2020 YZF-R15 V3 പുതിയ നിറങ്ങളിൽ അവതരിപ്പിച്ച് യമഹ

യമഹയുടെ ജനപ്രിയ മോട്ടർസൈക്കിളായ YZF-R15 V3 യുടെ പരിഷ്ക്കരിച്ച മോഡലൽ മലേഷ്യൻ വിപണിയിൽ അവതരിപ്പിച്ചു. 2020 പതിപ്പിൽ പുതിയ മൂന്ന് കളർ ഓപ്ഷനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

2020 YZF-R15 V3 പുതിയ നിറങ്ങളിൽ അവതരിപ്പിച്ച് യമഹ

പരിഷ്ക്കരിച്ച R15 V3 യിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. പകരം പുതിയ ഗ്രാഫിക്സും മൂന്ന് കളർ ഓപ്ഷനുകളുമാണ് YZF-R15 V3 യ്ക്ക് നൽകിയിരിക്കുന്നത്. മാറ്റ് ബ്ലാക്ക്, യെല്ലോ, റേസിംഗ് ബ്ലൂ എന്നിവയാണ് പുതിയ മൂന്ന് പെയിന്റ് സ്കീമുകൾ.

2020 YZF-R15 V3 പുതിയ നിറങ്ങളിൽ അവതരിപ്പിച്ച് യമഹ

എന്നാൽ ഈ മൂന്ന് കളർ ഓപ്ഷനുകളും ഇതിനകം തന്നെ തായ്‌ലൻഡ്‌ വിപണിയിൽ ലഭ്യമാണ്. അതിനാൽ യമഹയ്ക്ക് മികച്ച വിൽപ്പന ലഭിക്കുന്ന ഇന്ത്യൻ വിപണിയിലും പുതിയ പെയിന്റ് സ്കീമുകൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2020 YZF-R15 V3 പുതിയ നിറങ്ങളിൽ അവതരിപ്പിച്ച് യമഹ

വില മത്സരാധിഷ്ഠിതമായി നിലനിർത്തുന്നതിന്, ഇൻവെർട്ടഡ് ഫ്രണ്ട് ഫോർക്കുകൾക്ക് പകരമായി പരമ്പരാഗത ടെലിസ്‌കോപ്പിക് യൂണിറ്റുകൾ ഉപയോഗിച്ചാണ് യമഹ ഇന്ത്യൻ പതിപ്പിനെ പുറത്തിറക്കിയത്.

2020 YZF-R15 V3 പുതിയ നിറങ്ങളിൽ അവതരിപ്പിച്ച് യമഹ

എന്നിരുന്നാലും, മലേഷ്യ, തായ്‌ലൻഡ്‌ വിപണിയിൽ യമഹ YZF-R15 ൽ അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോർക്കും, പിന്നിൽ പ്രീ-ലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്ക് സസ്പെൻഷനുമാണ് വാഗ്ദാനം ചെയ്യുന്നത്.

2020 YZF-R15 V3 പുതിയ നിറങ്ങളിൽ അവതരിപ്പിച്ച് യമഹ

ബ്രേക്കുകളെ സംബന്ധിച്ചിടത്തോളം മുന്നിൽ 282 mm ഡിസ്കും പിന്നിൽ 220 mm ഡിസ്ക്കുമാണ് ഘടിപ്പിച്ചിരിക്കുന്നത്. ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ, എൽഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണം എന്നിവ വലിയ മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നൽകിയിരിക്കുന്നത്.

2020 YZF-R15 V3 പുതിയ നിറങ്ങളിൽ അവതരിപ്പിച്ച് യമഹ

ഡെൽറ്റാബോക്സ് ഫ്രെയിമിൽ നിർമ്മിച്ചതും അലുമിനിയം സ്വിംഗാർമുള്ളതുമായ യമഹ YZF-R15, 155 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് കരുത്തേകുന്നത്. കൂടാതെ VVA (വേരിയബിൾ വാൽവ് ആക്യുവേഷൻ) സാങ്കേതികവിദ്യയും മോട്ടോർസൈക്കിളിന്റെ പ്രത്യേകതയാണ്.

Most Read: ഹോണ്ട ആഫ്രിക്ക ട്വിൻ സെപ്റ്റംബർ 23-ന് ആഗോള വിപണിയിൽ അവതരിപ്പിക്കും

2020 YZF-R15 V3 പുതിയ നിറങ്ങളിൽ അവതരിപ്പിച്ച് യമഹ

ഈ എഞ്ചിൻ പരമാവധി 19.3 bhp കരുത്തും 14.7 Nm torque ഉം ഉൽ‌പാദിപ്പിക്കും. സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായി സ്ലിപ്പർ ക്ലച്ച് ഉപയോഗിച്ച് ആറ് സ്പീഡ് ട്രാൻസ്മിഷനുമായി എഞ്ചിൻ ബന്ധിപ്പിച്ചിരിക്കുന്നു.

Most Read: പുതിയ നാഴികകല്ല് സൃഷ്ടിച്ച് റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍

2020 YZF-R15 V3 പുതിയ നിറങ്ങളിൽ അവതരിപ്പിച്ച് യമഹ

യമഹ R15 V3.0 അടിസ്ഥാനമാക്കി MT-15 എന്ന നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ മോഡലിനെ കമ്പനി അവതരിപ്പിച്ചിരുന്നു. അത് കെടിഎം ഡ്യൂക്ക് 125 മോഡലിനെതിരെയാണ് മത്സരിക്കുന്നത്. വിദേശ വിപണികളിൽ മികച്ച പ്രതികരണം ലഭിച്ചതിനാൽ R15 V3 യുമായി വളരെയധികം സാമ്യമുള്ള XSR155 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാനും യമഹ പദ്ധതിയിടുന്നുണ്ട്.

Most Read: ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള അഞ്ച് പെട്രോൾ കാറുകൾ

2020 YZF-R15 V3 പുതിയ നിറങ്ങളിൽ അവതരിപ്പിച്ച് യമഹ

XSR155 യുടെ അവതരണത്തോടെ ഇന്ത്യയിൽ ഒരു നിയോ-റെട്രോ എൻട്രി ലെവൽ മോട്ടോർസൈക്കിൾ വിഭാഗം ആരംഭിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. മറ്റ് നിർമ്മാതാക്കളെപ്പോലെ, വരും മാസങ്ങളിൽ ബി‌എസ്‌-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി യമഹ തങ്ങളുടെ ശ്രേണിയിലെ എല്ലാ മോഡലുകളെയും നവീകരിക്കും. ഇത് മോഡലുകളുടെ വില വർധനവിന് കാരണമാകും.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
2020 Yamaha YZF-R15 V3 Gains Updated Graphics And New Colours. Read more Malayalam
Story first published: Friday, September 20, 2019, 12:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X