സിബിഎസ് സുരക്ഷയില്‍ പുതിയ ബജാജ് ഡിസ്‌കവര്‍ 110

കോമ്പി ബ്രേക്ക് സംവിധാനവുമായി ബജാജ് ഡിസ്‌കവര്‍ 110 വിപണിയില്‍. 52,273 രൂപയാണ് ഡിസ്‌കവര്‍ 110 സിബിഎസ് എഡിഷന് വില; സിബിഎസില്ലാത്ത ഡിസ്‌കവറിനെക്കാള്‍ 563 രൂപ കൂടുതല്‍. നടപ്പിലാവാനിരിക്കുന്ന സുരക്ഷാ ചട്ടങ്ങള്‍ മാനിച്ചാണ് ഡിസ്‌കവര്‍ 110 പുതുക്കാനുള്ള ബജാജിന്റെ തീരുമാനം. കോമ്പി ബ്രേക്കിംഗ് സംവിധാനം ഇരു മോഡലുകളിലും കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തും.

സിബിഎസ് സുരക്ഷയില്‍ പുതിയ ബജാജ് ഡിസ്‌കവര്‍ 110

2019 ഏപ്രില്‍ മുതല്‍ എബിഎസ്, സിബിഎസ് സംവിധാനങ്ങളില്ലാത്ത ഇരുച്ചക്ര വാഹനങ്ങള്‍ വില്‍ക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് അനുമതിയില്ല. 125 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള മോഡലുകളില്‍ എബിഎസ് കര്‍ശനമായി ഒരുങ്ങണം. ഇതില്‍താഴെയുള്ള മോഡലുകളില്‍ സിബിഎസ് വേണമെന്നാണ് ചട്ടം.

സിബിഎസ് സുരക്ഷയില്‍ പുതിയ ബജാജ് ഡിസ്‌കവര്‍ 110

കോമ്പി ബ്രേക്കിംഗ് സംവിധാനമുണ്ടന്നതൊഴികെ മറ്റു മാറ്റങ്ങളൊന്നും ഡിസ്‌കവര്‍ 110 -ന് സംഭവിച്ചിട്ടില്ല. 115.4 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ ബൈക്കില്‍ തുടരുന്നു. എയര്‍ കൂളിംഗ് സംവിധാനമാണ് എഞ്ചിനില്‍ ഒരുങ്ങുന്നത്. 8.6 bhp കരുത്തും 9.8 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും.

സിബിഎസ് സുരക്ഷയില്‍ പുതിയ ബജാജ് ഡിസ്‌കവര്‍ 110

ബജാജ് നിരയില്‍ പ്ലാറ്റിന 100 -നും ഡിസ്‌കവര്‍ 125 -നും ഇടയിലാണ് ഡിസ്‌കവര്‍ 110 -ന് സ്ഥാനം. മുതിര്‍ന്ന ഡിസ്‌കവര്‍ 125 -ന്റെ രൂപഭാവംതന്നെ ഡിസ്‌കവര്‍ 110 ഉം പിന്തടുരുന്നു. മാറ്റ് അലോയ് വീലുകള്‍, ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സില്‍വര്‍ നിറമുള്ള പാനലുകള്‍, ക്രോം ആവരണമുള്ള മഫ്‌ളര്‍ കവര്‍ തുടങ്ങിയ നിരവധി വിശേഷങ്ങള്‍ ബൈക്കിലുണ്ട്.

Most Read: മോഡിഫിക്കേഷന്‍ ലോകത്ത് പേരു കുറിച്ച് മഹീന്ദ്ര മറാസോ

സിബിഎസ് സുരക്ഷയില്‍ പുതിയ ബജാജ് ഡിസ്‌കവര്‍ 110

എഞ്ചിന് പൂശിയിരിക്കുന്ന കറുപ്പ് നിറം ബൈക്കിന് സ്‌പോര്‍ടി മുഖം കല്‍പ്പിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളില്‍പ്പെടും. ഇലക്ട്രിക്ക് സ്റ്റാര്‍ട്ടറും ഗ്യാസ് ചാര്‍ജ്ജിംഗ് ശേഷിയുള്ള ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും ഡിസ്‌കവര്‍ 110 -ല്‍ പ്രത്യേകം പരാമര്‍ശിക്കണം. ഇരു ടയറുകളിലും ഡ്രം യൂണിറ്റുകളാണ് ബൈക്കില്‍ ബ്രേക്കിംഗിനായി.

സിബിഎസ് സുരക്ഷയില്‍ പുതിയ ബജാജ് ഡിസ്‌കവര്‍ 110

വിപണിയില്‍ ഹീറോ പാഷന്‍ പ്രോ 110, ടിവിഎസ് വിക്ടര്‍, ഹോണ്ട CD100 ഡ്രീം DLX തുടങ്ങിയ മോഡലുകളുമായാണ് ഡിസ്‌കവര്‍ 110 -ന്റെ മത്സരം. അടുത്ത രണ്ടാഴ്ച്ചക്കകം രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളിലും സിബിഎസ് എഡിഷന്‍ ഡിസ്‌കവര്‍ 110 -നെ ബജാജ് ലഭ്യമാക്കും.

സിബിഎസ് സുരക്ഷയില്‍ പുതിയ ബജാജ് ഡിസ്‌കവര്‍ 110

പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പ്രകാരം മോഡലുകള്‍ക്ക് മുഴുവന്‍ സിബിഎസ്, എബിഎസ് സംവിധാനം നല്‍കാനുള്ള തിരക്കിലാണ് ഇപ്പോള്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍. തങ്ങളുടെ സ്‌കൂട്ടര്‍ നിരയെ പൂര്‍ണ്ണമായും യമഹ പുതുക്കി കഴിഞ്ഞു. ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ഹീറോയും മോഡലുകളില്‍ ഏറിയ പങ്കിനെയും കഴിഞ്ഞ ദിവസം പുതുക്കിയിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് #bajaj auto #new launches
English summary
Bajaj Discover 110 Launched With CBS At Rs 52,273. Read in Malayalam.
Story first published: Saturday, February 23, 2019, 12:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X