18,000 രൂപ സബ്‌സിഡി ഇളവില്‍ ആംപിയര്‍ സീല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍

ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ കണ്ണുവെച്ച് വീണ്ടുമൊരു കമ്പനി രംഗത്തു. രാജ്യത്തെ മുന്‍നിര എഞ്ചിനീയറിങ് കമ്പനിയായ ഗ്രീവ്‌സ് കോട്ടണ്‍ പുതിയ ആംപിയര്‍ സീല്‍ ഇലക്ട്രിക് സ്‌കൂട്ടറിനെ വില്‍പ്പനയ്ക്ക് അവതരിപ്പിച്ചു. രണ്ടാം ഘട്ട FAME പദ്ധതി പ്രകാരം 18,000 രൂപയുടെ സബ്‌സിഡിക്കൊപ്പമാണ് സ്‌കൂട്ടര്‍ ലഭ്യമാവുന്നത്.

18,000 രൂപ സബ്‌സിഡി ഇളവില്‍ ആംപിയര്‍ സീല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍

രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ 2015 ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിയാണ് FAME (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ്). ഈ വര്‍ഷം ഏപ്രിലില്‍ FAME രണ്ടാം ഘട്ടം ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നു. അടുത്ത മൂന്നു വര്‍ഷത്തേക്ക് പതിനായിരം കോടി രൂപയാണ് FAME പദ്ധതിക്കായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്.

18,000 രൂപ സബ്‌സിഡി ഇളവില്‍ ആംപിയര്‍ സീല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍

നിലവില്‍ സബ്‌സിഡി തുക കിഴിച്ച് 66,950 രൂപയാണ് ആംപിയര്‍ സീല്‍ ഇലക്ട്രിക് സ്‌കൂട്ടറിന് വിപണിയില്‍ വില. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ വരെയോടാന്‍ സ്‌കൂട്ടറിന് കഴിയും. ഒറ്റ ചാര്‍ജില്‍ 75 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ആംപിയര്‍ സീലിന് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

18,000 രൂപ സബ്‌സിഡി ഇളവില്‍ ആംപിയര്‍ സീല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍

അഞ്ചര മണിക്കൂര്‍ വേണം ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍. ആദ്യ ഘട്ടത്തില്‍ ബെംഗളൂരുവിലെ ഗ്രീവ്‌സ് കോട്ടണ്‍ ഡീലര്‍ഷിപ്പുകള്‍ മാത്രമാണ് ആംപിയര്‍ സീല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് നേതൃത്വം നല്‍കുക. പിന്നീട് ഘട്ടം ഘട്ടമായി മുന്നൂറില്‍പ്പരം ഔട്ട്‌ലെറ്റുകള്‍ രാജ്യമെങ്ങും തുടങ്ങാനാണ് കമ്പനിയുടെ പദ്ധതി.

18,000 രൂപ സബ്‌സിഡി ഇളവില്‍ ആംപിയര്‍ സീല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍

പ്രധാനമായും ബെംഗളൂരു, ചെന്നൈ, പൂനെ നഗരങ്ങളില്‍ സാന്നിധ്യമറിയിക്കാന്‍ ഗ്രീവ്‌സ് കോട്ടണ്‍ ആഗ്രഹിക്കുന്നു. അടക്കവും ഒതുക്കവുമാര്‍ന്ന ആകാരയളവ് സീല്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ ശ്രദ്ധക്ഷണിക്കും. മോഡലിനെ ആകര്‍ഷകമാക്കാന്‍ പുറംമോടിയില്‍ ഗ്രാഫിക്‌സിന്റെ സഹായം കമ്പനി ധാരാളമായി തേടിയിട്ടുണ്ട്.

Most Read: ആക്ടിവയ്ക്കും CB ഷൈനിനും പരിമിതകാല പതിപ്പ് പുറത്തിറക്കി ഹോണ്ട

18,000 രൂപ സബ്‌സിഡി ഇളവില്‍ ആംപിയര്‍ സീല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍

മുന്‍ ഏപ്രണിലാണ് എല്‍ഇഡി ഹെഡ്‌ലാമ്പ് നിലകൊള്ളുന്നത്; ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഹാന്‍ഡില്‍ബാറിലും. രണ്ടു സ്പീഡ് മോഡുകള്‍ ആംപിയര്‍ സീലിലുണ്ട്. പൂജ്യത്തില്‍ നിന്നും 50 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ സ്‌കൂട്ടറിന് 14 സെക്കന്‍ഡുകള്‍ വേണം. മോഷണം തടുക്കുന്ന ആന്റി – തെഫ്റ്റ് അലാറം മോഡലിന്റെ സവിശേഷതയാണ്.

Most Read: ഉണ്ണിയുടെ പുത്തന്‍ ജാവയിലേറി മമ്മൂട്ടി, ചിത്രങ്ങള്‍ വൈറല്‍

18,000 രൂപ സബ്‌സിഡി ഇളവില്‍ ആംപിയര്‍ സീല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍

78 കിലോയാണ് സ്‌കൂട്ടറിന്റെ ആകെഭാരം. 130 കിലോ വരെ ഭാരം വഹിക്കാന്‍ ആംപിയര്‍ സീല്‍ പ്രാപ്തമാണുതാനും. ബ്ലൂ, സില്‍വര്‍, റെഡ്, വൈറ്റ്, യെല്ലോ നിറഭേദങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് വരുന്നത്. ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെയാണ് ആംപിയര്‍ സീലിന് ഗ്രീവ്‌സ് കോട്ടണ്‍ നല്‍കുന്ന വാറന്റി.

Most Read Articles

Malayalam
English summary
Greaves Cotton Electric Scooter Ampere Zeal Launched In India. Read in Malayalam.
Story first published: Wednesday, May 29, 2019, 20:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X