150 സിസി ബൈക്ക് വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി അപ്രീലിയ

ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ അപ്രീലിയയുടെ ആദ്യ മോഡല്‍ 150 സിസി ബൈക്ക് അടുത്തവര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തും. പുതിയ ബൈക്കിനെ 2020 ഓട്ടോഎസ്‌പോയില്‍ കമ്പനി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

150 സിസി ബൈക്ക് വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി അപ്രീലിയ

നിലവില്‍ പുതിയ 150 സിസി ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും കമ്പനി അറിയിച്ചു. മോഡലിനെ പ്രാദേശികമായി നിര്‍മ്മിക്കാനാണ് കമ്പനിയുടെ തീരുമാനം. നിലവില്‍ വിദേശ നിര്‍മ്മിത കിറ്റുകള്‍ ഇറക്കുമതി ചെയ്താണ് 800 സിസി, 1000 സിസി ബൈക്കുകളെ അപ്രീലിയ വിപണിയില്‍ കൊണ്ടുവരുന്നത്.

150 സിസി ബൈക്ക് വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി അപ്രീലിയ

2018 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി അവതരിപ്പിച്ച RS 150, ടുവണോ 150 കോണ്‍സെപ്റ്റ് മോഡലുകള്‍ പുതിയ 150 സിസി ബൈക്കിന് ആധാരമാവും. 2018 -ലെ ഓട്ടോ എക്‌സ്‌പോയില്‍ ഇവയെ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

150 സിസി ബൈക്ക് വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി അപ്രീലിയ

പ്രീമിയം സ്‌കൂട്ടര്‍ നിരയില്‍ അപ്രീലിയ പടുത്തുയര്‍ത്തിയ പ്രതിച്ഛായ പ്രാരംഭ ബൈക്ക് ശ്രേണിയിലും കമ്പനി ആവര്‍ത്തിക്കുമെന്ന് പിയാജിയോ തലവന്‍ ഡിയഗോ ഗ്രാഫി പറഞ്ഞു. ആദ്യഘട്ടത്തില്‍ നാലു ബൈക്കുകളെ ഇന്ത്യയില്‍ പുറത്തിറക്കാനാണ് കമ്പനിയുടെ നീക്കം.

150 സിസി ബൈക്ക് വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി അപ്രീലിയ

അടുത്തിടെ ഗോവയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ രണ്ട് ബൈക്കുകള്‍ തിരഞ്ഞെടുത്ത ഡീലര്‍മാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. രണ്ടു ബൈക്കുകളും അന്താരാഷ്ട്ര വിപണികളില്‍ ലഭ്യമാണ്. അന്തരാഷ്ട്ര വിപണിയില്‍ ഉള്ള മോഡലില്‍ ലഭിക്കുന്ന എല്ലാ ഫീച്ചറുകളും ഇന്ത്യന്‍ വിപണിയില്‍ എത്തുമ്പോള്‍ ബൈക്കുകള്‍ക്ക് ലഭിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

150 സിസി ബൈക്ക് വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി അപ്രീലിയ

പ്രീമിയം സവിശേഷതകളോടെയാണ് അന്താരാഷ്ട്ര വിപണിയില്‍ ബൈക്കുകള്‍ എത്തുന്നത്. പ്രീമിയം പരിവേഷം ചാര്‍ത്തുന്നതില്‍ 40 mm അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ നിര്‍ണായകമാവും. പിറകില്‍ മോണോഷോക്ക് അബ്സോര്‍ബറായിരിക്കും സസ്പെന്‍ഷന് വേണ്ടി നല്‍കുക.

150 സിസി ബൈക്ക് വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി അപ്രീലിയ

മുന്‍ ടയറില്‍ 300 mm ഡിസ്‌ക്കും പിന്‍ ടയറില്‍ 218 mm ഡിസ്‌ക്കും ബ്രേക്കും കമ്പനി ഉള്‍പ്പെടുത്തും. സുരക്ഷക്കായി ഡ്യുവല്‍ ചാനല്‍ എബിഎസ് സംവിധാനവും ബൈക്കുകളില്‍ ഇടം പിടിക്കും. ഗിയര്‍ മാറ്റം വേഗത്തിലും, എളുപ്പത്തിലും ആക്കുന്നതിന് ക്യുക്ക്-ഷിഫ്റ്ററും ഉള്‍പ്പെടുത്തിയേക്കും.

