ഔദ്യോഗിക ലോഞ്ചിന് മുമ്പ് പുതിയ ബജാജ് CT110 -ന്റെ വില വിവരം പുറത്ത്

ഇന്ത്യന്‍ വിപണിയിലേക്ക് തങ്ങളുടെ ഏറ്റവും പുതിയ മോഡല്‍ CT110 -നെ പുറത്തിറക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ബജാജ്. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് തന്നെ വാഹനത്തിന്റെ വില വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. രാജ്യത്തെ വിവിധ ഡീലര്‍ഷിപ്പുകളില്‍ ബൈക്ക് ഇപ്പോള്‍ തന്നെ എത്തി തുടങ്ങി.

ഔദ്യോഗിക ലോഞ്ചിന് മുമ്പ് പുതിയ ബജാജ് CT110 -ന്റെ വില വിവരം പുറത്ത്

ഡീലര്‍മാര്‍ നല്‍കുന്ന വിവരങ്ങളനുസരിച്ച് ഈ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന് കിക്ക് സ്റ്റാര്‍ട്ട് ഇലക്ട്രിക്ക് സ്റ്റാര്‍ട്ട് എന്നിങ്ങനെ രണ്ട് പതിപ്പുകള്‍ ഉണ്ടായിരിക്കും. പ്രാരംഭ മോഡലായ കിക്ക് സ്റ്റാര്‍ട്ട് പതിപ്പിന് 50,329 രൂപയും കൂടിയ പതിപ്പായ ഇലക്ട്രിക്ക് സ്റ്റാര്‍ട്ടിന് 56,500 രൂപയുമാണ് ഓണ്‍ റോഡ് വില.

ഔദ്യോഗിക ലോഞ്ചിന് മുമ്പ് പുതിയ ബജാജ് CT110 -ന്റെ വില വിവരം പുറത്ത്

ആദ്യം ഡിസ്‌കവറിലും പിന്നീട് പ്ലാറ്റിനയിലും അവതരിപ്പിച്ച 115 സിസി എഞ്ചിനാണ് പുതിയ CT110 -ല്‍ വരുന്ന പ്രധാന മാറ്റം. ബജാജ് ഡിസ്‌കവറിലും, പ്ലാറ്റിനയിലും 8.6 bhp കരുത്തും 9.81 Nm torque എഞ്ചിന്‍ നല്‍കിയിരുന്നു. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സായിരുന്നു ഇരു വാഹനങ്ങളിലും.

ഔദ്യോഗിക ലോഞ്ചിന് മുമ്പ് പുതിയ ബജാജ് CT110 -ന്റെ വില വിവരം പുറത്ത്

പുതിയ ബജാജ് CT100 ഇതേ കരുത്തും torque നല്‍കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഡിസ്‌കവറിലും, പ്ലാറ്റിനയിലും ഉണ്ടായിരുന്ന അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സിനെ മുഴുവന്‍ ഡൗണ്‍ ഷിഫ്റ്റ് പാറ്റേണിലുള്ള നാല് സ്പീഡ് ഗിയര്‍ബോക്‌സുമായി മാറ്റി സ്ഥാപിക്കാന്‍ സാധ്യതയുണ്ട്.

ഔദ്യോഗിക ലോഞ്ചിന് മുമ്പ് പുതിയ ബജാജ് CT110 -ന്റെ വില വിവരം പുറത്ത്

വാഹനത്തിന്റെ ഡിസൈനിലും ചില സൗന്ദര്യ വര്‍ധന മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. അതോടോപ്പം യാത്രാ സുഖത്തിനായി സീറ്റുകള്‍ കൂടുതല്‍ ഘനപ്പെടുത്തിട്ടുണ്ട്, വലുപ്പമേറിയ ക്രാഷ് ഗാര്‍ഡുകള്‍, മുകളിലേക്ക് ഉയര്‍ത്തിയ എക്‌സോസ്റ്റ്, മിററുകള്‍ക്ക് ചുറ്റും റബ്ബര്‍ കവറിംഗ് എന്നിവയാണ് പുതിയ മാറ്റങ്ങള്‍.

ഔദ്യോഗിക ലോഞ്ചിന് മുമ്പ് പുതിയ ബജാജ് CT110 -ന്റെ വില വിവരം പുറത്ത്

നോബി ടയറുകള്‍ക്കൊപ്പം വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സും കമ്പനി ഉയര്‍ത്തിയിട്ടുണ്ട്. പുതിയ ബോഡി ഗ്രാഫിക്‌സുകളോടൊപ്പം മാറ്റ് ഒലീവ് ഗ്രീന്‍, ഗ്ലോസ് എബണി ബ്ലാക്ക്, ഗ്ലോസ് ഫ്‌ളെയിം റെഡ് എന്നീ നിറങ്ങളില്‍ വാഹനം ലഭിക്കും. നിലവില്‍ രാജ്യത്തെ ഒട്ടുമിക്ക ഡീലറുമാര്‍ക്കും വാഹനം എത്തി തുടങ്ങിയ സാഹചര്യത്തില്‍ ഔദ്യോഗിക ലോഞ്ചിന് ശേഷം താമസം കൂടാതെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ.

Source: AutoCar India

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj CT110 Prices Revealed — Starts Arriving At Dealerships Ahead Of Official Launch. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X