2020 യമഹ R3 ബിഎസ്-VI ഡിസംബറിൽ വിപണിയിലെത്തും

2020 ഏപ്രിൽ ഒന്നു മുതൽ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതിനാൽ എല്ലാ വാഹന നിർമ്മാതാക്കളും തങ്ങളുടെ ശ്രേണിയിലെ മോഡലുകളെല്ലാം പരിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ നിയമങ്ങൾ നിലവിൽ വരാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ബിഎസ്-VI-ലേക്ക് നവീകരിച്ച ഇരുചക്ര വാഹനങ്ങൾ വിപണിയിൽ കുറവാണ്.

2020 യമഹ R3 ബിഎസ്-VI ഡിസംബറിൽ വിപണിയിലെത്തും

എന്നാൽ നവംബർ മുതൽ തങ്ങളുടെ സ്‌കൂട്ടറുകളും മോട്ടോർ സൈക്കിളുകളും ബിഎസ്-VI-ലേക്ക് പരിഷ്ക്കരിക്കാൻ ആരംഭിക്കുമെന്ന് യമഹ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അതായത് പുതിയ മലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്ന സമയപരിധിക്ക് മുമ്പായി യമഹ തങ്ങളുടെ മോഡലുകളുടെ പരിവർത്തനം പൂർത്തിയാക്കും.

2020 യമഹ R3 ബിഎസ്-VI ഡിസംബറിൽ വിപണിയിലെത്തും

ഘട്ടം ഘട്ടമായി തങ്ങളുടെ ബിഎസ്-VI പതിപ്പുകൾ യമഹ വിപണിയിൽ അവതരിപ്പിക്കും. അതിന്റെ ഭാഗമായി 2020 യമഹ R3 ബിഎസ്-VI മോഡലിനെ കമ്പനി ഡിസംബറിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ മോഡലിൽ നിന്നും നേരിയ വിലവർധനവും മോട്ടോർസെക്കിളിനുണ്ടാകുമെന്നാണ് സൂചന.

2020 യമഹ R3 ബിഎസ്-VI ഡിസംബറിൽ വിപണിയിലെത്തും

ബിഎസ്-VI വകഭേദങ്ങളുടെ ഉത്‌പാദനച്ചെലവ് വർധിക്കുന്നത് അതിന്റെ വില നിർണ്ണയത്തെ ബാധിച്ചേക്കാമെന്ന് ബ്രാൻഡ് വിശദീകരിച്ചു. മോഡലിനെ ആശ്രയിച്ച് ശരാശരി 10 മുതൽ 15 ശതമാനം വില വർധനവ് ഉണ്ടാകാനാണ് സാധ്യത. 2020 യമഹ R3 ബിഎസ്-VI-നായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്.

2020 യമഹ R3 ബിഎസ്-VI ഡിസംബറിൽ വിപണിയിലെത്തും

ഇന്ത്യൻ ഇരുചക്ര വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ യമഹ YZF-R3 2020 അടുത്തിടെയാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. മിഡ്നൈറ്റ് ബ്ലാക്ക്, ഐക്കൺ ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ ബൈക്ക് ലഭ്യമാകും. മെച്ചപ്പെട്ട സ്റ്റൈലിംഗ്, സസ്പെൻഷൻ നവീകരണം, പുതിയ സവിശേഷതകൾ എന്നിവ ചേർന്നതാണ് പുതിയ 2020 R3.

2020 യമഹ R3 ബിഎസ്-VI ഡിസംബറിൽ വിപണിയിലെത്തും

മോട്ടോജിപി YZR-M1-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സ്‌പോർട്ടി ഡിസൈനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഇരട്ട എൽഇഡി ഹെഡ്‌ലാമ്പുകളിൽ നിന്ന് സ്ലൈക്കർ ഡിസൈൻ പ്രയോജനം ചെയ്യുന്നു. ഇത് ആകർഷകവും കൂടുതൽ എയറോഡൈനാമിക് രൂപകൽപ്പനയും നേടാൻ ബൈക്കിനെ സഹായിച്ചിട്ടുണ്ട്.

2020 യമഹ R3 ബിഎസ്-VI ഡിസംബറിൽ വിപണിയിലെത്തും

എഞ്ചിൻ കൂളിംഗിനായി നേരിട്ടുള്ള വായു സഞ്ചാരത്തിനായി ഹെഡ്‌ലാമ്പുകൾക്കിടയിൽ ഒരു ഫ്രണ്ട് സെൻ‌ട്രൽ എയർ ഇൻ‌ടേക്ക് പോഡ് സ്ലോട്ട് ഉൾപ്പെടുത്തിയിരിക്കുന്നു. ഇന്ധന ടാങ്ക് അതിന്റെ സിഗ്നേച്ചർ ഘടകം നൽകുന്നത് തുടരുന്നു.

