ബജാജ് ഇലക്ട്രിക്ക് ചേതക് VS ഏഥർ 450; ഒരു താരതമ്യം

ബജാജ് ഓട്ടോ അടുത്തിടെ ഇന്ത്യൻ വിപണിയിൽ പുതിയ ഇലക്ട്രിക്ക് സ്കൂട്ടറായ ചേതക് പുറത്തിറക്കി. അടുത്ത വർഷം തുടക്കത്തിൽ പുതിയ ഇലക്ട്രിക്ക് ചേതക് ഇന്ത്യൻ വിൽപ്പനയ്‌ക്കെത്തും. വിപണിയിലെത്തിയാൽ ഏഥർ 450 ഇലക്ട്രിക്കായിരിക്കും ചേതക്കിന്റെ പ്രധാന എതിരാളി.

ബജാജ് ഇലക്ട്രിക്ക് ചേതക് VS ഏഥർ 450 ; ഒരു താരതമ്യം

ഏഥർ 450-ക്ക് സമാനമായി ബജാജ് ഇലക്ട്രിക്ക് ചേതക് ഘട്ടം ഘട്ടമായി ഇന്ത്യയിൽ വിപണിയിലെത്തും. ഇത്തരത്തിലുള്ള വിൽപ്പന വിപണിയെക്കുറിച്ച് പഠിക്കാൻ ബജാജിനെ സഹായിക്കും. ഡിസൈൻ, ഫീച്ചറുകൾ, സവിശേഷത എന്നിവയുടെ കാര്യത്തിൽ ഏഥർ 450 ഉം വരാനിരിക്കുന്ന ബജാജ് ഇലക്ട്രിക്ക് ചേതക്കും തമ്മിലുള്ള പ്രധാന താരതമ്യം നമുക്ക് നോക്കാം.

ബജാജ് ഇലക്ട്രിക്ക് ചേതക് VS ഏഥർ 450 ; ഒരു താരതമ്യം

ഡിസൈൻ

ബജാജ് ഇലക്ട്രിക്ക് ചേതക്, ഏഥർ 450 എന്നിവ പരസ്പരം തികച്ചും വ്യത്യസ്തമാണെന്ന് തന്നെ പറയാം. പഴയ സ്കൂട്ടറിനെ അനുസ്മരിപ്പിക്കുന്ന ഒരു ക്ലാസിക്ക് റെട്രോ ഡിസൈനാണ് ഇലക്ട്രിക് ചേതക്കിന് ബജാജ് നൽകിയിരിക്കുന്നത്. മൂർച്ചയുള്ള രൂപകൽപ്പനയും സ്‌പോർട്ടി അപ്പീലുമുള്ള ആധുനിക രൂപവുമാണ് ഏഥർ 450-യുടെ പ്രത്യേകത.

ബജാജ് ഇലക്ട്രിക്ക് ചേതക് VS ഏഥർ 450 ; ഒരു താരതമ്യം

എന്നിരുന്നാലും രണ്ട് ഇലക്ട്രിക്ക് സ്കൂട്ടറുകളും വളരെ കുറച്ച് ബോഡി ഗ്രാഫിക്സുള്ള വൃത്തിയുള്ളതും ലളിതവുമായ രൂപകൽപ്പന വാഗ്ദാനം ചെയ്യുന്നു. ഒരൊറ്റ വൈറ്റ് പെയിന്റ് സ്കീമിൽ മാത്രമാണ് ഏഥർ 450 ലഭ്യമാകുന്നത്. ഫ്രണ്ട് ആപ്രോണിൽ കറുത്ത കളർ നൽകിയിരിക്കുന്നു. ഇലക്ട്രിക്ക് ചേതക്, ഒന്നിലധികം സിംഗിൾ ടോൺ കളർ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും.

ബജാജ് ഇലക്ട്രിക്ക് ചേതക് VS ഏഥർ 450 ; ഒരു താരതമ്യം

കൂടാതെ ബജാജ് ഇലക്ട്രിക്ക് ചേതക്കിൽ വലിയ സീറ്റുകളും താരതമ്യേന വലിയ ഫുട്ബോർഡും ഉണ്ട്. ഇതും സ്കൂട്ടറിന്റെ റെട്രോ രൂപകൽപ്പനയും കൂടുതൽ പരമ്പരാഗത സ്കൂട്ടർ ഉപഭോക്താക്കളെ ആകർഷിക്കും. ഏഥർ 450 വിപണിയിൽ യുവ പ്രേക്ഷകരെയുമാകും ആകർഷിക്കുക.

