ട്രയംഫ് 2020 സ്ട്രീറ്റ് ട്രിപ്പിൾ RS ജനുവരിയിൽ ഇന്ത്യയിലെത്തും

2020 സ്ട്രീറ്റ് ട്രിപ്പിൾ RS മോഡലിനെ ട്രയംഫ് മോട്ടോർസൈക്കിൾസ് അടുത്തിടെ ആഗോള വിപണിയിൽ അവതരിപ്പിച്ചു. എന്നാൽ പുതിയ സ്ട്രീറ്റ് ട്രിപ്പിൾ RS-നെ ഉടൻ ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. വാഹനം നിരവധി പരിഷ്ക്കരണങ്ങളും, അധിക ഇലക്ട്രോണിക്സ്, പുതുക്കിയ എഞ്ചിൻ എന്നിവ വാഗ്ദാനം ചെയ്യുന്നു.

ട്രയംഫ് 2020 സ്ട്രീറ്റ് ട്രിപ്പിൾ RS ജനുവരിയിൽ ഇന്ത്യയിലെത്തും

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ RS 2020 ജനുവരിയിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. പുതിയ മോഡലിൽ പരിഷ്ക്കരിച്ച ബി‌എസ്-VI കംപ്ലയിന്റ് എഞ്ചിനാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 765 സിസി ത്രീ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് വാഹനത്തിനുള്ളത്.

ട്രയംഫ് 2020 സ്ട്രീറ്റ് ട്രിപ്പിൾ RS ജനുവരിയിൽ ഇന്ത്യയിലെത്തും

ഇത് 11,750 rpm-ൽ 123 bhp കരുത്തും 9,350 rpm-ൽ 79 Nm torque ഉം ഉത്പാദിപ്പിക്കുന്നു. നിലവിലെ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആറ് സ്പീഡ് ഗിയർബോക്‌സുമായി എഞ്ചിൻ ജോടിയാക്കും.

ട്രയംഫ് 2020 സ്ട്രീറ്റ് ട്രിപ്പിൾ RS ജനുവരിയിൽ ഇന്ത്യയിലെത്തും

2020 ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ RS സ്റ്റാൻഡേർഡായി സ്ലിപ്പറും അസിസ്റ്റ് ക്ലച്ച് സാങ്കേതികവിദ്യയും നൽകും. ട്രയംഫിന്റെ ഷിഫ്റ്റ് അസിസ്റ്റ് ടു-വേ ക്വിക്ക്-ഷിഫ്റ്ററും ഇതിൽ ഉൾപ്പെടും. ക്രമീകരിക്കാവുന്ന എബി‌എസ്, അഞ്ച് റൈഡിംഗ് മോഡുകൾ, സ്വിച്ച് ചെയ്യാവുന്ന ട്രാക്ഷൻ കൺട്രോൾ സിസ്റ്റം എന്നിവ 2020 ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിളിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ട്രയംഫ് 2020 സ്ട്രീറ്റ് ട്രിപ്പിൾ RS ജനുവരിയിൽ ഇന്ത്യയിലെത്തും

മോട്ടോർ സൈക്കിളിന്റെ മറ്റ് സ്റ്റാൻ‌ഡേർഡ് സവിശേഷതകളിൽ‌ മൈട്രിയം കണക്റ്റിവിറ്റി സിസ്റ്റമുള്ള ഒരു പുതിയ ടി‌എഫ്ടി സ്ക്രീനും അധിക പ്രവർ‌ത്തനങ്ങളുള്ള ഒരു ഓപ്‌ഷണൽ ബ്ലൂടൂത്ത് മൊഡ്യൂളും ഉൾപ്പെടുന്നു.

ട്രയംഫ് 2020 സ്ട്രീറ്റ് ട്രിപ്പിൾ RS ജനുവരിയിൽ ഇന്ത്യയിലെത്തും

കോളുകൾ, മ്യൂസിക്ക്, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഗോപ്രോ ആക്ഷൻ ക്യാമറ എന്നിവയ്‌ക്കായുള്ള സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും ഇതിൽ ലഭ്യമാകുന്നു.

