ബജാജ് ചേതക് ഇലക്ട്രിക്കിന്റെ ഡെലിവറി ജനുവരിയില്‍ ആരംഭിക്കും

ചേതക് ഇലക്ട്രിക്കിനെ ബജാജ് വിപണിയില്‍ ആവതരിപ്പിച്ചെങ്കിലും സ്‌കൂട്ടര്‍ സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ജനുവരി അവസാന ആഴ്ചയോടെ വാഹനം ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ബജാജ് ചേതക് ഇലക്ട്രിക്കിന്റെ ഡെലിവറി ജനുവരിയില്‍ ആരംഭിക്കും

പൂനെയിലും, ബംഗളൂരുവിലും ഒരേസമയം സ്‌കൂട്ടര്‍ കൈമാറുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തുടക്കത്തില്‍ തെരഞ്ഞെടുത്ത കെടിഎം ഡീലര്‍ഷിപ്പുകള്‍ വഴിയാകും സ്‌കൂട്ടറിന്റൈ വില്‍പ്പന. കഴിഞ്ഞ മാസം വിപണിയില്‍ അവതരിപ്പിച്ച സ്‌കൂട്ടറിന്റെ ബുക്കിങ് 2020 ജനുവരിയോടെ ആരംഭിക്കുമെന്ന് ബജാജ് സൂചന നല്‍കി കഴിഞ്ഞു.

ബജാജ് ചേതക് ഇലക്ട്രിക്കിന്റെ ഡെലിവറി ജനുവരിയില്‍ ആരംഭിക്കും

ചേതക്കിന്റെ ലോഞ്ചിങ്ങിന് മുന്നോടിയായി ഇന്ത്യയിലെ വിവിധ നഗരങ്ങളിലൂടെ കമ്പനി നടത്തിയ ചേതക്ക് ഇലക്ട്രിക്ക് യാത്രയുടെ സമാപന ചടങ്ങിലാണ് വാഹനത്തിന്റെ ബുക്കിങ് സംബന്ധിച്ച് കമ്പനി സൂചന നല്‍കിയത്. ഏകദേശം 5,000 രൂപ നല്‍കി ഉപഭോക്താക്കള്‍ക്ക് ബൈക്ക് ബുക്ക് ചെയ്യാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബജാജ് ചേതക് ഇലക്ട്രിക്കിന്റെ ഡെലിവറി ജനുവരിയില്‍ ആരംഭിക്കും

സ്‌കൂട്ടറിന്റെ വില സംബന്ധിച്ച വിവരങ്ങളും ജനുവരിയില്‍ അറിയാം. 2019 സെപ്തംബര്‍ 25 -ന് ബജാജിന്റെ ചകന്‍ പ്ലാന്റിലാണ് ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ നിര്‍മാണം കമ്പനി ആരംഭിച്ചത്. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുള്ള ബജാജിന്റെ പുതിയ പുതിയ അര്‍ബണൈറ്റ് ബ്രാന്‍ഡിലാണ് ചേതക്ക് എത്തുന്നത്.

ബജാജ് ചേതക് ഇലക്ട്രിക്കിന്റെ ഡെലിവറി ജനുവരിയില്‍ ആരംഭിക്കും

പ്രീമിയം സ്‌കൂട്ടറായ ചേതക്കിന് ഒന്നര ലക്ഷത്തിനുള്ളില്‍ വില പ്രതീക്ഷിക്കാമെന്നാണ് വാഹനത്തിന്റെ അവതരണ വേളയില്‍ ബജാജ് ഓട്ടോ എംഡി രാജീവ് ബജാജ് വ്യക്തമാക്കിയിരുന്നത്. പ്രീമിയം സ്‌കൂട്ടര്‍ ആയതുകൊണ്ട് കെടിഎം ഡീലര്‍ഷിപ്പിലൂടെയാകും വാഹനത്തിന്റെ വില്‍പ്പന.

ബജാജ് ചേതക് ഇലക്ട്രിക്കിന്റെ ഡെലിവറി ജനുവരിയില്‍ ആരംഭിക്കും

പഴയ ചേതക് സ്‌കൂട്ടറുകളെ ഓര്‍മ്മപ്പെടുത്തുന്ന വിധമാണ് പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെയും കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്‍പന. ആറ് നിറങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.

ബജാജ് ചേതക് ഇലക്ട്രിക്കിന്റെ ഡെലിവറി ജനുവരിയില്‍ ആരംഭിക്കും

എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ കരുത്ത്. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം.

Most Read: ചേതക്കിന്റെ ഡിസൈന്‍ വെസ്പയുടെ കോപ്പിയെന്ന് ടാറ്റ; മറുപടിയുമായി ബജാജ്

ബജാജ് ചേതക് ഇലക്ട്രിക്കിന്റെ ഡെലിവറി ജനുവരിയില്‍ ആരംഭിക്കും

അതേസമയം ഇതിലെ ഇലക്ട്രിക്ക് മോട്ടോര്‍, പവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ബജാജ് വ്യക്തമാക്കിയിട്ടില്ല. സിറ്റി, സ്പോര്‍ട്സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം.

Most Read: ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക് ഓഫറുമായി കേന്ദ്രസര്‍ക്കാര്‍

ബജാജ് ചേതക് ഇലക്ട്രിക്കിന്റെ ഡെലിവറി ജനുവരിയില്‍ ആരംഭിക്കും

സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്റര്‍ ദൂരവും സ്പോര്‍ട്സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും. നിരവധി സവിശേഷതകള്‍ വാഹനത്തില്‍ കാണാന്‍ സാധിക്കും. വിപണിയില്‍ ഓകിനാവ സ്‌കൂട്ടറുകള്‍, ഹീറോ ഇലക്ട്രിക്ക്, ഏഥര്‍ 450, ആമ്പിയര്‍ ഇലക്ട്രിക്ക വെഹിക്കിള്‍സ് എന്നിവരാണ് ചേതക്കിന്റെ എതിരാളികള്‍.

Most Read: 3000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി എംജി; ഇന്ത്യയിലേക്ക് നാല് പുതിയ മോഡലുകളും

ബജാജ് ചേതക് ഇലക്ട്രിക്കിന്റെ ഡെലിവറി ജനുവരിയില്‍ ആരംഭിക്കും

റഗുലര്‍ പതിപ്പിന് പുറമേ ചേതക്കിന്റെ ഒരു പെര്‍ഫോമെന്‍സ് വകഭേദം കൂടി അണിയറയില്‍ ഒരുങ്ങുന്നതായും ബജാജ് സൂചന നല്‍കിയിട്ടുണ്ട്. രൂപത്തില്‍ റഗുലര്‍ ഇലക്ട്രിക്ക് ചേതക്കിന് സമാനമായിരിക്കും ഈ പെര്‍ഫോമെന്‍സ് വാഹനവും.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Chetak deliveries to begin in last week of January 2020. Read more in Malayalam.
Story first published: Wednesday, December 18, 2019, 18:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X