Most Read: ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി ക്ലീവ്ലാന്‍ഡ് സൈക്കിള്‍വെര്‍ക്ക്‌സ്

2020 യമഹ R3 ബിഎസ്-VI ഡിസംബറിൽ വിപണിയിലെത്തും

സൈഡ് പാനലുകൾ നവീകരിച്ചിട്ടുണ്ട്. വൈറ്റ് ബാക്ക്‌ലൈറ്റ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനലിൽ ഗിയർ പൊസിഷൻ, ട്രിപ്പ് മീറ്റർ, ശരാശരി ഇന്ധനക്ഷമത എന്നീ വിശാലമായ വിവരങ്ങൾ ഇതിൽ പ്രദർശിപ്പിക്കുന്നു.

Most Read: തുടക്കം ഗഭീരമാക്കി റിവോള്‍ട്ട്; ഈ വര്‍ഷത്തേക്കുള്ള ഇലക്ട്രിക്ക് ബൈക്കുകള്‍ വിറ്റുതീര്‍ന്നു

2020 യമഹ R3 ബിഎസ്-VI ഡിസംബറിൽ വിപണിയിലെത്തും

ആഗോള മോഡലിൽ നവീകരിച്ച സസ്‌പെൻഷൻ സജ്ജീകരണത്തിൽ ഫ്രണ്ട് ഇൻ‌വേർ‌ട്ട് ഫോർ‌ക്കുകളും മെച്ചപ്പെട്ട ബാലൻ‌സിനും സുഖത്തിനും ഒരു റിയർ‌ മോണോ യൂണിറ്റുമാണ് നൽകിയിരിക്കുന്നത്. ഇന്ത്യയിൽ നിലവിൽ ലഭ്യമായ R3 മോഡലിന് അപ്സൈഡ്-ഡൌൺ (USD) ഫ്രണ്ട് ഫോർക്കുകൾ ലഭിക്കുന്നില്ല. ഇന്ത്യൻ പതിപ്പ് 2020 R3-യിൽ യമഹ USD ഫോർക്കുകൾ വാഗ്ദാനം ചെയ്യുമോ ഇല്ലയോ എന്ന് വ്യക്തമല്ല.

Most Read: വിലയില്‍ മാറ്റമില്ല; 650 ഇരട്ടകളെ പരിഷ്‌കരിച്ച് റോയല്‍ എന്‍ഫീല്‍ഡ്

2020 യമഹ R3 ബിഎസ്-VI ഡിസംബറിൽ വിപണിയിലെത്തും

മുൻഭാഗത്ത് 298 mm ഡിസ്ക് ബ്രേക്കും പിന്നിൽ 220 mm ഡിസ്ക് ബ്രേക്കുമാണ് R3 2020 യിൽ നൽകിയിട്ടുള്ളത്. സുരക്ഷയ്ക്കായി ഇരട്ട ചാനൽ എബി‌എസും യമഹ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു.

2020 യമഹ R3 ബിഎസ്-VI ഡിസംബറിൽ വിപണിയിലെത്തും

പൂർണമായും ഭാരം കുറഞ്ഞ സ്‌പോർട്‌സ് ബൈക്കിൽ സ്റ്റൈലിഷ് 10 സ്‌പോക്ക് അലുമിനിയം വീലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇത് ബൈക്കിന്റെ ഭാരം കുറയ്ക്കുന്നതിനും സസ്‌പെൻഷൻ മെച്ചപ്പെടുത്താനും സഹായിച്ചിട്ടുണ്ട്.

2020 യമഹ R3 ബിഎസ്-VI ഡിസംബറിൽ വിപണിയിലെത്തും

2020 യമഹ YZF-R3-യിൽ ബിഎസ്-VI 321 സിസി, ലിക്വിഡ്-കൂൾഡ് ഇൻലൈൻ 2-സിലിണ്ടർ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. ആറ് സ്പീഡ് ഗിയർ‌ബോക്‌സുമായി ജോടിയാക്കിയ യൂണിറ്റ് 10,750 rpm-ൽ 42 bhp കരുത്തും 9,000 rpm-ൽ 29.6 Nm torque ഉം ഉത്പാദിപ്പിക്കുന്നു. സ്റ്റാൻഡേർഡായി മോട്ടോർ സൈക്കിളിന് സ്ലിപ്പർ ക്ലച്ചും ലഭിക്കുന്നു.

2020 യമഹ R3 ബിഎസ്-VI ഡിസംബറിൽ വിപണിയിലെത്തും

നിലവിൽ യമഹ YZF R3-യ്ക്ക് 3,51,680 രൂപയാണ് എക്സ്ഷോറൂം വില. എന്നാൽ ബിഎസ്-VI പരിഷ്ക്കരണത്തോടെ വിലിൽ മാറ്റമുണ്ടാകും. ഈ വിഭാഗത്തിൽ കവസാക്കി നിഞ്ച 300, കെടിഎം ആർ‌സി 390, ബെനലി 302R എന്നിവയാണ് യമഹ R3-യുടെ വിപണി എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
2020 Yamaha R3 BS6 India launch on December. Read more Malayalam
Story first published: Saturday, October 26, 2019, 10:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X