പുതിയ പള്‍സര്‍ 125 നിയോണ്‍ ബജാജ് പുറത്തിറക്കി

പള്‍സര്‍ നിരയിലെ ഏറ്റവും പുതിയ ബൈക്കായ പള്‍സര്‍ 125 നിയോണിനെ ബജാജ് വിപണിയിലെത്തിച്ചു. വാഹനത്തിന്റെ രണ്ട് പതിപ്പുകളാണ് നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രാരംഭ ഡ്രം ബ്രേക്ക് പതിപ്പിന് 64,000 രൂപയാണ് എക്‌സ്-ഷോറൂം വില. മുന്‍ വശത്ത് ഡിസ്‌ക് ബ്രേക്ക് വരുന്ന പതിപ്പിന് 66,618 രൂപയുമാണ്.

പുതിയ പള്‍സര്‍ 125 നിയോണ്‍ ബജാജ് പുറത്തിറക്കി

ബജാജിന്റെ വാഹന നിരയില്‍ പള്‍സര്‍ 150 നിയോണിന്റെ താഴെയാവും പുതിയ 125 വകഭേദത്തിന്റെ സ്ഥാനം. 71,200 രൂപയാണ് 150 നിയോണിന്റെ എക്‌സ്-ഷോറൂം വില. നിയോണ്‍ ബ്ലൂ, സോളാര്‍ റെഡ്, പ്ലാറ്റിനം സില്‍വര്‍ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാവും പുതിയ പള്‍സര്‍ 125 പുറത്തിറങ്ങുന്നത്.

പുതിയ പള്‍സര്‍ 125 നിയോണ്‍ ബജാജ് പുറത്തിറക്കി

പള്‍സര്‍ 125 സിസി പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ബജാജ് ഓട്ടോ പ്രസിഡന്റ് സാരംഗ് കണാഡേ പറഞ്ഞു. മൈലേജിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച്ചയില്ലാതെ കൂടുതല്‍ സ്‌പോര്‍ടിയായ ഒരു പ്രീമിയം ബൈക്ക് ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കു മുന്നില്‍ പള്‍സര്‍ 125 നിയോണ്‍ ഒരു പുതിയ ശ്രേണി തന്നെ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പുതിയ പള്‍സര്‍ 125 നിയോണ്‍ ബജാജ് പുറത്തിറക്കി

8,500 rpm -ല്‍ 11.8 bhp കരുത്തും 6,500 rpm -ല്‍ 11 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 125 സിസി DTSi എഞ്ചിനാണ് വാഹനത്തില്‍ വരുന്നത്. 125 സിസി വിഭാഗത്തില്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ബൈക്കിന് മറ്റ് എതിരാളികള്‍ക്കെതിരെ ഒരു മേല്‍കൈ നല്‍കുന്നു. 140 കിലോയാണ് വാഹനത്തിന്റെ ആകെ ഭാരം.

പുതിയ പള്‍സര്‍ 125 നിയോണ്‍ ബജാജ് പുറത്തിറക്കി

ഡിസ്‌കവര്‍ 125 -ല്‍ നിന്ന് കടംകൊണ്ട 125 സിസി DTSi നാല് സ്‌ട്രോക്ക് എഞ്ചിനാണ് വാഹനത്തില്‍ വരുന്നത്. ബൈക്കിന്റെ അധികഭാരം താങ്ങുന്നതിന് മികച്ച ടൂണിങ്ങാണ് നിര്‍മ്മാതാക്കള്‍ എഞ്ചിന് നല്‍കുന്നത്.

പുതിയ പള്‍സര്‍ 125 നിയോണ്‍ ബജാജ് പുറത്തിറക്കി

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ പ്രതിമാസം 2.5 ലക്ഷം യൂണിറ്റ് വിറ്റുവരവുള്ള 125 സിസി വിഭാഗത്തിന്റെ നല്ലോരു ശതമാനം പിടിച്ചെടുക്കാനാണ് ബജാജിന്റെ നീക്കം.

പുതിയ പള്‍സര്‍ 125 നിയോണ്‍ ബജാജ് പുറത്തിറക്കി

125 സിസി ശ്രേണിയില്‍ ഹോണ്ട CB ഷൈന്‍, ഹീറോ ഗ്ലാമര്‍, ബജാജ് ഡിസ്‌കവര്‍ എന്നിവയാവും പള്‍സര്‍ 125 -ന്റെ പ്രധാന എതിരാളികള്‍. നിലവില്‍ 125 വിഭാഗം കൈയ്യടക്കി വയ്ച്ചിരിക്കുന്നത് ഹോണ്ട CB ഷൈനാണ്.

Most Read: വൈറൽ വീഡിയോ; ഒരു ഓട്ടോയിൽ നിന്ന് വരിവരിയായി പുറത്തിറങ്ങിയത് 24 പേർ

പുതിയ പള്‍സര്‍ 125 നിയോണ്‍ ബജാജ് പുറത്തിറക്കി

ജൂണിലെ കണക്കുകള്‍ പ്രകാരം 84,871 സൂണിറ്റ് CB ഷൈന്‍ വിറ്റഴിച്ച് ഹോണ്ടയാണ് 125 സിസി ശ്രേണിയില്‍ ഒന്നാം സ്ഥാനത്ത്, 69,878 യൂണിറ്റുകള്‍ വില്‍പനയുമായി ഹീറോ ഗ്ലാമറാണ് രണ്ടാം സ്ഥാനത്ത്.

