ചേതക് ഇലക്ട്രിക്കിന്റെ വില്‍പ്പന കെടിഎം ഡീലര്‍ഷിപ്പ് വഴി

അടുത്തിടെയാണ് തങ്ങളുടെ നിരയിലെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ബജാജ് വിപണിയില്‍ അവതരിപ്പിച്ചത്. പഴയ ചേതക് സ്‌കൂട്ടറിനെ ഓര്‍മ്മപ്പെടുത്ത വിധത്തിലുള്ള ഡിസൈനാണ് പുതിയ ഇലക്ട്രിക്ക് ചേതകിന്റെയും സവിശേഷത.

ചേതക് ഇലക്ട്രിക്കിന്റെ വില്‍പ്പന കെടിഎം ഡീലര്‍ഷിപ്പ് വഴി

2020 ജനുവരിയോടെ വാഹനത്തെ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുമെന്ന് മാത്രമാണ് ആദ്യം കമ്പനി അറിയിച്ചിരുന്നത്. വാഹനത്തിന്റെ വില സംബന്ധിച്ചോ, മെക്കാനിക്കല്‍ ഫിച്ചറുകള്‍ സംബന്ധിച്ചോ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ചേതക് ഇലക്ട്രിക്കിന്റെ വില്‍പ്പന കെടിഎം ഡീലര്‍ഷിപ്പ് വഴി

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് കെടിഎം ഡീലര്‍ഷിപ്പുകള്‍ വഴിയിയാരിക്കും ഇലക്ട്രിക്ക് സ്‌കൂട്ടറിനെ കമ്പനി നിരത്തിലെത്തിക്കുക. ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്ത ചില ഡീലര്‍ഷിപ്പുകള്‍ പ്രീമിയം നിലവാരത്തില്‍ നവീകരിക്കുമെന്നും കമ്പനി അറിയിച്ചു.

ചേതക് ഇലക്ട്രിക്കിന്റെ വില്‍പ്പന കെടിഎം ഡീലര്‍ഷിപ്പ് വഴി

1.10 ലക്ഷം രൂപ മുതല്‍ 1.30 ലക്ഷം രൂപ വരെ സ്‌കൂട്ടറിന് വില പ്രതീക്ഷിക്കാം. എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല.

ചേതക് ഇലക്ട്രിക്കിന്റെ വില്‍പ്പന കെടിഎം ഡീലര്‍ഷിപ്പ് വഴി

2019 സെപ്തംബര്‍ 25 -ന് ബജാജിന്റെ ചകന്‍ പ്ലാന്റിലാണ് ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ നിര്‍മാണം കമ്പനി ആരംഭിച്ചത്. പഴയ ചേതക് സ്‌കൂട്ടറുകളെ ഓര്‍മ്മപ്പെടുത്തുന്ന വിധമാണ് പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെയും കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ചേതക് ഇലക്ട്രിക്കിന്റെ വില്‍പ്പന കെടിഎം ഡീലര്‍ഷിപ്പ് വഴി

ഇതേ പേരില്‍ അവതരിപ്പിക്കുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്‍പന. ആറ് നിറങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ കരുത്ത്.

ചേതക് ഇലക്ട്രിക്കിന്റെ വില്‍പ്പന കെടിഎം ഡീലര്‍ഷിപ്പ് വഴി

സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്‌ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. അതേസമയം ഇതിലെ ഇലക്ട്രിക്ക് മോട്ടോര്‍, പവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ബജാജ് വ്യക്തമാക്കിയിട്ടില്ല. സിറ്റി, സ്‌പോര്‍ട്‌സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം.

Most Read: ചേതകിന് പിന്നാലെ ക്യൂട്ട് ഇലക്ട്രിക്കിനെ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

ചേതക് ഇലക്ട്രിക്കിന്റെ വില്‍പ്പന കെടിഎം ഡീലര്‍ഷിപ്പ് വഴി

സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്റര്‍ ദൂരവും സ്‌പോര്‍ട്‌സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും. എല്‍ഇഡി ഹെഡ്ലാമ്പ്, വീതിയേറിയ സീറ്റുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, 12 ഇഞ്ച് അലോയി വീലുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഉയര്‍ന്ന സ്റ്റോറേജ് എന്നിവയാണ് ഇലക്ട്രിക്ക് ചേതകില്‍ ലഭിക്കുന്ന ഫീച്ചറുകള്‍.

Most Read: തലസ്ഥാനത്ത് 32 ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി കെഎസ്ഇബി

ചേതക് ഇലക്ട്രിക്കിന്റെ വില്‍പ്പന കെടിഎം ഡീലര്‍ഷിപ്പ് വഴി

പുതിയ സുരക്ഷ സജ്ജീകരണമായ സിബിഎസും സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയേക്കാം. വിഭജിച്ച രീതിയിലാണ് പുറകിലെ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുമായി കണക്റ്റ് ചെയ്ത് നിരവധി കണക്റ്റഡ് ഫീച്ചേഴ്‌സും സ്‌കൂട്ടറിലുണ്ട്.

Most Read: ഇന്ത്യയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട; ലക്ഷ്യം റോയൽ എൻഫീൽഡിന്റെ വിപണി

ചേതക് ഇലക്ട്രിക്കിന്റെ വില്‍പ്പന കെടിഎം ഡീലര്‍ഷിപ്പ് വഴി

വിപണിയില്‍ ഓകിനാവ സ്‌കൂട്ടറുകള്‍, ഹീറോ ഇലക്ട്രിക്ക്, ഏഥര്‍ 450, ആമ്പിയര്‍ ഇലക്ട്രിക്ക വെഹിക്കിള്‍സ് എന്നിവരാണ് ചേതക്കിന്റെ എതിരാളികള്‍. ബംഗളൂരു, പുനെ തുടങ്ങിയ സ്ഥലങ്ങളിലാകും ആദ്യം ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Chetak electric scooter sold through KTM showrooms in India. Read more in Malayalam.
Story first published: Saturday, October 26, 2019, 11:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X