ബജാജ് - കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍

ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോയും, ഓസ്ട്രിയ ആസ്ഥാനമായുള്ള മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളുമായ കെടിഎമ്മും ഒന്നിച്ച് പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ബജാജ് ഓട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മയാണ് ഇക്കാര്യം അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

ബജാജ് - കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍

കെടിഎമ്മിന്റെ 48 ശതമാനം ഓഹരി ബജാജിന്റെ കൈവശമാണുള്ളത്. രണ്ട് കമ്പനികളും ഏതാനും വര്‍ഷങ്ങളായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുമുണ്ട്. എല്ലാര്‍ക്കും ചിലപ്പോള്‍ അതിനെക്കുറിച്ച് അറിയില്ലായിരിക്കാം. എന്നാല്‍ പള്‍സര്‍ RS, NS സീരിസ് ഒക്കെ ഈ കൂട്ടുകെട്ടില്‍ നിന്ന് പുറത്തുവന്ന ബൈക്കുകളാണെന്നും അദ്ദേഹം പറഞ്ഞു.

ബജാജ് - കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍

ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പരിഗണന് ഏറിയതോടെയാണ് ഈ കൂട്ടുകെട്ടില്‍ നിന്ന തന്നെ പുതിയൊരു ഇലക്ട്രിക്ക് വാഹനം നിരത്തിലെത്തിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. സര്‍ക്കാര്‍ ഇതിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബജാജ് - കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍

2022 -ഓടെ കെടിഎമ്മിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ പ്രതീക്ഷിക്കാമെന്നാണ് വിവരം. ആഗോള നിരത്തുകളില്‍ കെടിഎം അവതരിപ്പിച്ചിട്ടുള്ള ഇ-സ്പീഡ് എന്ന ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും ഇന്ത്യന്‍ നിരത്തുകളിലും എത്തിക്കുക.

ബജാജ് - കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍

കെടിഎം ബൈക്കുകളെ പോലെ തന്നെ സ്‌പോര്‍ട്ടി ലുക്കും ഡ്യുവല്‍ ടോണ്‍ നിറവുമായിരിക്കും ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെയും പ്രധാന ആകര്‍ഷണം. എന്നാല്‍, ഈ സ്‌കൂട്ടറിന്റെ കരുത്തും വിലയും മറ്റ് ഫീച്ചറുകളും സംബന്ധിച്ച വിവരങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.

ബജാജ് - കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍

അതേസമയം, കെടിഎമ്മിന്റെ ഇന്ത്യയിലെ പങ്കാളിയായ ബജാജിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അര്‍ബനൈറ്റ് എന്ന ബ്രാന്റില്‍ എത്തുന്നുണ്ട്. അര്‍ബനൈറ്റിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ അടുത്ത വര്‍ഷം നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ സ്‌കൂട്ടറിന്റെ പരീക്ഷണയോട്ടം നേരത്തെ തന്നെ കമ്പനി ആരംഭിച്ചിരുന്നു.

ബജാജ് - കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍

ജര്‍മന്‍ ഇലക്ടിക്ക് ആന്‍ഡ് ടെക്‌നോളജി കേന്ദ്രമായ ബോഷുമായി സഹകരിച്ചാണ് ഇലക്ട്രിക്ക് സ്‌കൂട്ടറായ അര്‍ബനൈറ്റിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. വില സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിരത്തിലെത്തുന്ന ഈ സ്‌കൂട്ടറിന് 1.1 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

ബജാജ് - കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍

ഇരട്ട ടെയില്‍ലാമ്പുകള്‍, ഉയര്‍ന്ന ഗ്രാബ് റെയ്ല്‍, അലോയ് വീലുകള്‍, എന്നിവയോടെയായിരിക്കും പുതിയ അര്‍ബനൈറ്റ് വിപണിയില്‍ എത്തുക. ഡിസ്‌ക് ബ്രേക്കുകളും വഹനത്തില്‍ ഇടം പിടിച്ചേക്കും. ടെയ്ല്‍ മിററുകള്‍, കുത്തനെയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയും അര്‍ബനൈറ്റില്‍ ഇടം പിടിച്ചേക്കും.