Most Read: വാഹനത്തിന്റെ രേഖകള്‍ എടുക്കാന്‍ മറന്നോ? 100 രൂപ പിഴയടച്ചിട്ട് തൽക്കാലം രക്ഷപെടാം

150 സിസി ബൈക്ക് വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി അപ്രീലിയ

149 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാകും വാഹനത്തിന് കരുത്തേകുക. ഈ എഞ്ചിന്‍ 17.7 bhp കരുത്തും 14 Nm torque ഉം സൃഷ്ടിക്കും.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

150 സിസി ബൈക്ക് വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി അപ്രീലിയ

ഇതോടേ ഇന്ത്യയിലെ 125-150 സിസി സ്പോര്‍ട്സ് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ പിയാജിയോ പ്രവേശിക്കും. യമഹ MT-15, YZF-R125, സുസുക്കി ജിക്സര്‍, ജിക്സര്‍ SF, ടിവിഎസ് അപ്പാച്ചെ RR 310 എന്നിവയുമായിട്ടായിരിക്കും അപ്രീലിയ ബൈക്കുകള്‍ പ്രധാനമായും മത്സരിക്കുക.

Most Read: ബജാജ് V15 പിന്‍വലിക്കില്ലെന്ന് കമ്പനി

150 സിസി ബൈക്ക് വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി അപ്രീലിയ

പുതിയ ബൈക്കിന്റെ വില സംബന്ധിച്ച കാര്യങ്ങളോ മറ്റ് സവിശേഷതകളോ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. RS 150, ടുവണോ 150 കോണ്‍സെപ്റ്റ് മോഡലുകള്‍ പുതിയ 150 സിസി ബൈക്കിന് ആധാരമാവുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രീമിയം സ്‌കൂട്ടര്‍ ശ്രേണിയില്‍ നേടിയ വിജയം ബൈക്ക് ശ്രേണിയിലും തുടരാനാണ് കമ്പനി പദ്ധതിയിടുന്നത്.

150 സിസി ബൈക്ക് വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി അപ്രീലിയ

125 സിസി 150 സിസി ശ്രേണിയിലാണ് പിയാജിയോ നിലവില്‍ സ്‌കൂട്ടറുകളെ വിപണിയില്‍ എത്തിക്കുന്നത്. പ്രകടനക്ഷമത കൂടിയ സ്‌പോര്‍ടി സ്‌കൂട്ടറുകളില്‍ അപ്രീലിയ ഊന്നല്‍ നല്‍കുമ്പോള്‍, ക്ലാസിക്ക് ചാരുതയുള്ള സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നതിലാണ് വെസ്പയുടെ ശ്രദ്ധ മുഴുവന്‍.

150 സിസി ബൈക്ക് വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി അപ്രീലിയ

എട്ടു മോഡലുകളുണ്ട് വെസ്പയ്ക്ക് ഇന്ത്യയില്‍ ഉള്ളത്. LX 125, SXL 125, നോട്ടെ 125, VXL 125, റെഡ് 125, SXL 150, VXL 150, എലഗാന്‍ഡെ 150 സ്‌കൂട്ടറുകള്‍ വെസ്പ നിരയില്‍ ഉള്‍പ്പെടുന്നു. അതേസമയം മൂന്ന് മോഡലുകളായിരുന്നു അപ്രീലിയ നിരയില്‍ ഉണ്ടായിരുന്നത്. അടുത്തിടെ സ്റ്റോം 125 എന്നൊരു പതിപ്പിനെ കൂടി കമ്പനി അവതരിപ്പിച്ചിരുന്നു.

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia 150cc bike launches India at 2020 auto expo details. Read more in Malayalam.
Story first published: Monday, September 16, 2019, 15:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X