ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വിലകുറച്ച് ഏഥര്‍ എനര്‍ജി

ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കാളായ ഏഥര്‍ എനര്‍ജി തങ്ങളുടെ ശ്രേണിയിലെ സ്‌കൂട്ടറുകള്‍ക്ക് വില കുറച്ചു. ഏഥര്‍ 340 മോഡലിന് 1.02 ലക്ഷം രൂപയും ഉയര്‍ന്ന മോഡലായ 450 ന് 1.12 ലക്ഷം രൂപയുമാണ് പുതുക്കിയ വില.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വിലകുറച്ച് ഏഥര്‍ എനര്‍ജി

രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങളുടെ ജിഎസ്ടി കുറച്ചതാണ് രണ്ട് സ്‌കൂട്ടറുകളുടേയും വില കുറയാന്‍ കാരണമായത്. അടുത്തിടെ ഇലക്ട്രിക്ക് വാഹനങ്ങളുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചിരുന്നു. ഇതാണ് വാഹനങ്ങളുടെ വില കുറക്കാന്‍ കമ്പനിയെ സഹായിച്ചതും.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വിലകുറച്ച് ഏഥര്‍ എനര്‍ജി

ഏഥര്‍ എനര്‍ജി രണ്ട് സ്‌കൂട്ടറുകള്‍ ബെംഗളൂരുവിലാണ് തുടക്കത്തില്‍ അവതരിപ്പിച്ചതെങ്കിലും കമ്പനി ഈയിടെ ചെന്നൈയിലേക്കും വില്‍പ്പന ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി പുതിയ ഔട്ടലെറ്റും ആരംഭിച്ചിരുന്നു. ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഏഥറിന്റെ 340, 450 മോഡലുകള്‍ക്ക് ലഭിക്കുന്ന മികച്ച പ്രതികരണമാണ്‌ പുതിയ ഔട്ടലെറ്റ് തുറക്കാന്‍ നിര്‍മ്മാതക്കള്‍ക്ക് പ്രേരണയായത്.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വിലകുറച്ച് ഏഥര്‍ എനര്‍ജി

2018 ജൂണിൽ ബെംഗളൂരുവിൽ വിൽപ്പനയ്ക്കെത്തിയ ഏഥര്‍ 340 സ്കൂട്ടറാണ് ഇപ്പോൾ ചെന്നൈയിലും ലഭ്യമാവുന്നത്. നിലവില്‍ ഏഥറിന് 10 ചാര്‍ജിംഗ് പോയിന്റുകള്‍ മാത്രമാണ് ചെന്നൈ നഗരത്തിലുള്ളത്. എന്നാല്‍ സമീഭാവിയില്‍ ചാര്‍ജിംഗിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കമ്പനി വിപുലീകരിക്കും.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വിലകുറച്ച് ഏഥര്‍ എനര്‍ജി

ചെന്നൈയിലെ സ്‌കൂട്ടറുകള്‍ക്കും വില കുറച്ചിട്ടുണ്ട്. ചെന്നൈയില്‍ 340 മോഡലിന് 1.10 ലക്ഷം രൂപയും 450 മോഡലിന് 1.22 ലക്ഷം രൂപയുമാണ് വില. ഇത് ഓണ്‍ ദി റോഡ് വിലയാണ്. FRAME II ആനുകൂല്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വിലകുറച്ച് ഏഥര്‍ എനര്‍ജി

ആദ്യ ഘട്ടത്തില്‍ വാഹനം ബുക്ക് ചെയ്തവര്‍ക്ക് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സ്‌കൂട്ടറുകള്‍ വിതരണം ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. അടുത്ത ബാച്ച് നവംബര്‍, ഡിസംബര്‍ മാസങ്ങളിലും വിതരണം ചെയ്യും.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വിലകുറച്ച് ഏഥര്‍ എനര്‍ജി

രണ്ട് സ്കൂട്ടറുകളും ഒരേ ബി‌എൽ‌ഡി‌സി ഇലക്ട്രിക് മോട്ടോറാണ് നൽകുന്നത്. എന്നിരുന്നാലും 450 ൽ അല്പം വലിയ 2.45 കിലോവാട്ട് ലിഥിയം അയൺ ബാറ്ററി പായ്ക്ക് ഉണ്ട്. ബേസ് മോഡലായ 340 -ല്‍ 1.92 kWh ബാറ്ററിയും, 450-ല്‍ 2.4 kWh ലിഥിയം അയേണ്‍ ബാറ്ററിയുമാണുള്ളത്. ആതര്‍ 450 ഒറ്റചാര്‍ജില്‍ 80 കിലോമീറ്റര്‍ വരെയും ഏഥര്‍ 340-ല്‍ 60 കിലോമീറ്റര്‍ വരെയും സഞ്ചരിക്കാന്‍ സാധിക്കും. 50,000 കിലോമീറ്ററാണ് ബാറ്ററി യൂണിറ്റിന് കമ്പനി ഉറപ്പു പറയുന്ന കാലാവധി.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വിലകുറച്ച് ഏഥര്‍ എനര്‍ജി

പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 340 മോഡലിന് 5.1 സെക്കന്റും ഏഥര്‍ 450ക്ക് 3.9 സെക്കന്റും മതിയാകും. രണ്ട് ഇലക്ട്രിക് സ്കൂട്ടറുകളും അതിവേഗ ചാർജിംഗ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നു.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വിലകുറച്ച് ഏഥര്‍ എനര്‍ജി

സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, നാവിഗേഷൻ അസിസ്റ്റ്, പാർക്കിംഗ് അസിസ്റ്റ്, വെഹിക്കിൾ ചാർജിംഗ്-പോയിന്റ് ട്രാക്കർ, ഒടിഎ അപ്‌ഡേറ്റുകൾ എന്നിവയുൾപ്പെടെ നിരവധി പ്രവർത്തനങ്ങളുള്ള ഒരു വലിയ മൾട്ടി-കളർ പൂർണ്ണ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഏഥര്‍ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വിലകുറച്ച് ഏഥര്‍ എനര്‍ജി

രാജ്യത്തെ ഇലക്ട്രിക്ക് വാഹന വിപണിയിലെ പ്രീമിയം മോഡലുകളാണ് ഏഥര്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍. നിലവില്‍ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലാണ് ഏഥര്‍ വില്‍പ്പന നടത്തുന്നത്. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, പൂണെ എന്നിവയുള്‍പ്പടെ മുപ്പതോളം നഗരങ്ങളിലേക്ക് വില്‍പ്പന വ്യാപിക്കാന്‍ കമ്പനി ഒരുങ്ങുന്നുണ്ട്.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വിലകുറച്ച് ഏഥര്‍ എനര്‍ജി

വൈദ്യുത വാഹന വിൽപ്പന പ്രോത്സാഹിപ്പിക്കാനായി ഇക്കൊല്ലം ഡിസംബർ വരെ സൗജന്യ ചാർജിംഗ്‌ സൗകര്യവും ഏഥര്‍ എനർജി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വിലയുടെ കാര്യത്തില്‍ നിലവില്‍ നേരിട്ടുള്ള എതിരാളികള്‍ ഇല്ലെങ്കിലും മറ്റ് ഇലക്ട്രിക്ക് സ്‌കൂട്ടറുകളായ ഓകിനാവ, എവാന്‍ എന്നിവയുമായാണ് ഏഥറിന്റെ മത്സരം.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Ather Energy Reduces Prices Of Its Electric Scooters In India. Read more malayalam
Story first published: Thursday, August 1, 2019, 15:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X