പ്ലാറ്റിനക്കും വില വര്‍ധിപ്പിച്ച് ബജാജ്‌

ബജാജ് പള്‍സര്‍ 150,180 എന്നീ മോഡലുകളുടെയും ഡൊമിനാര്‍ 400 ന്റെയും വില വര്‍ധിപ്പിച്ചതിനു പിന്നാലെ പ്ലാറ്റിനയുടെ ഏറ്റവും പുതിയ പതിപ്പായ 110 H-gear ന്റെ വിലയും വര്‍ധിപ്പിച്ച് ബജാജ് ഓട്ടോ. 1,000 രൂപയാണ് കമ്പനി ഉയര്‍ത്തിയത്.

പ്ലാറ്റിനക്കും വില വര്‍ധിപ്പിച്ച് ബജാജ്‌

മുന്നില്‍ ഡ്രം ബ്രേക്ക്, ഡിസ്‌ക് ബ്രേക്ക് എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ ബൈക്ക് ലഭ്യമാണ്. പുതിയ വര്‍ധിപ്പിച്ച വില പ്രകാരം ഡ്രം ബ്രേക്ക് പതിപ്പിന് 53,875 രൂപയും ഡിസ്‌ക് ബ്രേക്ക് പതിപ്പിന് 56,371 രൂപയുമാണ് എക്‌സ്‌ഷോറൂം വില. കുറഞ്ഞ മോഡലിന് 500 രൂപയും ഡിസ്‌ക് ബ്രേക്ക് മോഡലിന് 1000 രൂപയുമാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്.

പ്ലാറ്റിനക്കും വില വര്‍ധിപ്പിച്ച് ബജാജ്‌

2019 ജൂണ്‍ ആദ്യ വാരത്തിലാണ് ബജാജ് ഓട്ടോ പ്ലാറ്റിനയുടെ പുതിയ പതിപ്പായ H-gear വിപണിയില്‍ അവതരിപ്പിച്ചത്. പഴയ മോഡലുകളായ പ്ലാറ്റിന ശ്രേണിയില്‍ നിന്നും വിപരീതമായി കൂടിയ മോഡലുകളാണ് H-gear പ്ലാറ്റിനകള്‍. 115 സിസിയും 5 സ്പീഡ് ഗിയര്‍ ട്രാന്‍സ്മിഷനുമാണ് പുതിയ പ്ലാറ്റിനക്കുള്ളത്.

പ്ലാറ്റിനക്കും വില വര്‍ധിപ്പിച്ച് ബജാജ്‌

പ്ലാറ്റിനയുടെ 100 സിസി മോഡലുകളില്‍ നിന്ന് പുതിയ ഡെക്കലുകള്‍, വ്യത്യസ്തമായ അലോയ് വീലുകള്‍, മിറര്‍ സ്റ്റാളുകളില്‍ റബ്ബര്‍ കവറുകള്‍, നിലവാരം കൂടിയ സീറ്റുകള്‍, കറുത്ത നിറത്തിലുള്ള എഞ്ചിന്‍ എന്നിവയെല്ലാം പ്ലാറ്റിന H-gear-നെ വ്യത്യസ്തമാക്കുന്നു. പ്ലാറ്റിന സ്റ്റാന്റേര്‍ഡ് 110, പ്ലാറ്റിന 100 എന്നിവയില്‍ നിന്നും വ്യത്യസ്തമായി സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഗിയര്‍ ഷിഫ്റ്റ് ഗൈഡും പുതിയ ബൈക്കിന്റെ സവിശേഷതകളാണ്.

പ്ലാറ്റിനക്കും വില വര്‍ധിപ്പിച്ച് ബജാജ്‌

115 സിസി എയര്‍ കൂള്‍ഡ് എഞ്ചിനില്‍ 8.5 bhp കരുത്തും 9.81 Nm torque ഉം പ്ലാറ്റിന H-gear വാഗ്ദാനം ചെയ്യുന്നു. 5 സ്പീഡ് ഗിയര്‍ ട്രാന്‍സ്മിഷനാണ് ബൈക്കിനുള്ളത്. H-gear എന്നത് ഹൈവേ പെര്‍ഫോമന്‍സിനായുള്ള അഞ്ചാമത്തെ ഗിയറിനെ സൂചിപ്പിക്കുന്നു.

പ്ലാറ്റിനക്കും വില വര്‍ധിപ്പിച്ച് ബജാജ്‌

മുന്നില്‍ ടെലസ്‌കോപ്പിക്ക് ഫോര്‍ക്കുകള്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമാണ് പ്രവര്‍ത്തിക്കുന്നത്. മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളാണ് ബജാജ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്നില്‍ 240 mm ഡിസ്‌ക് ബ്രേക്കുകള്‍ ഓപ്ഷണലായി ലഭിക്കും.

