ബജാജ് പള്‍സര്‍ 125 സോഫ്റ്റ് ലോഞ്ച്: വീഡിയോ

ഇന്ത്യന്‍ ഇരു ചക്ര വാഹന വിപണിയില്‍ പുതിയൊരു വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് ബജാജ്. തങ്ങളുടെ ഏറ്റവും ജനപ്രിയമാര്‍ന്ന പള്‍സര്‍ നിരയില്‍ പുതിയ 125 സിസി ബൈക്കിനെ അവതരിപ്പിക്കുകയാണ് നിര്‍മ്മാതാക്കള്‍. രാജ്യത്തെമ്പാടുമുള്ള ഡീലര്‍ഷിപ്പുകളില്‍ പുതിയ പള്‍സര്‍ 125 ബൈക്കുകള്‍ കമ്പനി എത്തിച്ചു തുടങ്ങിയിരിക്കുകയാണ്.

ബജാജ് പള്‍സര്‍ 125 സോഫ്റ്റ് ലോഞ്ച്: വീഡിയോ

കാഴ്ച്ചയില്‍ പള്‍സര്‍ 150 -യുടെ രൂപ സാദൃശമാണ് പള്‍സര്‍ 125 -ന്. പ്രധാന മാറ്റം വാഹനത്തിന്റെ എഞ്ചിനിലാണ്. അതോടൊപ്പം 150 -യിലെ സിംഗിള്‍ ചാനല്‍ ABS 125 -ല്‍ കോമ്പി ബ്രേക്കിങ് സിസ്റ്റത്തിന് (CBS) വഴിമാറുന്നു.

ബജാജ് പള്‍സര്‍ 125 സോഫ്റ്റ് ലോഞ്ച്: വീഡിയോ

പള്‍സര്‍ ക്ലാസിക്കിനേക്കാള്‍ 6000 രൂപ വിലക്കുറവില്‍ 65,000 രൂപയ്ക്കാവും പുതിയ പള്‍സറിനെ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുക. 125 സിസി ശ്രേണിയില്‍ വാഹനത്തിന് ആവശ്യമായ ഒരു തുടക്കം നല്‍കാന്‍ ഇതിന് സാധിക്കും. ഹോണ്ട CB ഷൈന്‍, ഹീറോ ഗ്ലാമര്‍, ബജാജ് ഡിസ്‌കവര്‍ എന്നിവയാണ് കുട്ടി പള്‍സറിന്റെ വിഭാഗത്തിലെ എതിരാളികള്‍.

ബജാജ് പള്‍സര്‍ 125 സോഫ്റ്റ് ലോഞ്ച്: വീഡിയോ

രാജ്യത്ത് വളരെയധികം ജനപ്രീതിയുള്ള പള്‍സര്‍ ബ്രാന്റിനെ മുന്‍ നിര്‍ത്തി വിപണി പിടിച്ചടക്കാനാണ് ബജാജിന്റെ നീക്കം. 125 സിസി വിഭാഗത്തില്‍ മൈലേജിന് ഒട്ടും വിട്ടു വീഴ്ച്ച വരുത്താതെ കൂടുതല്‍ സ്‌പോര്‍ടി അനുഭവം നല്‍കുന്ന ബൈക്കാവും പള്‍സര്‍ 125.

ബജാജ് പള്‍സര്‍ 125 സോഫ്റ്റ് ലോഞ്ച്: വീഡിയോ

ഡിസ്‌കവര്‍ 125 -ല്‍ നിന്ന് കടംകൊണ്ട 125 സിസി DTSi നാല് സ്‌ട്രോക്ക് എഞ്ചിനാണ് വാഹനത്തില്‍ വരുന്നത്. ഡിസ്‌കവര്‍ 125 -ല്‍ ഈ എഞ്ചിന്‍ 13.5 bhp കരുത്തും 11.4 Nm torque സൃഷ്ടിക്കുന്നു. പള്‍സറിലും ഏറെ കുറേ ഇതേ പ്രകടനം തന്നെയാവുമുണ്ടാവുക.

