അവഞ്ചർ നിരയുടെയും വില വർധിപ്പിച്ച് ബജാജ്

തങ്ങളുടെ ശ്രേണിയിലെ എല്ലാ ബൈക്ക് മോഡലുകളുടെയും വില വർധിപ്പിച്ചതിനു പിന്നാലെ അവഞ്ചർ സ്ട്രീറ്റ് 160, 200 ക്രൂയിസർ മോഡലുകളുടെ വിലയും ഉയർത്തി ബജാജ് ഓട്ടോ. 1,197 രൂപ വർധനവാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്.

അവഞ്ചർ നിരയുടെയും വില വർധിപ്പിച്ച് ബജാജ്

അവഞ്ചർ 220 മോഡലിന് ഇപ്പോൾ 1,197 രൂപയും 160 സിസി മോഡലിന് 998 രൂപയുമാണ് കൂടിയിരിക്കുന്നത്. വില വർധനയെത്തുടർന്ന് അവഞ്ചർ 220 സ്ട്രീറ്റും 220 ക്രൂയിസിനും 105,088 ലക്ഷം രൂപയും സ്ട്രീറ്റ് 160 ന് 83,251 രൂപയുമാണ് നിലവിലെ എക്സ്ഷോറൂം വില.

അവഞ്ചർ നിരയുടെയും വില വർധിപ്പിച്ച് ബജാജ്

കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ നിരവധി നിർമ്മാതാക്കൾ തങ്ങളുടെ വാഹനങ്ങളുടെ വില പട്ടിക പുതുക്കിയപ്പോൾ, ബജാജ് സെപ്റ്റംബറിലും ഇത് ആവർത്തിച്ചു. മുഴുവൻ ശ്രേണിയിലും വില ഉയർത്തിയപ്പോൾ ബജാജ് ഡൊമിനാർ 400 നാണ് ഏറ്റവുമധികം വർധനവ് ഉണ്ടായിരിക്കുന്നത്. 10,000 രൂപയാണ് ഡൊമിനാറിന് ബജാജ് വർധിപ്പിച്ചത്.

അവഞ്ചർ നിരയുടെയും വില വർധിപ്പിച്ച് ബജാജ്

ബജാജ് പൾസർ 150 ക്ലാസിക്, 150 നിയോൺ എന്നീ മോഡലുകൾക്കാണ് അടുത്ത ഏറ്റവും ഉയർന്ന വില വർധനവ് ഉണ്ടായിരിക്കുന്നത്. 4,000 രൂപയോളമാണ് ജനപ്രിയ മോഡലുകൾക്ക് കമ്പനി വർധിപ്പിച്ചത്. ബാക്കിയുള്ള മോഡലുകൾക്ക് 1,000 രൂപയോളം മാത്രമാണ് വില പരിഷ്കരണം നടത്തിയത്.

അവഞ്ചർ നിരയുടെയും വില വർധിപ്പിച്ച് ബജാജ്

കമ്പനിയെ സംബന്ധിച്ചിടത്തോളം ബജാജ് അവഞ്ചർ സ്ട്രീറ്റ് 160 മികച്ച മൂല്യ നിർണ്ണയമാണെന്ന് തെളിയിക്കുന്നു. രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ക്രൂസർ ഓഫറാണ് ബൈക്ക്. മുമ്പ് വിപണനം ചെയ്ത അവഞ്ചർ 180 സിസിയുടെ സ്ഥാനത്ത് ചെറിയ സിസി ബൈക്ക് വിപണിയിലെത്തിച്ചു.

അവഞ്ചർ നിരയുടെയും വില വർധിപ്പിച്ച് ബജാജ്

അവഞ്ചർ സീരീസിൽ ഉടനീളമുള്ള വില പുനരവലോകനം ഏകദേശം ഒരു ശതമാനം മാത്രമാണ്. 83,251 രൂപക്ക് സ്ട്രീറ്റ് 160 വാഗ്ദാനം ചെയ്യുമ്പോൾ. 220 സിസി അവഞ്ചർ ബൈക്കുകൾ 1.05 ലക്ഷം രൂപയ്ക്കും വാഗ്ദാനം ചെയ്യുന്നു.

Most Read: സുസുക്കി SV650 നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ അടുത്ത വർഷം ഇന്ത്യയിലെത്തും

അവഞ്ചർ നിരയുടെയും വില വർധിപ്പിച്ച് ബജാജ്

എൻട്രി ലെവൽ ക്രൂയിസറിന് 160 സിസി, എയർ-കൂൾഡ്, കാർബ്യൂറേറ്റഡ് എഞ്ചിനാണ് ബജാജ് നൽകിയിരിക്കുന്നത്. ഇത് 14.8 bhp കരുത്തും 13.5 Nm torque ഉം സൃഷ്ടിക്കും. ഉയർന്ന പതിപ്പായ അവഞ്ചർ ക്രൂസ് 220, സ്ട്രീറ്റ് 220 എന്നിവ 19 bhp കരുത്തിൽ 17.5 Nm torque ഉത്പാദിപ്പിക്കുന്ന 220 സിസി എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്.

Most Read: സെപ്പെലിൻ മോഡലിനെ അടിസ്ഥാനമാക്കി പുതിയ രണ്ട് ക്രൂയിസർ ബൈക്കുകൾ പുറത്തിറക്കാൻ ടിവിഎസ്

അവഞ്ചർ നിരയുടെയും വില വർധിപ്പിച്ച് ബജാജ്

അവഞ്ചർ സീരീസ് മോഡലുകളെ ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങളിലേക്ക് ബജാജ് പരിഷ്ക്കരിക്കും. ബി‌എസ്-VI ലേക്ക് പരിഷ്ക്കരിച്ച മോഡലുകളെ കമ്പനി ഈ വർഷം അവസാനമോ അല്ലെങ്കിൽ അടുത്ത വർഷം തുടക്കമോ വിപണിയിൽ അവതരിപ്പിക്കും. അതിനെ തുടർന്ന് അവഞ്ചർ മോഡലുകളുടെ വില ബജാജ് വീണ്ടും വർധിപ്പിക്കും.

Most Read: ബജാജ് ഡൊമിനാർ 400-ന്റെ വില വീണ്ടും വർധിപ്പിച്ചു

അവഞ്ചർ നിരയുടെയും വില വർധിപ്പിച്ച് ബജാജ്

10 ശതമാനം മുതൽ 15 ശതമാനം വില വർധനവാണ് പ്രതീക്ഷിക്കുന്നത്. ബി‌എസ്-VI മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ബജാജിന്റെ എല്ലാ മോട്ടോർസൈക്കിളുകളും നവീകരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Avenger Street 160, 220, Cruise prices increase Details. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X