പ്ലാറ്റിനക്കും വില വര്‍ധിപ്പിച്ച് ബജാജ്‌

നീല ഡെക്കലുകളുള്ള എബോണി ബ്ലാക്ക്, ബര്‍ഗണ്ടി ഡെക്കലുകളുള്ള എബോണി ബ്ലാക്ക്, കോക്ടെയില്‍ വൈന്‍ റെഡ് എന്നീ മൂന്ന് വ്യത്യസ്ത നിറങ്ങളില്‍ പ്ലാറ്റിന H-Gear ലഭ്യമാകും. ടിവിഎസ് വിക്ടര്‍, ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ്, യമഹ സല്യൂട്ടോ RX, ഹോണ്ട ഡ്രീം നിയോ, ഹീറോ പാഷന്‍ പ്രോ 110 എന്നിവയാണ് പ്ലാറ്റിനയുടെ വിപണി എതിരാളികള്‍.

പ്ലാറ്റിനക്കും വില വര്‍ധിപ്പിച്ച് ബജാജ്‌

പള്‍സര്‍ 150 മോഡലിന്റെ എല്ലാ പതിപ്പുകളുടെയും വില ബജാജ് വര്‍ധിപ്പിച്ചിരുന്നു. നിയോണ്‍, സിംഗിള്‍ ഡിസ്‌ക് എബിഎസ്, ഡ്യുവല്‍ ഡിസ്‌ക് എബിഎസ് എന്നീ മൂന്ന് പതിപ്പുകള്‍ക്കാണ് കമ്പനി വില വര്‍ധിപ്പിച്ചത്. 479 രൂപ മുതല്‍ 2980 രൂപ വരെയാണ് 150 പതിപ്പുകളുടെ വര്‍ധന.

പ്ലാറ്റിനക്കും വില വര്‍ധിപ്പിച്ച് ബജാജ്‌

കൂടാതെ പ്രധാന മോഡലായ ഡൊമിനാര്‍ 400 ന്റെ വിലയും ബജാജ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ചില്‍ വിപണിയിലെത്തിയ ഡൊമിനാറിന്റെ പുതിയ പതിപ്പിന് 6000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

പ്ലാറ്റിനക്കും വില വര്‍ധിപ്പിച്ച് ബജാജ്‌

പുതുക്കിയ വില പ്രകാരം ബജാജ് പള്‍സര്‍ നിയോണ്‍ പതിപ്പിന്റെ വില 68,250 രൂപയില്‍ നിന്ന് 71,200 രൂപയായി കൂടി. 2950 രൂപയുടെ വര്‍ധനവാണ് ഈ മോഡലുകള്‍ക്കുണ്ടായിരിക്കുന്നത്. സിംഗിള്‍ ഡിസ്‌ക് എബിഎസിന് 479 രൂപയും ഡ്യുവല്‍ ഡിസ്‌ക് എബിഎസിന് 499 രൂപയുടെ വര്‍ധവുമുണ്ടായി.

പ്ലാറ്റിനക്കും വില വര്‍ധിപ്പിച്ച് ബജാജ്‌

സിംഗിള്‍ ഡിസ്‌ക് എബിഎസിന് 84,960 രൂപയും ഡ്യുവല്‍ ഡിസ്‌ക് എബിഎസിന് 88,838 രൂപയുമാണ് എക്‌സ്‌ഷോറൂം വില. 2019 മാര്‍ച്ചില്‍ കമ്പനി അവതരിപ്പിച്ച ഡൊമിനാര്‍ 400 ആദ്യം 1.74 ലക്ഷം രൂപയായിരുന്നു. എന്നാല്‍ അത് 6000 രൂപ വര്‍ധിപ്പിച്ച് 1.80 ലക്ഷം രൂപയായി ബജാജ് ഉയര്‍ത്തി.

പ്ലാറ്റിനക്കും വില വര്‍ധിപ്പിച്ച് ബജാജ്‌

വിലവര്‍ധനവിന് പുറമെ ബൈക്കുകളില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. ബൈക്കുകളുടെ വില വര്‍ധനയുടെ കാരണം ബജാജ് വ്യക്തമാക്കിയിട്ടില്ല. പുതിയ വിലകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Increases Prices Of Platina H-Gear Variants. Read more Malayalam
Story first published: Thursday, August 1, 2019, 13:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X