കൂടുതല്‍ സുരക്ഷയുമായി അപ്രീലിയ, വെസ്പ ബൈക്കുകള്‍

ഇനി എബിഎസ്, സിബിഎസ് സംവിധാനങ്ങളില്ലാതെ ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് അനുവാദമില്ല. 125 സിസിയില്‍ മുകളിലുള്ള വാഹനങ്ങളില്‍ ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം നിര്‍ബന്ധമായും ഇടംപിടിക്കണം. 125 സിസിയില്‍ താഴെയെങ്കില്‍ കോമ്പി ബ്രേക്കിങ് സംവിധാനവും. ഇതിന്‍ പ്രകാരം വെസ്പ, അപ്രീലിയ സ്‌കൂട്ടര്‍ നിര പൂര്‍ണ്ണമായി പുതുക്കിയിരിക്കുകയാണ് പിയാജിയോ ഇന്ത്യ.

കൂടുതല്‍ സുരക്ഷയുമായി അപ്രീലിയ, വെസ്പ ബൈക്കുകള്‍

കഴിഞ്ഞില്ല, ഏപ്രിലില്‍ ആകര്‍ഷകമായ ഓഫര്‍ ആനുകൂല്യങ്ങളും ഇറ്റാലിയന്‍ സ്‌കൂട്ടര്‍ നിരയില്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. എബിഎസ് സംവിധാനമുള്ള വെസ്പ, അപ്രീലിയ സ്‌കൂട്ടറുകളിലാണ് അനുകൂല്യം നേടാന്‍ അവസരം. ഓഫറിന് കീഴിയില്‍ ഉപഭോക്താക്കള്‍ക്ക് ആറായിരം രൂപ വരെ പെയ്ടിഎം ആനുകൂല്യങ്ങള്‍ ലഭിക്കും. ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിക്ക് പുതിയ നിര്‍വചനം കുറിച്ച രണ്ടു ബ്രാന്‍ഡുകളാണ് വെസ്പയും അപ്രീലിയയും.

കൂടുതല്‍ സുരക്ഷയുമായി അപ്രീലിയ, വെസ്പ ബൈക്കുകള്‍

പ്രകടനക്ഷമത കൂടിയ സ്‌പോര്‍ടി സ്‌കൂട്ടറുകളില്‍ അപ്രീലിയ ഊന്നല്‍ നല്‍കുമ്പോള്‍, ക്ലാസിക്ക് ചാരുതയുള്ള സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നതിലാണ് വെസ്പയുടെ ശ്രദ്ധ മുഴുവന്‍. നിലവില്‍ എട്ടു മോഡലുകളുണ്ട് വെസ്പയ്ക്ക് ഇന്ത്യയില്‍. LX 125, SXL 125, നോട്ടെ 125, VXL 125, റെഡ് 125, SXL 150, VXL 150, എലഗാന്‍ഡെ 150 സ്‌കൂട്ടറുകള്‍ വെസ്പ നിരയില്‍ ഉള്‍പ്പെടുന്നു.

കൂടുതല്‍ സുരക്ഷയുമായി അപ്രീലിയ, വെസ്പ ബൈക്കുകള്‍

73,573 രൂപ മുതല്‍ 1.01 ലക്ഷം രൂപ വരെയാണ് വെസ്പ സ്‌കൂട്ടറുകളുടെ വിലസൂചികയും. ഇതേസമയം മൂന്നു മോഡലുകള്‍ മാത്രമാണ് അപ്രീലിയ നിരയില്‍ ഇപ്പോഴുള്ളത് - SR 125, SR 150, SR 150 റേസ്. 68,417 രൂപയാണ് പ്രാരംഭ SR 125 -ന് വിപണിയില്‍ വില. 74,189 രൂപയ്ക്ക് കൂടുതല്‍ കരുത്തുള്ള അപ്രീലിയ SR 150 വില്‍പ്പനയ്‌ക്കെത്തുന്നു.

