പുതിയ നിറങ്ങളില്‍ സുസുക്കി GSX-S750, വില കൂടി

ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കളായ സുസുക്കി പോയ വര്‍ഷമാണ് GSX-S750 മോഡലിനെ വിപണിയിയിലെത്തിച്ചത്. പുത്തന്‍ ഫീച്ചറുകളും ഫ്‌ളൈ-ബൈ-വെയര്‍ സാങ്കേതികതയുമായെത്തെിയ GSX-S750 വിപണിയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. എന്നാല്‍ ബൈക്ക് പ്രേമികള്‍ക്കിടയില്‍ ഒന്ന് കൂടി സ്വാധീനം ചെലുത്താനായി GSX-S750 -യുടെ 2019 പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനിയിപ്പോള്‍.

പുതിയ നിറങ്ങളില്‍ സുസുക്കി GSX-S750, വില കൂടി

പുതിയ രണ്ട് നിറപ്പതിപ്പുകളിലാണ് GSX-S750 എത്തിയിരിക്കുന്നത്. കൂടാതെ നേരിയ മാറ്റങ്ങളും ബൈക്കില്‍ കമ്പനി വരുത്തിയിട്ടുണ്ട്. മുമ്പ് മെറ്റാലിക് ട്രിറ്റണ്‍ ബ്ലൂ/ ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക് അല്ലെങ്കില്‍ ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക് എന്നീ നിറപ്പതിപ്പുകളില്‍ മാത്രമെ സുസുക്കി GSX-G750 ലഭിക്കുമായിരുന്നുള്ളൂ.

പുതിയ നിറങ്ങളില്‍ സുസുക്കി GSX-S750, വില കൂടി

എന്നാലിപ്പോള്‍ മെറ്റാലിക് മാറ്റ് ബ്ലാക്ക്, പേള്‍ ഗ്ലേസിയര്‍ വൈറ്റ് നിറപ്പതിപ്പുകളില്‍ കൂടി ബൈക്കിനെ എത്തിച്ചിരിക്കുകയാണ് കമ്പനി. പുതിയ നിറങ്ങളെ കൂടാതെ ബൈക്കിന്റെ ആക്രമണോത്സുക ഭാവത്തിന് മോടി കൂട്ടിക്കൊണ്ട് ഡിസൈന്‍ ഗ്രാഫിക്‌സിലും കാതലായ മാറ്റം കമ്പനി വരുത്തിയിട്ടുണ്ട്.

Most Read:രണ്ടുമാസം കൊണ്ട് CB300R യൂണിറ്റുകള്‍ മുഴുവന്‍ വിറ്റ് ഹോണ്ട

പുതിയ നിറങ്ങളില്‍ സുസുക്കി GSX-S750, വില കൂടി

മെറ്റാലിക് മാറ്റ് ബ്ലാക്ക് നിറപ്പതിപ്പില്‍ ബ്ലൂ നിറത്തിലുള്ള ഫിനിഷിംഗ് ബൈക്ക് ബോഡിയില്‍ കാണാം. ഫ്‌ളെയറിംഗ്, ബെല്ലി പാന്‍, വീല്‍ റിം എന്നിടങ്ങളിലാണ് ബ്ലൂ നിറം പ്രധാനമായും കാണുന്നത്.

പുതിയ നിറങ്ങളില്‍ സുസുക്കി GSX-S750, വില കൂടി

പേള്‍ ഗ്ലേസിയര്‍ വൈറ്റ് നിറപ്പതിപ്പിലാവട്ടെ ബ്ലാക്ക്, ബ്ലൂ നിറങ്ങളുടെ കോമ്പിനേഷനാണുള്ളത്. 500-800 സിസി ശ്രേണിയില്‍ GSX-S750 -യെ കൂടാതെ V-സ്റ്റോം 650 എന്ന മോഡലും സുസുക്കിയ്ക്കുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 206 യൂണിറ്റെന്ന് മികച്ച വില്‍പ്പനയാണ് ഇരു ബൈക്കുകളും കാഴ്ചവെച്ചത്.

പുതിയ നിറങ്ങളില്‍ സുസുക്കി GSX-S750, വില കൂടി

പോയ സാമ്പത്തിക വര്‍ഷത്തെ കണക്കുകളെക്കാളും ഭേദപ്പെട്ട പ്രകടനമാണിത്. പുതിയ നിറങ്ങളെ കൂടാതെ മറ്റ് കാര്യമായ മാറ്റങ്ങളൊന്നും തന്നെ GSX-S750 -.യില്‍ കമ്പനി വരുത്തിയിട്ടില്ല. നിലവിലുള്ള 749 സിസി നാല് സ്‌ട്രോക്ക് നാല് സിലിണ്ടര്‍ ലിക്വിഡ് കൂളിംഗ് DOHC എഞ്ചിന്‍ തന്നെ ബൈക്ക് തുടരും.

Most Read:നാല്‍പ്പതുകളുടെ പ്രൗഢിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്

പുതിയ നിറങ്ങളില്‍ സുസുക്കി GSX-S750, വില കൂടി

ഇത് 10,500 rpm -ല്‍ 112 bhp കരുത്തും 9,000 rpm -ല്‍ 81 Nm torque ഉം സൃഷ്ടിക്കുന്നതാണ്. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്. മൂന്ന് മോഡ് ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനം, നിസ്സിന്‍ നിര്‍മ്മിത എബിഎസ്, ലോ RPM അസിസ്റ്റ്, പൂര്‍ണ്ണ ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രമെന്റ് പാനല്‍ എന്നിവയാണ് സുസുക്കി GSX-S750 -യിലെ പ്രധാന ഫീച്ചറുകള്‍.

പുതിയ നിറങ്ങളില്‍ സുസുക്കി GSX-S750, വില കൂടി

വിലയില്‍ 1,000-1,500 രൂപയെന്ന നേരിയ വര്‍ധനയാണ് 2019 GSX-S750 -യ്ക്ക് വന്നിരിക്കുന്നത്. 7,46,513 രൂപയാണ് ബൈക്കിന്റെ ആകെ വില. ജിക്‌സര്‍ 250 -യെ വിപണിയിലെത്തിക്കാനുള്ള തിരക്കുകളിലാണ് സുസുക്കിയിപ്പോള്‍. ഈ വര്‍ഷം മെയ് മാസത്തിലായിരിക്കും സുസുക്കി ജിക്‌സര്‍ 250 വിപണിയിലെത്തുകയെന്നാണ് സൂചനകള്‍.

Most Read Articles

Malayalam
English summary
2019 suzuki GSX-S750 launched with two new colour variants: read in malayalam
Story first published: Thursday, April 18, 2019, 11:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X