ഏഥര്‍ 450 -ന്റെ വിതരണം ചെന്നൈയില്‍ ആരംഭിച്ചു

ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഏഥര്‍ 450 -ന്റെ വിതരണം ചെന്നൈയില്‍ ആരംഭിച്ചെന്ന് ഏഥര്‍ എന്‍ര്‍ജി. ചെന്നൈയില്‍ അടുത്തിടെയാണ് ഏഥര്‍ ഡീലര്‍ഷിപ്പ് ആരംഭിക്കുന്നത്. ബംഗളൂരുവിന് ശേഷം ഏഥറെത്തുന്ന രണ്ടാമത്തെ വിപണിയാണ് ചെന്നൈ.

ഏഥര്‍ 450 -ന്റെ വിതരണം ചെന്നൈയില്‍ ആരംഭിച്ചു

100 യൂണിറ്റുകളെയാണ് ഇവിടെ വില്‍പ്പനയ്ക്കായി എത്തിച്ചിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. 1.31 ലക്ഷം രൂപയാണ് ഏഥര്‍ 450 -ന്റെ ചെന്നൈയിലെ ഓണ്‍റോഡ് വില. ഏഥര്‍ നിരയില്‍ രണ്ട് മോഡലുകള്‍ ഉണ്ടായിരുന്നെങ്കിലും ആവശ്യക്കാര്‍ കുറഞ്ഞതോടെ ഏഥര്‍ 340 -നെ കമ്പനി പിന്നീട് പിന്‍വലിക്കുകയും ചെയ്തു.

ഏഥര്‍ 450 -ന്റെ വിതരണം ചെന്നൈയില്‍ ആരംഭിച്ചു

പത്ത് ഫാസ്റ്റ് ചാര്‍ജിങ് പോയിന്റുകളാണ് ഏഥറിനായി കമ്പനി ചെന്നൈയില്‍ ഒരുക്കിയിരിക്കുന്നത്. ഏതാനം മാസങ്ങള്‍ക്കുള്ളില്‍ ഉപഭോക്തക്കള്‍ക്കായി 40-50 ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍കൂടി നഗരത്തില്‍ സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു.

ഏഥര്‍ 450 -ന്റെ വിതരണം ചെന്നൈയില്‍ ആരംഭിച്ചു

2019 ജൂലൈ മാസം മുതലാണ് മോഡലുകള്‍ക്കായുള്ള പ്രീ-ബുക്കിങ് ചെന്നൈയില്‍ ആരംഭിക്കുന്നത്. 2.4 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് ഏഥര്‍ 450 -ന് കരുത്ത് പകരുന്നത്. ഒറ്റചാര്‍ജില്‍ 75 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ബ്രഷ്‌ലെസ് ഡിസി ഇലക്ട്രിക്ക് മോട്ടോറുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.

ഏഥര്‍ 450 -ന്റെ വിതരണം ചെന്നൈയില്‍ ആരംഭിച്ചു

കളര്‍ ടച്ച്സ്‌ക്രീന്‍, ബ്ലുടൂത്ത് കണക്ടിവിറ്റി, OTA അപ്ഡേറ്റുകള്‍, സ്മാര്‍ട്ട് ഫോണ്‍ ആപ്പ് മുഖേനയുള്ള വാഹന പരിശോധന തുടങ്ങിയ നിരവധി നൂതന സംവിധാനങ്ങള്‍ ഏഥര്‍ 450 സ്‌കൂട്ടറിനുണ്ട്. മുന്‍ പിന്‍ ടയറുകളില്‍ ഡിസ്‌ക്ക് യൂണിറ്റുകളാണ് ബ്രേക്കിംഗ് നിറവേറ്റുക. റിവേഴ്സ് ഗിയര്‍ മോഡലിന്റെ സവിശേഷതകളാണ്.

ഏഥര്‍ 450 -ന്റെ വിതരണം ചെന്നൈയില്‍ ആരംഭിച്ചു

ഈ ഇലക്ട്രിക്ക് മോട്ടര്‍ 7.2 bhp കരുത്തും 20.5 Nm torque ഉം സൃഷ്ടിക്കും. മണിക്കൂറില്‍ 88 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗത. പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സ്‌കൂട്ടറിന് 3.9 സെക്കന്‍ഡുകള്‍ മാത്രം മതി.