ബജാജ് - കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍

ഇപ്പോള്‍ നിരത്തിലുള്ള ഇരുചക്രവാഹനങ്ങളുടെ ഡിസൈനില്‍ നിന്നും വേറിട്ട ഡിസൈനിലാകും പുതിയ മോഡല്‍ വിപണിയിലെത്തുക. 2022 -ഓടെ ഇലക്ട്രിക്ക് ബൈക്കുകളുടെ നിര കൂടുതല്‍ വിപുലീകരിക്കാനാകുമെന്നും കമ്പനി പറഞ്ഞു.

ബജാജ് - കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍

അടുത്തിടെയാണ് ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയും വെളിപ്പെടുത്തിയത്. ഉടന്‍ തന്നെ പ്രാദേശികമായി നിര്‍മ്മിക്കുന്ന ഇരുചക്രവാഹനങ്ങളെയും നിരത്തിലെത്തിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ബജാജ് - കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍

അമേരിക്കയിലെ നിരത്തുകളിലുള്ള ജെന്‍സോ 2.0 എന്ന സ്‌കൂട്ടറായിരിക്കും ഇലക്ട്രിക്ക് കരുത്തില്‍ മഹീന്ദ്ര ഇന്ത്യയില്‍ എത്തിക്കുക. ഈ വാഹനത്തിന്റെ നിര്‍മാണം പൂര്‍ത്തിയായെന്നും പരീക്ഷണയോട്ടം ആരംഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബജാജ് - കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍

ഈ വാഹനം പ്രാദേശികമായി നിര്‍മിക്കാനാണ് മഹീന്ദ്രയുടെ ശ്രമം. ഇപ്പോള്‍ അമേരിക്കയില്‍ നിര്‍മിക്കുന്ന ഈ വാഹനത്തിന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താല്‍ വിപണിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വില വരും. സ്‌കൂട്ടര്‍ അമേരിക്കയില്‍ വില്‍ക്കുന്നത് ഏകദേശം 3,699 (ഇന്ത്യയില്‍ ഏകദേശം 2.62 ലക്ഷം രൂപ) ഡോളറിനാണ്.

ബജാജ് - കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍

ഇത്രയും വില ആയതുകൊണ്ട് തന്നെയാണ് ഈ വാഹനത്തെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാതതെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ വിപണിയില്‍ തന്നെയാണ് ഈ വാഹനം വികസിപ്പിച്ചെടുത്തിരിക്കുന്നതും. എന്നാല്‍ പ്രാദേശികമായി നിര്‍മ്മിച്ച വില കുറച്ച് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കാനാണ് ഇപ്പോള്‍ കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

ബജാജ് - കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍

1.6 KWh ശേഷിയുള്ള ലിഥിയം അയേണ്‍ ബാറ്ററിയാണ് ജെന്‍സ് 2.0 സ്‌കൂട്ടറിന് കരുത്തേകുന്നത്. ചെറിയ ബാറ്ററിയായതിനാല്‍ തന്നെ ഒരുത്തവണ ചാര്‍ജ് ചെയ്താല്‍ 48 കിലോമീറ്ററാണ് ഓടാന്‍ സാധിക്കുന്നത്. മണിക്കൂറില്‍ 48 കിലോമീറ്ററാണ് പരമാവധി സ്‌കൂട്ടറിന്റെ വേഗത.

ബജാജ് - കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍

സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (SMEV) അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2018 -ല്‍ 1.26 ലക്ഷം ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യയില്‍ വിറ്റഴിച്ചുവെന്നാണ് കണക്ക്. എന്നാല്‍ 2017 -ല്‍ ഇത് 54,800 യൂണിറ്റായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബജാജ് - കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍

ഇത്തരം ഇരുചക്രവാഹനങ്ങള്‍ക്ക് 7,000-22,000 രൂപ വരെ ഇന്ത്യന്‍ സര്‍ക്കാര്‍ നേരിട്ട് സബ്‌സിഡി നല്‍കുന്നു. അടുത്തിടെ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരും പരിഗണന നല്‍കിയിരുന്നു. ജിഎസ്ടിയില്‍ നേരത്തെ ഉണ്ടായിരുന്ന 12 ശതമാനത്തില്‍ നിന്നും 5 ശതമാനമായി ഇളവ് അനുവദിക്കുകയും ചെയ്തിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
Bajaj and KTM electric scooter in pipeline expected launch soon. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X