ബജാജ് ഇലക്ട്രിക്ക് ചേതക് VS ഏഥർ 450 ; ഒരു താരതമ്യം

ഫീച്ചറുകൾ

നിരവധി സവിശേഷതകളും ഉപകരണങ്ങളുമാണ് ഏഥർ 450 വാഗ്ദാനം ചെയ്യുന്നത്. എൽഇഡി ലൈറ്റിംഗുകളാണ് ഹെഡ്‌ലൈറ്റുകൾ, ഡി‌ആർ‌എല്ലുകൾ, ഇൻഡിക്കേറ്ററുകൾ, ടെയിൽ ലാമ്പുകൾ എന്നിവയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒന്നിലധികം പ്രവർത്തനങ്ങളുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സ്കൂട്ടറിൽ ലഭ്യമാകും.

ബജാജ് ഇലക്ട്രിക്ക് ചേതക് VS ഏഥർ 450 ; ഒരു താരതമ്യം

ലൈവ് ട്രാക്കിംഗ്, വെഹിക്കിൾ ഡയഗ്നോസ്റ്റിക്സ്, മൾട്ടിപ്പിൾ റൈഡിംഗ് മോഡുകൾ, ചാർജിംഗ് സ്റ്റേഷൻ ലൊക്കേഷൻ, ജിപിഎസ് നാവിഗേഷൻ തുടങ്ങിയ സവിശേഷതകൾ ചേർക്കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഏഥർ 450-ൽ ഉണ്ട്.

Most Read: ബെൻലിംഗ് ഓറ ഇലക്ട്രിക്ക് സ്കൂട്ടർ ഉടൻ അവതരിപ്പിക്കും

ബജാജ് ഇലക്ട്രിക്ക് ചേതക് VS ഏഥർ 450 ; ഒരു താരതമ്യം

ബജാജ് ഇലക്ട്രിക്ക് ചേതക് താരതമ്യേന കുറച്ച് ഫീച്ചറുകൾ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ഒന്നിലധികം റൈഡിംഗ് മോഡുകൾക്കൊപ്പം LED ലൈറ്റിംഗും ലഭിക്കുന്നു. സമഗ്രമായ ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഇല്ലായ്മ വാഹനത്തിന്റെ പോരായ്മയാണ്. ബജാജ് ഇലക്ട്രിക്ക് ചേതക്കിലെ ഡിജിറ്റൽ സ്ക്രീൻ ഏറ്റവും അടിസ്ഥാനപരമായ ചുരുങ്ങിയ വിവരങ്ങൾ മാത്രമാകും പ്രദർശിപ്പിക്കുക.

Most Read: പുതിയ ഇലക്ട്രിക്ക് സൈക്കിള്‍ അവതരിപ്പിച്ച് ലെക്ട്രോ; വില 30,999 രൂപ

ബജാജ് ഇലക്ട്രിക്ക് ചേതക് VS ഏഥർ 450 ; ഒരു താരതമ്യം

സാങ്കേതിക സവിശേഷതകൾ

5.4 കിലോവാട്ട് BLDC ഇലക്ട്രിക്ക് മോട്ടോറാണ് ഏഥർ 450-ക്ക് കരുത്തേകുന്നത്. ഇത് 20.5 Nm torque ഉത്പാദിപ്പിക്കും. ഉയർന്ന ശേഷിയുള്ള 2.4 കിലോവാട്ട് ലിഥിയം അയൺ ബാറ്ററി പായ്ക്കിലേക്ക് ഇലക്ട്രിക്ക് മോട്ടോർ ഘടിപ്പിച്ചിരിക്കുന്നു. പൂർണ ചാർജിൽ പരമാവധി 75 കിലോമീറ്റർ മൈലേജാണ് ഏഥർ വാഗ്ദാനം ചെയ്യുന്നത്.

Most Read: ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വില കുറച്ച് ടെക്കോ ഇലക്ട്രാ

ബജാജ് ഇലക്ട്രിക്ക് ചേതക് VS ഏഥർ 450 ; ഒരു താരതമ്യം

ഒരു കിലോമീറ്റർ / മിനിറ്റിൽ 80% ചാർജ് ചെയ്യാൻ കഴിവുള്ള ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയും ഏഥർ ഇലക്ട്രിക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നു. വെറും 3.9 സെക്കൻഡിനുള്ളിൽ 0 - 40 കിലോമീറ്റർ / മണിക്കൂർ വേഗത കൈവരിക്കുമ്പോൾ മണിക്കൂറിൽ 80 കിലോമീറ്റർ വേഗത കൈവരിക്കാമെന്നും ഏഥർ അവകാശപ്പെടുന്നു.