ബജാജ് പള്‍സര്‍ 125 സോഫ്റ്റ് ലോഞ്ച്: വീഡിയോ

അഞ്ച് സ്പീഡ് മാനുവല്‍ ഗയര്‍ബോക്ക്‌സാണ് ബൈക്കില്‍ വരുന്നത്. 125 സിസി ശ്രേണിയിലെ മറ്റ് ബൈക്കുകളേക്കാള്‍ കൂടുതല്‍ കരുത്തുറ്റതാവും പുതിയ പള്‍സര്‍. സാധാരണയായി 125 സിസി വിഭാഗത്തില്‍ വരുന്ന വാഹനങ്ങളേക്കാള്‍ വലിപ്പവും, ഭാരവുമേറിയ ബൈക്കാവുമിത്.

Most Read: യുട്യൂബില്‍ വൈറലാകാന്‍ കാണിച്ച കളി കാര്യമായപ്പോള്‍

ബജാജ് പള്‍സര്‍ 125 സോഫ്റ്റ് ലോഞ്ച്: വീഡിയോ

ഏതാനും ദിവസങ്ങള്‍ക്കകം പള്‍സര്‍ 125 -നെ നിര്‍മ്മാതാക്കള്‍ പുറത്തിറക്കും. ഇന്ത്യയൊട്ടാകെ വാഹനത്തിന്റെ ബുക്കിങ്ങുകള്‍ ബജാജ് ആരംഭിച്ചു കഴിഞ്ഞു. പുറത്തിറങ്ങും മുമ്പ് തന്നെ ഡീലര്‍ഷിപ്പുകളില്‍ എത്തി തുടങ്ങിയ ബൈക്കിന്റെ ഡെലിവറികളും താമസ്യാതെ തന്നെയുണ്ടാവും.

Most Read: ഇന്ത്യയില്‍ ആദ്യ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്വാക്ക് സ്വന്തമാക്കി ധോണി

ബജാജ് പള്‍സര്‍ 125 സോഫ്റ്റ് ലോഞ്ച്: വീഡിയോ

2001 -ല്‍ പുറത്തിറങ്ങിയതു മുതല്‍ കാലങ്ങളായി ബജാജിന്റെ ഏറ്റവും കരുത്തുറ്റ ബ്രാന്റായി നിലകൊള്ളുകയാണ് പള്‍സര്‍. ഹീറോ ഹോണ്ട CBZ -യും, ടിവിഎസ് ഫിയറോയും കൈയ്യടക്കി വച്ചിരുന്ന വിപണിയിലേക്കാണ് സ്‌പോര്‍ടി പ്രീമിയം ബൈക്കുകളായി പള്‍സര്‍ 150 -യും, പള്‍സര്‍ 180 -യും അവതരിച്ചത്.

Most Read: ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ

ഇന്ന് CBZ -യും, ഫിയറോയുമെല്ലാം വിപണിയില്‍ നിന്ന് മറഞ്ഞപ്പോള്‍ പള്‍സര്‍ പല പരിവര്‍ത്തനങ്ങളും നടത്തി ഇന്നും സജീവമാണ്. പ്രാരംഭ ശ്രേണിയില്‍ പള്‍സര്‍ 125, 150 തുടങ്ങി സ്‌പോര്‍ടി വകഭേദങ്ങളായ പള്‍സര്‍ 180, 180F, 160 NS, 200 NS, 200 RS വരെ എത്തി നില്‍ക്കുന്നു പള്‍സര്‍ നിര. അടുത്തതായി പുതിയ 250 സിസി പതിപ്പിനേയും പുറത്തിറക്കി പള്‍സര്‍ നിര വിപുലീകരിക്കാന്‍ ബജാജ് ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Source: Trilok Singh Vlogs/YouTube

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Pulsar 125 soft launch Video. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X