YouTube

2019 ഡോമിനാറിന് വില കുറച്ച് ബജാജിന്റെ പുതിയ തന്ത്രം

UPDATE: 2019 ഡോമിനാര്‍ 400 -ന്റെ വില കുറഞ്ഞിട്ടില്ലെന്ന് ബജാജ്. കമ്പനിയുടെ വെബ്‌സൈറ്റില്‍ സംഭവിച്ച സാങ്കേതിക പിഴവാണ് വില കുറഞ്ഞതായി കുറിക്കപ്പെടാന്‍ കാരണം. 1.74 ലക്ഷം രൂപയാണ് ബജാജ് ഡോമിനാര്‍ 400 -ന് വില.

പുതുമ വിട്ടുമാറുന്നതിന് മുന്‍പേ 2019 ഡോമിനാറിന്റെ വില ബജാജ് വെട്ടിക്കുറച്ചു. 1.70 ലക്ഷം രൂപയ്ക്ക് ഇനി ഡോമിനാര്‍ 400 ഷോറൂമുകളില്‍ അണിനിരക്കും. നാലായിരം രൂപയാണ് ബൈക്കിന് കുറഞ്ഞിരിക്കുന്നത്. 1.74 ലക്ഷം രൂപയായിരുന്നു ഡോമിനാര്‍ 400 -ന് മുന്‍പ് വില. മോഡലിന് വില കുറയ്ക്കാനുള്ള കാരണം ബജാജ് വ്യക്തമാക്കിയിട്ടില്ല.

2019 ഡോമിനാറിന് വില കുറച്ച് ബജാജിന്റെ പുതിയ തന്ത്രം

ഒരുപക്ഷെ വില്‍പ്പന കുറഞ്ഞതാകാം പുതിയ നടപടിക്ക് കാരണം. പ്രതിമാസം പതിനായിരം യൂണിറ്റുകളുടെ വില്‍പ്പനയാണ് ഡോമിനാറില്‍ കമ്പനി ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിന്റെ അഞ്ചിലൊന്ന് വില്‍പ്പന മാത്രമേ ബൈക്കിനുള്ളൂ. ഇന്ത്യയ്ക്ക് പുറമെ വിദേശ രാജ്യങ്ങളിലും ബജാജ് ഡോമിനാര്‍ 400 വില്‍പ്പനയ്ക്ക് അണിനിരക്കുന്നുണ്ട്.

2019 ഡോമിനാറിന് വില കുറച്ച് ബജാജിന്റെ പുതിയ തന്ത്രം

കമ്പനി പുറത്തിറക്കുന്ന ഏറ്റവും വില കൂടിയ മോഡലാണ് ഡോമിനാര്‍. അടുത്തിടെയാണ് നിരവധി പരിഷ്‌കാരങ്ങളുമായി 2019 ഡോമിനാര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തിയത്. മേന്മയേറിയ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് ഇപ്പോള്‍ ബൈക്കില്‍.

Most Read: ഇംപള്‍സിന്റെ പിന്‍ഗാമി, പുതിയ ഹീറോ എക്‌സ്പള്‍സ് 200 വിപണിയിൽ — വില 94,000 രൂപ മുതല്‍

2019 ഡോമിനാറിന് വില കുറച്ച് ബജാജിന്റെ പുതിയ തന്ത്രം

പിറകില്‍ മോണോഷോക്ക് സസ്‌പെന്‍ഷന്‍തന്നെ. പുതിയ പതിപ്പില്‍ കരുത്തുത്പാദനം കൂടി. ഇപ്പോള്‍ എഞ്ചിന് 40 bhp കരുത്തും 35 Nm torque ഉം സൃഷ്ടിക്കാനാവും. എഞ്ചിന്‍ യൂണിറ്റിന് നാലു വാല്‍വും ഇരട്ട കാംഹെഡും ലഭിച്ചതിനെ തുടര്‍ന്നാണിത്. ലിക്വിഡ് കൂളിങ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനങ്ങള്‍ മോഡലില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി തുടരുന്നു.

2019 ഡോമിനാറിന് വില കുറച്ച് ബജാജിന്റെ പുതിയ തന്ത്രം

ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. പുതിയ ഇരട്ട ബാരല്‍ എക്‌സ്‌ഹോസ്റ്റും 2019 ഡോമിനാര്‍ 400 -ന്റെ പകിട്ടുയര്‍ത്തും. ബൈക്കില്‍ ഉടമകള്‍ ചൂണ്ടിക്കാട്ടിയ വൈബ്രേഷന്‍ പ്രശ്‌നം ഇക്കുറി കമ്പനി പരിഹരിച്ചിട്ടുണ്ട്. ഇന്ധനടാങ്കിലെ ഡിസ്‌പ്ലേ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തും. പുതിയ ഡിസൈന്‍ ശൈലി പാലിക്കുന്ന മിററുകളും മോഡലില്‍ പരാമര്‍ശിക്കണം.

2019 ഡോമിനാറിന് വില കുറച്ച് ബജാജിന്റെ പുതിയ തന്ത്രം

കവാസാക്കി പച്ച നിറമാണ് 2019 ഡോമിനാര്‍ 400 -ന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. ഹെഡ്‌ലാമ്പ്, ടെയില്‍ലാമ്പ്, ടേണ്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവെയല്ലാം എല്‍ഇഡി യൂണിറ്റാണ്. 182 കിലോ ഭാരം ഉയര്‍ന്ന വേഗത്തിലും സ്ഥിരത നിലനിര്‍ത്താന്‍ ഡോമിനാറിനെ സഹായിക്കും. ഇതേസമയം, ഒരേ എഞ്ചിനാണ് ഉപയോഗിക്കുന്നതെങ്കിലും കെടിഎം 390 ഡ്യൂക്കിന്റെ ചടുലത ഡോമിനാറില്‍ ലഭിക്കില്ല.

Most Read: ബൂസയെ പോപ്‌കോണ്‍ മെഷീനാക്കി മാറ്റി ഒരുടമ — വീഡിയോ

2019 ഡോമിനാറിന് വില കുറച്ച് ബജാജിന്റെ പുതിയ തന്ത്രം

തുടക്കകാലത്ത് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളെ കളിയാക്കി വിപണിയില്‍ ശ്രദ്ധ നേടാന്‍ ബജാജ് ശ്രമിച്ചെങ്കിലും ഡോമിനാര്‍ വില്‍പ്പന എങ്ങുമെത്തിയില്ല. എന്തായാലും പുതിയ മോഡല്‍ വില്‍പ്പന കൂട്ടുമെന്ന് കമ്പനി ഉറച്ചു വിശ്വസിക്കുന്നു. ബൈക്കിന് വില കുറഞ്ഞ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകള്‍ ഡോമിനാറിനെ കുറിച്ച് ചിന്തിച്ചു തുടങ്ങുമെന്നാണ് ബജാജിന്റെ പക്ഷം.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് #bajaj auto
English summary
Bajaj Announces Price Reduction For The Dominar 400. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X