്പനി ശ്രദ്ധ ചെലുത്തുക. ചിത്രത്തില്‍ ബൈക്കിന് പുതിയ ഫുട്ട് പെഗ് ലഭിച്ചതായാണ് കാണാനാവുന്നത്.

Most Read: കിയ സെല്‍റ്റോസ്: അറിയണം ഇക്കാര്യങ്ങള്‍

ബുള്ളറ്റിനെ ഉടച്ചുവാർത്ത് റോയൽ എൻഫീൽഡ്

മാത്രമല്ല, ബൈക്കിന് പുത്തന്‍ ഗിയര്‍ ലെവര്‍ ലഭിച്ചതായും കാണാനാവുന്നുണ്ട്. ബൈക്കുകളുടെ ഗുണനിലവാരം കൂട്ടാനായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ജാപ്പനീസ് വിദഗ്ധരെയും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെ ഇതുവരെയുള്ളതില്‍ നിന്ന് വ്യത്യസ്തമായ ക്ലാസിക്ക് പതിപ്പുകള്‍ കമ്പനിയില്‍ നിന്ന് പ്രതീക്ഷിക്കാം.

Most Read: വില്‍പ്പനയില്ല, ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് വാഹന നിര്‍മ്മാതാക്കള്‍

ബുള്ളറ്റിനെ ഉടച്ചുവാർത്ത് റോയൽ എൻഫീൽഡ്

ക്ലാസിക്ക് പതിപ്പുകളില്‍ മാത്രമല്ല, റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റു ബൈക്കുകള്‍ക്കും ഈ പരിഷ്‌കാരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2020 ആദ്യത്തോടെ തന്നെ പരിഷ്‌കരിച്ച റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് ബൈക്കുകള്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Source: Rushlane

Most Read Articles

Malayalam
English summary
2020 Royal Enfield Classic 350 Spotted Testing With Several Improvements & New Engine.Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X