ഏഥര്‍ 450 -ന്റെ വിതരണം ചെന്നൈയില്‍ ആരംഭിച്ചു

ചെന്നൈയ്ക്ക് പിന്നാലെ അധികം വൈകാതെ മുംബൈ, ഡല്‍ഹി, പുനെ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ഏഥര്‍ വിപണി ശൃംഖല വ്യാപിപ്പിക്കും.

Most Read: ടാറ്റ ഹാരിയര്‍ ഓഫ്‌റോഡിംഗിന് ഇറങ്ങിയപ്പോള്‍ - വീഡിയോ

ഏഥര്‍ 450 -ന്റെ വിതരണം ചെന്നൈയില്‍ ആരംഭിച്ചു

അടുത്തിടെ ഏഥര്‍ ഡോട്ട് എന്ന പുതിയ ഹോം ചാര്‍ജിങ് പോയിന്റ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. സ്‌കൂട്ടര്‍ വീട്ടില്‍ തന്നെ ചാര്‍ജ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണിത്. പുതിയ ചാര്‍ജര്‍ ഏഥര്‍ 450 -നൊപ്പം ചെന്നൈയിലും ബാംഗ്ലൂരിലും ലഭ്യമാകും.

Most Read: ഈ കെടിഎം ഡ്യൂക്ക് ബൈക്കുകള്‍ കാണിച്ച് തരും എബിഎസ് എന്തെന്ന് - വീഡിയോ

ഏഥര്‍ 450 -ന്റെ വിതരണം ചെന്നൈയില്‍ ആരംഭിച്ചു

അതേസമയം വില്‍പ്പന കുറഞ്ഞതോടെ തങ്കലുടെ നിരയില്‍ നിന്നുും ഏഥര്‍ 340 ഇലക്ട്രിക്ക് സ്‌കൂട്ടറിനെ കമ്പനി പിന്‍വലിച്ചിരുന്നു. നിര്‍മ്മാതാക്കളുടെ കണക്കുകള്‍ പ്രകാരം ഉപഭോക്താക്കളില്‍ 99 ശതമാനം പേരും കരുത്തുറ്റ് 450 മോഡലാണ് തിരഞ്ഞെടുക്കുന്നത്.

Most Read: പുതിയ ഇലക്ട്രിക്ക് സൈക്കിള്‍ അവതരിപ്പിച്ച് ലെക്ട്രോ; വില 30,999 രൂപ

ഏഥര്‍ 450 -ന്റെ വിതരണം ചെന്നൈയില്‍ ആരംഭിച്ചു

അതുകൊണ്ട് ഏഥർ 340 നിര്‍ത്തലാക്കി പകരം കൂടുതല്‍ ജനപ്രിയമായ 450 -യുടെയും, മറ്റ് ഉല്‍പ്പന്നങ്ങളുടെയും ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി. 4.4kW മോട്ടറാണ് ഏഥര്‍ 340 -ല്‍ ഉപയോഗിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 60 കിലോമീറ്റര്‍ മൈലേജ് വരെ കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഏഥര്‍ 450 -ന്റെ വിതരണം ചെന്നൈയില്‍ ആരംഭിച്ചു

മണിക്കൂറില്‍ 70 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗത. പൂജ്യത്തില്‍ നിന്നും 40 കിലോമീറ്ററിലേക്ക് കുതിക്കാന്‍ 5.1 സെന്‍ഡുകള്‍ മാത്രം മതി. ഇരു മോഡലുകള്‍ക്കും സമാനമായ രൂപ ഘടനയാണ് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്. ഏഥര്‍ 450 -ന്റെ റിമ്മുകളില്‍ വരുന്ന പച്ച നിറത്തിലുള്ള സ്റ്റിക്കറുകളാണ് വാഹനങ്ങള്‍ തമ്മില്‍ തിരിച്ചറിയാനുള്ള ഏക മാര്‍ഗ്ഗം.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Ather 450 Electric Scooter Deliveries Begins In Chennai. Read more in Malayalam.
Story first published: Saturday, October 19, 2019, 17:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X