വെള്ളപ്പൊക്കത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വ്വീസ് ക്യാമ്പെയ്‌നുമായി ബജാജ് ഓട്ടോ

വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്ന മഹാരാഷ്ട്രയിലെയും, കര്‍ണാടകയിലെയും, ഗുജറാത്തിലെയും, കേരളത്തിലെയും ഉപഭോക്താക്കള്‍ക്ക് സഹായവുമായി ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബാജാജ് ഓട്ടോ.

വെള്ളപ്പൊക്കത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വ്വീസ് ക്യാമ്പെയ്‌നുമായി ബജാജ് ഓട്ടോ

വെള്ളപ്പൊക്കവും കൊടുങ്കാറ്റ് മൂലവും നാശനഷ്ടം സംഭവിച്ച വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വ്വീസ് ക്യാമ്പാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. പത്രക്കുറിപ്പിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

വെള്ളപ്പൊക്കത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വ്വീസ് ക്യാമ്പെയ്‌നുമായി ബജാജ് ഓട്ടോ

2019 ഓഗസ്റ്റ് 19 മുതല്‍ സെപ്തംബര്‍ 7 വരെയാണ് സൗജന്യ സര്‍വ്വീസ് ക്യാമ്പെയ്ന്‍ ഒരുക്കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച് വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ഡീലര്‍ഷിപ്പിലോ സര്‍വ്വീസ് സെന്ററിലോ കൊണ്ടുവരാം.

വെള്ളപ്പൊക്കത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വ്വീസ് ക്യാമ്പെയ്‌നുമായി ബജാജ്

ഡീലര്‍ഷിപ്പുകളില്‍ വാഹനം സൗജന്യമായി പരിശോധിക്കും. എഞ്ചിനുള്ളില്‍ വെള്ളം കയറി എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ സൗജന്യമായി ചെയ്തു കൊടുക്കുമെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വെള്ളപ്പൊക്കത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വ്വീസ് ക്യാമ്പെയ്‌നുമായി ബജാജ് ഓട്ടോ

ഡീലര്‍ഷിപ്പുകളിലെ സൗജന്യ പരിശോധനയ്‌ക്കൊപ്പം തന്നെ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഓയില്‍ മാറി നല്‍കുമെന്നും കമ്പനി അറിയിച്ചു. കൂടാതെ എഞ്ചിന്‍ ഓയില്‍, ഓയില്‍ ഫില്‍ട്ടര്‍, എയര്‍ ഫില്‍ട്ടര്‍, ഗാസ്‌കെറ്റുകള്‍ എന്നിവയും ഉപഭോക്തക്കള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് കമ്പനി അറിയിച്ചു.

വെള്ളപ്പൊക്കത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വ്വീസ് ക്യാമ്പെയ്‌നുമായി ബജാജ് ഓട്ടോ

വേഗത്തിലുള്ള അറ്റകുറ്റ പണികള്‍ക്കായി ദുരിതബാധിത സംസ്ഥാനങ്ങളിലെ ഓരോ ഡീലര്‍ഷിപ്പിലെയും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും, അറ്റകുറ്റപ്പണികള്‍ കൃത്യസമയത്ത് നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ കൂടുതല്‍ സ്പെയര്‍ പാര്‍ടുകളും ലഭ്യമാക്കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

വെള്ളപ്പൊക്കത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വ്വീസ് ക്യാമ്പെയ്‌നുമായി ബജാജ് ഓട്ടോ

മറ്റ് നിര്‍മ്മാതാക്കളും ഇത്തരത്തില്‍ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്ന ഉപഭോക്താക്കള്‍ക്കായി സൗജന്യ സര്‍വ്വീസുമായി രംഗത്തെത്തിയിട്ടുണ്ട്. പോയ വര്‍ഷം കേരളത്തില്‍ പ്രളയം സംഭവിച്ചപ്പോഴും വാഹന നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നു.

Most Read: ഇന്ത്യയില്‍ C-HR ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പാക്കാനൊരുങ്ങി ടൊയോട്ട

വെള്ളപ്പൊക്കത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വ്വീസ് ക്യാമ്പെയ്‌നുമായി ബജാജ് ഓട്ടോ

അടുത്തിടെയാണ് പള്‍സര്‍ നിരയിലെ ഏറ്റവും പുതിയ ബൈക്കായ പള്‍സര്‍ 125 നിയോണിനെ ബജാജ് വിപണിയിലെത്തിച്ചത്. വാഹനത്തിന്റെ രണ്ട് പതിപ്പുകളാണ് നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരിക്കുന്നത്.

Most Read: ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് പുറത്തിറങ്ങി

വെള്ളപ്പൊക്കത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വ്വീസ് ക്യാമ്പെയ്‌നുമായി ബജാജ് ഓട്ടോ

പ്രാരംഭ ഡ്രം ബ്രേക്ക് പതിപ്പിന് 64,000 രൂപയാണ് എക്സ്-ഷോറൂം വില. മുന്‍ വശത്ത് ഡിസ്‌ക് ബ്രേക്ക് വരുന്ന പതിപ്പിന് 66,618 രൂപയുമാണ്. ബജാജിന്റെ വാഹന നിരയില്‍ പള്‍സര്‍ 150 നിയോണിന് താഴെയാകും പുതിയ മോഡലിന്റെ സ്ഥാനം.

Most Read: ജയിംസ് ബോണ്ടിന്റെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 വിറ്റത് 45 കോടി രൂപയ്ക്ക്

വെള്ളപ്പൊക്കത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വ്വീസ് ക്യാമ്പെയ്‌നുമായി ബജാജ് ഓട്ടോ

നിയോണ്‍ ബ്ലു, സോളാര്‍ റെഡ്, പ്ലാറ്റിനം സില്‍വര്‍ എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. മൈലേജിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച്ചയില്ലാതെ കൂടുതല്‍ സ്പോര്‍ടിയായ ഒരു പ്രീമിയം ബൈക്ക് ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കു മുന്നില്‍ പള്‍സര്‍ 125 നിയോണ്‍ ഒരു പുതിയ ശ്രേണി തന്നെ സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

വെള്ളപ്പൊക്കത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വ്വീസ് ക്യാമ്പെയ്‌നുമായി ബജാജ് ഓട്ടോ

ഡിസ്‌കവര്‍ 125 -ല്‍ നിന്ന് എടുത്ത 125 സിസി DTSi നാല് സ്‌ട്രോക്ക് എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. 8,500 rpm -ല്‍ 11.8 bhp കരുത്തും 6,500 rpm -ല്‍ 11 Nm torque ഉം പരമാവധി സൃഷ്ടിക്കും.

വെള്ളപ്പൊക്കത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വ്വീസ് ക്യാമ്പെയ്‌നുമായി ബജാജ് ഓട്ടോ

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. 140 കിലോയാണ് വാഹനത്തിന്റെ ആകെ ഭാരം. ഹോണ്ട CB ഷൈന്‍, ഹീറോ ഗ്ലാമര്‍, ബജാജ് ഡിസ്‌കവര്‍ എന്നിവരാണ് പള്‍സര്‍ 125 -ന്റെ പ്രധാന എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj auto conducts free service camps in flood affected states. Read more in Malayalam.
Story first published: Tuesday, August 20, 2019, 15:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X