Just In
- 41 min ago ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
- 11 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 14 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 14 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
Don't Miss
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- News രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Movies ഗബ്രിയുടെ നെഞ്ചത്തേക്ക് വീണ് ജിന്റോ, ടാസ്ക്കിനിടയിൽ നേർക്കുനേർ ആക്രമണം, ജിന്റോയോ ഗബ്രിയോ പുറത്തേക്ക്?
- Travel ഇന്ത്യയിലെ ഏറ്റവും മികച്ച സൂര്യോദ കാഴ്ചകൾ.. ഇതിലൊന്ന് ഏറ്റവും കൂടുതൽ കണ്ടത് മലയാളികളായിരിക്കും
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
ബജാജ് CT110 വിപണിയില്‍ — വില 37,997 രൂപ
കമ്മ്യൂട്ടര്‍ നിരയിലേക്ക് പുത്തന്‍ ബൈക്കുമായി ബജാജ്. പുതിയ ബജാജ് CT110 ഇന്ത്യയിലെത്തി. 37,997 രൂപയാണ് ബൈക്കിന്റെ പ്രാരംഭ വില. കിക്ക് സ്റ്റാര്‍ട്ട്, ഇലക്ട്രിക് സ്റ്റാര്‍ട്ട് എന്നിങ്ങനെ രണ്ടു വകഭേദങ്ങള്‍ CT110 -ലുണ്ട്. ഇലക്ട്രിക് സ്റ്റാര്‍ട്ട് സംവിധാനമുള്ള CT110 മോഡല്‍ 44,352 രൂപ ഷോറൂം വില കുറിക്കും (ദില്ലി).
ബജാജ് നിരയില്‍ CT100 -നും പ്ലാറ്റിന 110 -നും ഇടയ്ക്കാണ് പുതിയ CT110 -ന് സ്ഥാനം. CT100 -ല്‍ നിന്നും വേറിട്ടു നില്‍ക്കാനായി CT110 -ന്റെ ഡിസൈനില്‍ ചെറിയ പരിഷ്കാരങ്ങള്‍ കമ്പനി നടപ്പിലാക്കിയിട്ടുണ്ട്. കറുപ്പഴകാണ് ബൈക്കിന്റെ എഞ്ചിന്. ഹാന്ഡില്ബാറുകള്ക്കും സസ്പെന്‍ഷനും അലോയ് വീലുകള്‍ക്കും നിറം കറുപ്പുതന്നെ.
പുതിയ സ്റ്റിക്കറുകളും ബോഡി ഗ്രാഫിക്സും CT110 -ന് പതിവില്ലാത്ത പുതുമ സമര്‍പ്പിക്കും. യാത്രാസുഖം വര്‍ധിപ്പിക്കാനായി പതുപതുത്ത സീറ്റാണ് ബൈക്കിന് ബജാജ് നല്‍കുന്നത്. ഇന്ധനടാങ്കില്‍ റബര്‍ പാഡിങ്ങും ഒരുങ്ങുന്നുണ്ട്. പുതിയ 115 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ബജാജ് CT110 -ന്റെ ഹൃദയം.
എയര്‍ കൂളിങ് സംവിധാനമുള്ള എഞ്ചിന് 8.6 bhp കരുത്തും (7,000 rpm -ല്‍) 9.81 Nm torque ഉം (5,000 rpm -ല്‍) പരമാവധി സൃഷ്ടിക്കും. പ്ലാറ്റിന 110 -ലും ഇതേ എഞ്ചിനാണ് തുടിക്കുന്നത്. നാലു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്സ്. CT100 -ലെ സസ്പെന്ഷന് യൂണിറ്റുതന്നെ CT110 -ലേക്കും ബജാജ് കടമെടുക്കുന്നു.
125 mm ട്രാവലുള്ള ടെലിസ്കോപിക്ക് ഫോര്‍ക്കുകള്‍ മുന്നിലും ഇരട്ട ഷോക്ക് അബ്സോര്‍ബറുകള്‍ പിന്നിലും ബൈക്കില്‍ സസ്പെന്ഷന് നിറവേറ്റും. മുന്‍ പിന് ടയറുകളില്‍ ഡ്രം യൂണിറ്റാണ് ബ്രേക്കിങ് നിര്‍വഹിക്കുക. കോമ്പി ബ്രേക്കിങ് സംവിധാനവും ആന്റി - സ്കിഡ് അസിസ്റ്റും ബജാജ് CT110 -ല്‍ അടിസ്ഥാന ഫീച്ചറുകളാണ്.
മൂന്നു നിറങ്ങളിലാണ് ബൈക്ക് വില്‍പ്പനയ്ക്ക് വരുന്നത്. ഗ്ലാസ് എബണി ബ്ലാക്ക്, മാറ്റ് ഒലീവ് ഗ്രീന്‍, ഗ്ലാസ് ഫ്ളെയിം റെഡ് നിറങ്ങള്‍ CT110 -ല്‍ തിരഞ്ഞെടുക്കാം. രാജ്യമെങ്ങുമുള്ള ബജാജ് ഡീലര്‍ഷിപ്പുകളില്‍ പുതിയ CT110 ലഭ്യമാണ്. വിപണിയില്‍ ഹീറോ HF ഡീലക്സ്, ഹീറോ സ്പ്ലെന്‍ഡര്‍, ടിവിഎസ് റേഡിയോണ്, ടിവിഎസ് സ്പോര്‍ട് ബൈക്കുകളുമായാണ് ബജാജ് CT110 -ന്റെ മത്സരം.