ഇന്ത്യയില്‍ അപ്രീലിയ ബൈക്കുകളെത്താന്‍ വൈകും — കാരണമിതാണ്‌

കഴിഞ്ഞ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയിലാണ് പൂര്‍ണ്ണ ഫെയറിംഗ് ബൈക്കായ RS 150 -യെയും നെയ്ക്കഡ് ബൈക്കായ ടുവണോയെയും ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളായ അപ്രീലിയ അവതരിപ്പിച്ചത്. ഈ വര്‍ഷത്തോടെ ബൈക്കുകള്‍ വിപണിയിലെത്തിക്കാമെന്ന പദ്ധതിയാണ് കമ്പനിയ്ക്കുണ്ടായിരുന്നതെങ്കിലും ബൈക്കുകളുടെ വിപണി അരങ്ങേറ്റം വീണ്ടും വൈകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയില്‍ അപ്രീലിയ ബൈക്കുകളെത്താന്‍ വൈകും — കാരണമിതാണ്‌

അപ്രീലിയയുടെ 150 സിസി ഇരട്ട ബൈക്കുകള്‍ 2019 -ല്‍ വില്‍പ്പനയ്‌ക്കെത്താന്‍ സാധ്യത കുറവാണ്. താഴ്ന്ന ശേഷിയുള്ള ബൈക്കുകളുടെ വില്‍പ്പനയില്‍ കമ്പനിയിപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കില്ലെന്നും 2020 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് നിലവില്‍ വരുന്ന ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നിരയിലെ ബൈക്കുകളെ പരിഷ്‌കരിച്ച് കൊണ്ടിരിക്കുന്ന തിരക്കിലാണ് കമ്പനിയെന്നുമാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.

ഇന്ത്യയില്‍ അപ്രീലിയ ബൈക്കുകളെത്താന്‍ വൈകും — കാരണമിതാണ്‌

ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത് വൈകുന്നതിനുള്ള പ്രാഥമിക കാരണമായി സൂചിപ്പിക്കുന്നത് സാമ്പത്തിക വെല്ലുവിളി തന്നെയാണ്.

ഇന്ത്യയില്‍ അപ്രീലിയ ബൈക്കുകളെത്താന്‍ വൈകും — കാരണമിതാണ്‌

നിലവില്‍ കമ്പനിയ്ക്ക് താത്പര്യം കൂടുതല്‍ വിപണി സാധ്യതയുള്ള കോമ്പാക്റ്റ് ബൈക്ക് ശ്രേണിയാണെന്നും അത്തരത്തിലൊരു പ്രീമിയം വാഹനത്തെ 150-200 സിസി ശ്രേണിയ്ക്കുള്ളില്‍ കമ്പനി അവതരിപ്പിക്കുമെന്നും പിയാജിയോ വെഹിക്കിള്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡിയഗൊ ഗ്രാഫി, പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യകതമാക്കി.

ഇന്ത്യയില്‍ അപ്രീലിയ ബൈക്കുകളെത്താന്‍ വൈകും — കാരണമിതാണ്‌

മാത്രമല്ല വിപണി സാധ്യതയുള്ളൊരു ഉത്പ്പന്നത്തിനായുള്ള പഠനത്തിലാണ് അപ്രീലിയയെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറ്റാലിയന്‍ വാഹന ഭീമന്മാരായ പിയാജിയോയ്ക്ക് കീഴിലാണ് അപ്രീലിയ നിലകൊള്ളുന്നത്.

ഇന്ത്യയില്‍ അപ്രീലിയ ബൈക്കുകളെത്താന്‍ വൈകും — കാരണമിതാണ്‌

150 സിസി ബൈക്കുകളായ RS 150, ടുവണോ 150 എന്നിവ എത്രയും വേഗം പുറത്തിറക്കാനുള്ള പദ്ധതിയായിരുന്നു കമ്പനിയ്ക്ക് ആദ്യമുണ്ടായിരുന്നത്.

Most Read: ഇന്ത്യയില്‍ ഒരു ലക്ഷം റാപ്പിഡ് സെഡാനുകള്‍ പുറത്തിറക്കി സ്‌കോഡ

ഇന്ത്യയില്‍ അപ്രീലിയ ബൈക്കുകളെത്താന്‍ വൈകും — കാരണമിതാണ്‌

എന്നാല്‍, ബ്രാന്‍ഡിന് വിപണിയിലുള്ള സാധ്യതയും പ്രശസ്തിയും മുന്‍നിര്‍ത്തിയാണ് പുതിയ തീരുമാനങ്ങള്‍ കമ്പനി കൈക്കൊള്ളുതെന്നാണ് സൂചന.

Most Read: HR-V എസ്‌യുവിയെ ഇന്ത്യയില്‍ കൊണ്ടുവരാന്‍ ഹോണ്ട

ഇന്ത്യയില്‍ അപ്രീലിയ ബൈക്കുകളെത്താന്‍ വൈകും — കാരണമിതാണ്‌

കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് സൂപ്പര്‍ബൈക്കുകളായ RSV4 1100, ടുവണോ 1100 എന്നിവയില്‍ നിന്നുമായിരിക്കും കമ്പനിയുടെ കോമ്പാക്റ്റ് ഡിസ്‌പ്ലേസ്‌മെന്റ് ബെക്കുകള്‍ക്കുള്ള ഡിസൈന്‍ സവിശേഷതകള്‍ കടമെടുക്കുക.

Most Read: കീശ കാലിയാക്കാത്ത പ്രീമിയം എംപിവിയാകാന്‍ റെനോ ട്രൈബര്‍

ഇന്ത്യയില്‍ അപ്രീലിയ ബൈക്കുകളെത്താന്‍ വൈകും — കാരണമിതാണ്‌

യമഹ MT-15, YZF-R125, സുസുക്കി ജിക്‌സര്‍, ജിക്‌സര്‍ SF, ടിവിഎസ് അപ്പാച്ചെ RR 310 എന്നിവയുമായിട്ടായിരിക്കും അപ്രീലിയ ബൈക്കുകള്‍ പ്രധാനമായും മത്സരിക്കുക. പ്രീമിയം സ്‌കൂട്ടര്‍ ശ്രേണിയില്‍ നേടിയ വിജയം ബൈക്ക് ശ്രേണിയിലും തുടരാനാണ് കമ്പനി പദ്ധതിയിടുന്നത്.

Source: MoneyControl

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia 150 CC Bikes Launch Will Be Delayed In India. Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X