ഒറ്റ ചാര്‍ജ്ജില്‍ 110 കിലോമീറ്റര്‍, അവന്‍ സെറോ പ്ലസ് ഇ-സ്‌കൂട്ടര്‍ വിപണിയില്‍

ഇന്ത്യന്‍ വൈദ്യുത സ്‌കൂട്ടര്‍ വിപണി സജീമാവുന്നു. ബെംഗളൂരു കേന്ദ്രമായ ഏഥര്‍ എനര്‍ജിക്ക് പിന്നാലെ, ദില്ലി കേന്ദ്രമായ അവന്‍ മോട്ടോര്‍സ് തങ്ങളുടെ ആദ്യ വൈദ്യുത സ്‌കൂട്ടര്‍, സെറോ പ്ലസിനെ വിപണിയില്‍ പുറത്തിറക്കി. 47,000 രൂപയാണ് സെറോ പ്ലസ് ഇ-സ്‌കൂട്ടറിന് വില.

ഒറ്റ ചാര്‍ജ്ജില്‍ 110 കിലോമീറ്റര്‍, അവന്‍ സെറോ പ്ലസ് ഇ-സ്‌കൂട്ടര്‍ വിപണിയില്‍

ഊരി മാറ്റാവുന്ന രണ്ടു ബാറ്ററി പാക്കുകള്‍ പുതിയ സെറോ പ്ലസിലുണ്ട്. ബാറ്ററി പാക്ക് ഒന്നു മാത്രമാണ് ഉപയോഗിക്കുന്നതെങ്കില്‍ ഒറ്റ ചാര്‍ജില്‍ 60 കിലോമീറ്റര്‍ ദൂരം സ്‌കൂട്ടറോടും. ഇരട്ട ബാറ്ററി പാക്കെങ്കില്‍ 110 കിലോമീറ്റര്‍ ദൂരം വരെയോടാന്‍ സെറോ പ്ലസിന് കഴിയുമെന്ന് കമ്പനി പറയുന്നു.

ഒറ്റ ചാര്‍ജ്ജില്‍ 110 കിലോമീറ്റര്‍, അവന്‍ സെറോ പ്ലസ് ഇ-സ്‌കൂട്ടര്‍ വിപണിയില്‍

മണിക്കൂറില്‍ 45 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗം. രണ്ടു മുതല്‍ നാലു മണിക്കൂര്‍ വരെ വേണം ബാറ്ററി പാക്കുകള്‍ പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാന്‍. ഊരി മാറ്റാവുന്ന ബാറ്ററി സംവിധാനമായതുകൊണ്ട് സാധാരണ പോര്‍ട്ടുകള്‍ ചാര്‍ജ്ജിംഗിനായി ഉപയോഗിക്കാം.

ഒറ്റ ചാര്‍ജ്ജില്‍ 110 കിലോമീറ്റര്‍, അവന്‍ സെറോ പ്ലസ് ഇ-സ്‌കൂട്ടര്‍ വിപണിയില്‍

48 V, 28Ah ശേഷിയുള്ള ലിഥിയം അയോണ്‍ ബാറ്ററി ബാക്കാണ് വൈദ്യുത മോട്ടോറിന് ഊര്‍ജ്ജം പകരുക. സ്‌കൂട്ടറിന് ഭാരം 62 കിലോ. 150 കിലോ വരെ ഭാരം കയറ്റാന്‍ സെറോ പ്ലസ് പ്രാപ്തമാണ്. ടെലിസ്‌കോപിക് ഫോര്‍ക്കുകളും കോയില്‍ സ്പ്രിങ്ങ് സസ്‌പെന്‍ഷനുമാണ് മോഡലില്‍ ഒരുങ്ങുന്നത്.