Most Read: യുട്യൂബില്‍ വൈറലാകാന്‍ കാണിച്ച കളി കാര്യമായപ്പോള്‍

പുതിയ പള്‍സര്‍ 125 നിയോണ്‍ ബജാജ് പുറത്തിറക്കി

കാഴ്ച്ചയില്‍ പള്‍സര്‍ 150 -യുടെ അതേ രൂപ സാദൃശമാണ് പള്‍സര്‍ 125 -ന്. ഇരു ബൈക്കുകളും തമ്മിലുള്ള പ്രധാന മാറ്റം വാഹനത്തിന്റെ എഞ്ചിനിലാണ്. അതോടൊപ്പം 150 -യിലെ സിംഗിള്‍ ചാനല്‍ ABS 125 -ല്‍ കോമ്പി ബ്രേക്കിങ് സിസ്റ്റത്തിന് (CBS) വഴിമാറുന്നു.

Most Read: ടൊയോട്ട ഇന്നോവയേക്കാള്‍ ഇരട്ടി വില്‍പ്പനയുമായി മാരുതി എര്‍ട്ടിഗ

പുതിയ പള്‍സര്‍ 125 നിയോണ്‍ ബജാജ് പുറത്തിറക്കി

രാജ്യത്ത് വളരെയധികം ജനപ്രീതിയുള്ള പള്‍സര്‍ ബ്രാന്റിനെ മുന്‍ നിര്‍ത്തി വിപണി പിടിച്ചടക്കാനാണ് ബജാജിന്റെ പദ്ധതി. ഇന്ത്യയൊട്ടാകെ പുതിയ പള്‍സറിന്റെ ബുക്കിങ്ങുകള്‍ ബജാജ് ആരംഭിച്ചു കഴിഞ്ഞു. പുറത്തിറങ്ങും മുമ്പ് തന്നെ ഡീലര്‍ഷിപ്പുകളില്‍ എത്തി തുടങ്ങിയ ബൈക്കിന്റെ ഡെലിവറികളും താമസ്യാതെ തന്നെയുണ്ടാവും.

പുതിയ പള്‍സര്‍ 125 നിയോണ്‍ ബജാജ് പുറത്തിറക്കി

അടുത്തിടെ പള്‍സര്‍ 150, ഡോമിനാര്‍ 400, പ്ലാറ്റിന H-ഗിയര്‍ എന്നീ മോഡലുകളുടെ വില ബജാജ് വര്‍ദ്ധിപ്പിച്ചിരുന്നു. എന്തുകൊണ്ടാണ് വില വര്‍ദ്ധിപ്പിച്ചതെന്ന് ബജാജ് ഇതുവരം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പള്‍സര്‍ 180, 220 F എന്നീ മോഡലുകള്‍ക്ക് ഈ വില വര്‍ധനവ് ബാധകമല്ല.

പുതിയ പള്‍സര്‍ 125 നിയോണ്‍ ബജാജ് പുറത്തിറക്കി

479 രൂപ മുതല്‍ 2980 രൂപ വരെയാണ് പള്‍സര്‍ 150 മോഡലുകള്‍ക്ക് വില കൂട്ടിയത്. ഡോമിനാര്‍ 400 -ന് 6,000 രൂപയും പ്രാരംഭ വിഭാഗത്തില്‍പ്പെടുന്ന പ്ലാറ്റിന H-ഗിയറിന് 1000 രൂപയുമാണ് നിര്‍മ്മാതാക്കള്‍ വില ഉയര്‍ത്തിയത്.

പുതിയ പള്‍സര്‍ 125 നിയോണ്‍ ബജാജ് പുറത്തിറക്കി

പതിറ്റാണ്ടുകളായി ഇന്ത്യന്‍ ഇരു ചക്ര വാഹന വിപണിയിലെ നിറ സാനിധ്യമാണ് ബജാജ് പള്‍സര്‍. 2001 -ല്‍ ഹീറോ ഹോണ്ടയും, ടിവിഎസും നിറഞ്ഞൊഴുകിയിരുന്ന നിരത്തുകളിലേക്കാണ് പള്‍സറുമായി ബജാജ് കടന്നു വന്നത്. അന്നു മുതല്‍ ഇന്നുവരേക്കും കമ്പനിയുടെ ഏറ്റവും കരുത്തുറ്റ ബ്രാന്റായി തന്നെ പള്‍സര്‍ നിലകൊള്ളുന്നു.

പുതിയ പള്‍സര്‍ 125 നിയോണ്‍ ബജാജ് പുറത്തിറക്കി

ഇരുചക്ര വിപണിയിലെ പ്രാരംഭ ശ്രേണിയില്‍ പള്‍സര്‍ 125, 150 എന്നിവയില്‍ തുടങ്ങി സ്‌പോര്‍ടി വകഭേദങ്ങളായ പള്‍സര്‍ 180, 180F, 160 NS, 200 NS, 200 RS, 220 F എന്നിവ വരെ എത്തി നില്‍ക്കുന്നു ഇന്ന് പള്‍സര്‍ നിര. അടുത്തതായി പുതിയ 250 സിസി പതിപ്പിനേയും പുറത്തിറക്കി പള്‍സര്‍ നിര വിപുലീകരിക്കാന്‍ ബജാജ് ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Pulsar 125 Neon Launched In India With A Starting Price Of Rs 64,000. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X