ഏഥർ 340 ഇലക്ട്രിക്ക് സ്കൂട്ടർ പിൻവലിച്ചു

ബാംഗ്ലൂർ ആസ്ഥാനമായുള്ള ഇലക്ട്രിക് സ്‌കൂട്ടർ നിർമാതാക്കളായ ഏഥർ എനർജി തങ്ങളുടെ താഴ്ന്ന-സ്‌പെക്ക് മോഡലായ 340 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉത്പാദനം നിർത്തി.

ഏഥർ 340 ഇലക്ട്രിക്ക് സ്കൂട്ടർ പിൻവലിച്ചു

ഇലക്ട്രിക് സ്കൂട്ടർ നിരയിൽ താഴ്ന്ന വകഭേതമായ ഏഥർ 340, ഉയർന്ന വകഭേതമായ ഏഥർ 450 എന്നിങ്ങനെ രണ്ട് മോഡലുകളാണ് നിർമ്മാതാക്കൾക്കുള്ളത്.

ഏഥർ 340 ഇലക്ട്രിക്ക് സ്കൂട്ടർ പിൻവലിച്ചു

കൂടുതൽ കരുത്തുറ്റ 450 -ക്ക് ഒപ്പം തന്നെയാണ് ഏഥർ 340 -യും നിർമ്മാതാക്കൾ പുറത്തിറക്കിയത്. ഇരു സ്‌കൂട്ടറുകളും ബാംഗ്ലൂരിലും ചെന്നൈയിലും ലഭ്യമാണ്. എന്നിരുന്നാലും, 340 ഇലക്ട്രിക് സ്കൂട്ടർ നിർത്തലാക്കിയതായി സ്ഥിരീകരിക്കുന്ന ഒരു പ്രസ്താവന ഏഥർ പുറത്തു വിട്ടു.

ഏഥർ 340 ഇലക്ട്രിക്ക് സ്കൂട്ടർ പിൻവലിച്ചു

നിർമ്മാതാക്കളുടെ കണക്കുകൾ പ്രകാരം ഉപഭോക്താക്കളിൽ 99% പേരും കരുത്തുറ്റ് 450 മോഡലാണ് തിരഞ്ഞെടുക്കുന്നത്, ആയതിനാൽ ഏഥർ 340 നിർത്തലാക്കുകയും കൂടുതൽ ജനപ്രിയമായ 450 -യുടെയും, മറ്റ് ഉൽപ്പന്നങ്ങളുടെയും ഉൽ‌പാദനം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി.

ഏഥർ 340 ഇലക്ട്രിക്ക് സ്കൂട്ടർ പിൻവലിച്ചു

450 -ൽ വരുന്ന അതേ ബ്രഷ്‌ലെസ് DC മോട്ടോർ (BLDC)തന്നെയാണ് ഏഥർ 340 വരുന്നത്. എന്നിരുന്നാലും1.92 kW ബാറ്ററി പായ്ക്കാണ് 340 -ൽ വരുന്നത്.

ഏഥർ 340 ഇലക്ട്രിക്ക് സ്കൂട്ടർ പിൻവലിച്ചു

ഒരൊറ്റ ചാർജിൽ പരമാവധി 60 കിലോമീറ്റർ സഞ്ചാര പരിധി ഈ ബാറ്ററി പായ്ക്ക് വാഗ്ദാനം ചെയ്യുന്നു. താഴ്ന്ന-സ്പെക്ക് 4.4 kW മോട്ടോറാണ് ഏഥർ 340 ഉപയോഗിക്കുന്നത്.

ഏഥർ 340 ഇലക്ട്രിക്ക് സ്കൂട്ടർ പിൻവലിച്ചു

മണിക്കൂറിൽ 70 കിലോമീറ്ററാണ് സ്കൂട്ടറിന്റെ പരമാവധി വേഗത. 5.1 സെക്കൻഡുകൾ കൊണ്ട് 0 - 40 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് സാധിക്കും.

Most Read:നീണ്ട 25 വർഷങ്ങൾ; സുമോയുടെ ഉത്പാദനം നിർത്തി ടാറ്റ

ഏഥർ 340 ഇലക്ട്രിക്ക് സ്കൂട്ടർ പിൻവലിച്ചു

താരതമ്യേന ഉയർന്ന-സ്‌പെക്ക് വകഭേതമായ 450 -ൽ ഒരു വലിയ ബാറ്ററി പായ്ക്കാണ് വരുന്നത്. ഒറ്റ ചാർജിൽ 75 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ വാഹനത്തിന് സാധിക്കും.

Most Read: ഇന്ത്യ മറന്ന റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങള്‍

ഏഥർ 340 ഇലക്ട്രിക്ക് സ്കൂട്ടർ പിൻവലിച്ചു

മണിക്കൂറിൽ 88 കിലോമീറ്ററാണ് പരമാവധി വേഗത. 3.9 സെക്കൻഡുകൾ കൊണ്ട് 0 - 40 കിലോമീറ്റർ വേഗത കൈവരിക്കാൻ 450 -ക്ക് സാധിക്കും.

Most Read: ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിക്കാനൊരുങ്ങി പൊളാരിറ്റി

ഏഥർ 340 ഇലക്ട്രിക്ക് സ്കൂട്ടർ പിൻവലിച്ചു

പുറത്തിറങ്ങിയ സമയത്ത് താഴ്ന്ന വകഭേതമായ ഏഥർ 340 ക്ക് 1.09 ലക്ഷം രൂപയായിരുന്നു ഓൺ റോഡ് വില. ഉയർന്ന വകഭേതത്തിന് 340 -യെ അപേക്ഷിച്ച് 15,000 രൂപ കൂടുതലും കേർത്ത് 1.24 ലക്ഷം രൂപയായിരുന്നു ഓൺ റോഡ് വില.

ഏഥർ 340 ഇലക്ട്രിക്ക് സ്കൂട്ടർ പിൻവലിച്ചു

എന്നാൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ GST ഇളവും പ്രമാണിച്ച് ഇരു വാഹനങ്ങൾക്കും കമ്പനി വില കുറച്ചിരുന്നു.

ഏഥർ 340 ഇലക്ട്രിക്ക് സ്കൂട്ടർ പിൻവലിച്ചു

ഇരു മോഡലുകൾക്കും സമാനമായ രൂപ ഘടനയാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. വാഹനങ്ങളുടെ പ്ലാറ്റ്ഫോം, ബോഡി വർക്ക്, ഡിസൈൻ എന്നിവയും എല്ലാ വിധ സവിശേഷതകളും ഇവ ഒരുപോലെ പങ്കിടുന്നു. 450 -യുടെ റിമ്മുകളിൽ വരുന്ന പച്ച നിറത്തിലുള്ള സ്റ്റിക്കറുകളാണ് വാഹനങ്ങൾ തമ്മിൽ തിരിച്ചറിയാനുള്ള ഏക മാർഗ്ഗം.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Ather 340 Electric Scooter Discontinued: Here’s Why. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X