ബജാജ് ഇലക്ട്രിക്ക് ചേതക് VS ഏഥർ 450 ; ഒരു താരതമ്യം

ബജാജ് ഇലക്ട്രിക് ചേതക്കിനും സമാനമായ 4.5 കിലോവാട്ട് ഇലക്ട്രിക്ക് മോട്ടോർ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, വരാനിരിക്കുന്ന ഇലക്ട്രിക്ക് സ്കൂട്ടറിന്റെ സാങ്കേതിക സവിശേഷതകളൊന്നും കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പൂർണ ചാർജിൽ ഇലക്ട്രിക്ക് ചേതക്കിന് 80 കിലോമീറ്റർ മൈലേജ് നൽകാൻ സാധിക്കുമെന്ന് ബജാജ് അറിയിച്ചു.

ബജാജ് ഇലക്ട്രിക്ക് ചേതക് VS ഏഥർ 450 ; ഒരു താരതമ്യം

ബജാജ് ഇലക്ട്രിക്ക് ചേതക്കിന്റെ മറ്റ് സവിശേഷതകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ 2020 ജനുവരിയിൽ കമ്പനി വെളിപ്പെടുത്തും.

ബജാജ് ഇലക്ട്രിക്ക് ചേതക് VS ഏഥർ 450 ; ഒരു താരതമ്യം

വില

2018 ൽ ബാംഗ്ലൂരിലാണ് ഏഥർ 450 ആദ്യമായി വിപണിയിലെത്തിയത്. തുടക്കത്തിൽ ഏഥറിന്റെ വില 1.25 ലക്ഷം രൂപയായിരുന്നു. എന്നാൽ അടുത്തിടെ ഇലക്ട്രിക്ക് വാഹനങ്ങളുടെ ജിഎസ്ടി നിരക്കിൽ കുറവുണ്ടായപ്പോൾ വാഹനത്തിന്റെ വില കുറഞ്ഞ് നിലവിൽ 1.12 ലക്ഷം രൂപ വിലയിൽ ലഭ്യമാകും സ്കൂട്ടർ.

ബജാജ് ഇലക്ട്രിക്ക് ചേതക് VS ഏഥർ 450 ; ഒരു താരതമ്യം

ബാംഗ്ലൂർ കൂടാതെ ഏഥർ എനർജി അടുത്തിടെ ചെന്നൈയിലും പ്രവർത്തനം ആരംഭിച്ചു. 450 ഇലക്ട്രിക്ക് സ്കൂട്ടറിന്റെ വിതരണവും കമ്പനി ആരംഭിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി സ്കൂട്ടർ വിൽപ്പനക്കെത്തിക്കുന്നതിന് മുമ്പ് കമ്പനി പൂനെ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും പ്രവർത്തനം ആരംഭിക്കും.

ബജാജ് ഇലക്ട്രിക്ക് ചേതക് VS ഏഥർ 450 ; ഒരു താരതമ്യം

ബജാജ് ഇലക്ട്രിക്ക് സ്കൂട്ടർ തുടക്കത്തിൽ പൂനെയിൽ മാത്രമേ ലഭ്യമാകൂ. തുടർന്ന് കമ്പനി ബാംഗ്ലൂരിലേക്കും വിൽപ്പന വ്യാപിപ്പിക്കും. ഘട്ടം ഘട്ടമായുള്ള ഇലക്ട്രിക്ക് ചേതകിന്റെ വിക്ഷേപണം ബജാജിന് വിപണി ആവശ്യകതകൾ മനസിലാക്കാൻ ഏറെ സഹായിക്കും. പിന്നീട് സ്കൂട്ടറിന്റെ വിൽപ്പന രാജ്യവ്യാപകമായി ആരംഭിക്കും.

ബജാജ് ഇലക്ട്രിക്ക് ചേതക് VS ഏഥർ 450 ; ഒരു താരതമ്യം

വിലനിർണ്ണയത്തിന്റെ കാര്യത്തിൽ ബജാജ് ഇലക്ട്രിക്ക് ചേതക്കിന് ഏഥർ 450-ക്ക് തുല്യമായ വില നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് സ്കൂട്ടറിന് ഒരു ലക്ഷം രൂപ മുതൽ 1.10 ലക്ഷം രൂപ വരെയാകും ഓൺ റോഡ് വില.

Most Read Articles

Malayalam
English summary
Bajaj Electric Chetak Vs Ather 450 Comparison. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X