Most Read: പുതിയ ഹൈബ്രിഡ് സൈക്കിളുകളുമായി ട്രെക്ക് ഇന്ത്യ

കൂടുതല്‍ സുരക്ഷയുമായി അപ്രീലിയ, വെസ്പ ബൈക്കുകള്‍

82,789 രൂപയാണ് റേസ് എഡിഷന്‍ SR 150 -യ്ക്ക് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. സ്‌കൂട്ടറുകള്‍ക്ക് പുറമെ 150 സിസി ബൈക്കുകളെ ഇങ്ങോട്ടു കൊണ്ടുവരാനുള്ള പദ്ധതിയും അപ്രീലിയയ്ക്കുണ്ട്. 2018 ഓട്ടോ എക്സ്പോയില്‍ കമ്പനി അവതരിപ്പിച്ച RS 150, ടുവണോ 150 കോണ്‍സെപ്റ്റ് മോഡലുകള്‍ പുതിയ 150 സിസി ബൈക്കിന് ആധാരമാവും.

കൂടുതല്‍ സുരക്ഷയുമായി അപ്രീലിയ, വെസ്പ ബൈക്കുകള്‍

പ്രീമിയം സ്‌കൂട്ടര്‍ നിരയില്‍ അപ്രീലിയ പടുത്തുയര്‍ത്തിയ പ്രതിച്ഛായ പ്രാരംഭ ബൈക്ക് ശ്രേണിയിലും കമ്പനി ആവര്‍ത്തിക്കുമെന്ന് പിയാജിയോ തലവന്‍ ഡിയഗോ ഗ്രാഫി മുമ്പ് വെളിപ്പെടുത്തുകയുണ്ടായി. ആദ്യഘട്ടത്തില്‍ നാലു ബൈക്കുകളെ ഇന്ത്യയില്‍ പുറത്തിറക്കാനാണ് കമ്പനിയുടെ നീക്കം. വിഖ്യാത RS V4, ടുവണോ V4 ലിറ്റര്‍ ക്ലാസ് ബൈക്കുകളില്‍ നിന്നും പ്രചോദനം നേടിയായിരിക്കും 150 സിസി ബൈക്കിനെ അപ്രീലിയ ആവിഷ്‌കരിക്കുക.

കൂടുതല്‍ സുരക്ഷയുമായി അപ്രീലിയ, വെസ്പ ബൈക്കുകള്‍

ഇറ്റാലിയന്‍ പെരുമയുമായി കടന്നുവരുന്ന അപ്രീലിയ ബൈക്കിന് ഇന്ത്യന്‍ മണ്ണില്‍ വേരുറപ്പിക്കാനാവുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. നിലവില്‍ രാജ്യാന്തര വിപണിയില്‍ 125 സിസി ടുവണോ, RS പതിപ്പുകളെ അപ്രീലിയ അണിനിരത്തുന്നുണ്ട്. സുഖകരമായ റൈഡിനും സ്‌പോര്‍ടി ലുക്കിനും അപ്രീലിയയുടെ ബൈക്കുകള്‍ പണ്ടേ സുപ്രസിദ്ധമാണ്.

Most Read: യമഹ R15 -നെ വെല്ലുവിളിക്കാന്‍ പുതിയ കെടിഎം RC125, പ്രതീക്ഷയോടെ ആരാധകര്‍

കൂടുതല്‍ സുരക്ഷയുമായി അപ്രീലിയ, വെസ്പ ബൈക്കുകള്‍

പ്രീമിയം നിരയില്‍ തിളങ്ങുന്ന യമഹ R15 V3.0, സുസുക്കി ജിക്സര്‍ SF, ഹോണ്ട CB ഹോര്‍ണറ്റ് മോഡലുകള്‍ക്ക് ശക്തമായ ഭീഷണി മുഴക്കാന്‍ അപ്രീലിയ ബൈക്കുകള്‍ക്ക് കഴിയും.

Most Read Articles

Malayalam
കൂടുതല്‍... #പിയാജിയോ #piaggio
English summary
Vespa, Aprilia Scooters Updated With ABS & CBS. Read in Malayalam.
Story first published: Monday, April 8, 2019, 18:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X