Most Read: എംവി അഗസ്റ്റ ഡ്രാഗ്സ്റ്റർ 800 സീരീസ് ഇന്ത്യയിൽ പുറത്തിറക്കി

ട്രയംഫ് 2020 സ്ട്രീറ്റ് ട്രിപ്പിൾ RS ജനുവരിയിൽ ഇന്ത്യയിലെത്തും

2020 സ്ട്രീറ്റ് ട്രിപ്പിൾ RS-ന് നിരവധി സ്റ്റൈലിംഗും ഡിസൈൻ പരിഷ്ക്കരണങ്ങളും ട്രയംഫ് അണിനിരത്തുന്നു. പഴയ മോഡലിൽ ഉണ്ടായിരുന്ന ഹാലോജൻ യൂണിറ്റുകൾക്ക് പകരമായി പുതിയ എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, പുതുക്കിയ എൽഇഡി ഡി‌ആർ‌എല്ലുകൾ (ഡേടൈം റണ്ണിംഗ് ലൈറ്റുകൾ), കൂടുതൽ വ്യക്തമായ വായു ഉപഭോഗം, പുതിയ ഫ്ലൈ സ്ക്രീൻ എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്.

Most Read: കെടിഎം അഡ്വഞ്ചർ 790 അടുത്ത വർഷം ഇന്ത്യയിലെത്തും

ട്രയംഫ് 2020 സ്ട്രീറ്റ് ട്രിപ്പിൾ RS ജനുവരിയിൽ ഇന്ത്യയിലെത്തും

മറ്റ് സ്റ്റൈലിംഗ് പരിഷ്ക്കരണങ്ങളിൽ കാർബൺ ഫൈബറിൽ പൂർത്തിയായ സൈലൻസർ, ബ്ലാക്ക്- ഔട്ട് കൺട്രോൾ പ്ലേറ്റുകൾ, പിൻവശത്തുള്ള ഫുട്ട്റെസ്റ്റ് ഹാംഗർ, ഒരു പുതിയ സെറ്റ് മിററുകൾ, സാറ്റിൻ മെറ്റലിൽ പൂർത്തിയാക്കിയ പുതിയ ഹീൽ ഗാർഡുകൾ, പുതിയ ഹാൻഡിൽബാർ ക്ലാമ്പ്, പൂർണമായും നവീകരിച്ച ബോഡി വർക്ക് എന്നിവയും ഉൾപ്പെടുന്നു. ഇത് ബൈക്കിനെ കൂടുതൽ സ്പോർട്ടി ലുക്ക് നൽകാൻ സഹായിച്ചു.

Most Read: ബെനലി ലിയോൺസിനൊ 250; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ട്രയംഫ് 2020 സ്ട്രീറ്റ് ട്രിപ്പിൾ RS ജനുവരിയിൽ ഇന്ത്യയിലെത്തും

പുതിയ മിഡിൽവെയ്റ്റ് മോട്ടോർസൈക്കിളിന് നിലവിൽ വിപണിയിൽ ലഭ്യമായ മോഡലിനേക്കാൾ വില കൂടുതലായിരിക്കും. അടുത്തിടെ അവതരിപ്പിച്ച കെടിഎം ഡ്യൂക്ക് 790, എംവി അഗസ്റ്റ 800 RR ഡ്രാഗ്സ്റ്റർ, ഡ്യുക്കാട്ടി മോൺസ്റ്റർ 821 എന്നിവയാണ് പുതിയ ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ RS ന്റെ വിപണിയിലെ എതിരാളികൾ.

Most Read Articles

Malayalam
English summary
2020 Triumph Street Triple RS India Launch Confirmed. Read more Malayalam
Story first published: Tuesday, October 15, 2019, 15:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X