ഒറ്റ ചാര്‍ജ്ജില്‍ 110 കിലോമീറ്റര്‍, അവന്‍ സെറോ പ്ലസ് ഇ-സ്‌കൂട്ടര്‍ വിപണിയില്‍

നിരത്തിലോടുന്ന സാധാരണ സ്‌കൂട്ടറിനെ അപേക്ഷിച്ച് സെറോ പ്ലസിന് പത്തുശതമാനം മാത്രമെ ഉപയോഗ ചിലവുള്ളൂ. ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സെറോ പ്ലസിന്റെ രൂപകല്‍പ്പനയെന്ന് കമ്പനി വാദിക്കുന്നു. മുന്നില്‍ ഡിസ്‌ക്കും പിന്നില്‍ ഡ്രം യൂണിറ്റും സ്‌കൂട്ടറില്‍ വേഗം നിയന്ത്രിക്കും.

Most Read: രസച്ചരട് പൊട്ടി, പുതിയ ടാറ്റ ഹാച്ച്ബാക്കിന്റെ പേര് പുറത്ത്

ഒറ്റ ചാര്‍ജ്ജില്‍ 110 കിലോമീറ്റര്‍, അവന്‍ സെറോ പ്ലസ് ഇ-സ്‌കൂട്ടര്‍ വിപണിയില്‍

കൂടുതല്‍ സ്റ്റോറേജ് ശേഷി ഉറപ്പുവരുത്താന്‍ പ്രത്യേക ടോപ്പ് ബോക്‌സ് പിന്‍ സീറ്റിന് പിറകില്‍ കമ്പനി നല്‍കുന്നുണ്ട്. റോഡ്‌സൈഡ് അസിസ്റ്റന്‍സ്, എക്‌സ്റ്റന്‍ഡഡ് വാറന്റി, സ്‌പെയര്‍ പാര്‍ട്‌സ് ടൂള്‍ കിറ്റ് മുതലായ സൗകര്യങ്ങള്‍ സെറോ പ്ലസില്‍ അവന്‍ മോട്ടോര്‍സ് ലഭ്യമാക്കും.

ഒറ്റ ചാര്‍ജ്ജില്‍ 110 കിലോമീറ്റര്‍, അവന്‍ സെറോ പ്ലസ് ഇ-സ്‌കൂട്ടര്‍ വിപണിയില്‍

റെഡ്, വൈറ്റ്, ബ്ലൂ എന്നീ മൂന്നു നിറപ്പതിപ്പുകളിലാണ് സെറോ പ്ലസ് വിപണിയില്‍ വില്‍പ്പനയ്ക്ക് വരുന്നത്. ബജറ്റ് വിലയില്‍ വൈദ്യുത മോഡലുകളെ പുറത്തിറക്കുകയാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്ന് സ്‌കൂട്ടറിന്റെ അവതരണത്തിനിടെ അവന്‍ മോട്ടോര്‍സ് ബിസിനസ് ഡെവലപ്പ്‌മെന്റ് തലവന്‍ പങ്കജ് തിവാരി പറഞ്ഞു.

ഒറ്റ ചാര്‍ജ്ജില്‍ 110 കിലോമീറ്റര്‍, അവന്‍ സെറോ പ്ലസ് ഇ-സ്‌കൂട്ടര്‍ വിപണിയില്‍

കുറഞ്ഞ വിലയില്‍ പ്രായോഗികത കൂടിയ വൈദ്യുത സ്‌കൂട്ടറായി സെറോ പ്ലസ് വിപണിയില്‍ അറിയപ്പെടും. വരുംനാളുകളില്‍ കൂടുതല്‍ ശ്രേണികളില്‍ പുതിയ മോഡലുകളെ കമ്പനി കൊണ്ടുവരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയില്‍ ഏഥര്‍ 340, ഏഥര്‍ 450, ഒഖീനാവ പ്രെയിസ് സ്‌കൂട്ടറുകളുമായി പുതിയ സെറോ പ്ലസ് മത്സരിക്കും.

Most Read Articles

Malayalam
English summary
Avan Xero+ Electric Scooter Launched In India. Read in Malayalam.
Story first published: Monday, February 25, 2019, 12:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X