Just In
- 2 min ago എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്സ്റ്റൺ ഇന്ത്യയിലേക്ക്
- 30 min ago ഓഫ്റോഡറുകളുടെ രാജാവിൻ്റെ പുതിയമുഖം! 2024 ജീപ്പ് റാങ്ലർ ഫെയ്സ്ലിഫ്റ്റിൻ്റെ റിവ്യൂ വായിക്കാം
- 42 min ago ആക്ടിവ ഇവിയ്ക്ക് വെല്ലുവിളിയായി സുസുക്കി രംഗത്ത്; കട്ട കോംപറ്റീഷനായി ഇ -ആക്സസും അണിയറയിൽ
- 1 hr ago വിദേശത്ത് തരംഗമായി മെയിഡ് ഇന്‍ ഇന്ത്യ കാറുകള്‍! ജപ്പാനില്‍ എലിവേറ്റ് വാങ്ങാൻ അപ്രതീക്ഷിത തള്ളിക്കയറ്റം
Don't Miss
- Sports IPL 2024: സഞ്ജുവിന്റെ വിക്കറ്റ് ഞാനും നേടിയിട്ടുണ്ട്, അന്ന് അവന് 16 വയസ്; ഓര്മ പുതുക്കി അക്രം
- Finance 15x15x15 - കോടിപതിയാകാൻ ഒരു സൂത്രവാക്യം
- Movies മൂപ്പര്‍ക്ക് ആരെയും ഒന്നിനെയും പേടിയില്ല! മോഹന്‍ലാലില്‍ നിന്നും ഇനിയും അത്ഭുതം പ്രതീക്ഷിക്കാമെന്ന് ഹരീഷ് പേരടി
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- News അനധികൃത ഐപിഎൽ സ്ട്രീമിംഗ് കേസ്; നടി തമന്നയ്ക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റിന്റെ വില വെളിപ്പെടുത്തി ബജാജ്
പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് പതിപ്പിന്റെ വില വെളിപ്പെടുത്തി ബജാജ്. 83,400 രൂപയാണ് പുതിയ പതിപ്പിന്റെ ഓണ്‍-റോഡ് (ഹൈദരാബാദ്) വില. അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച പള്‍സര്‍ 125 നിയോണ്‍ പതിപ്പിനെക്കാള്‍ 3,500 രൂപയുടെ വില വര്‍ധനവാണ് പുതിയ ബൈക്കിന്.
പള്‍സര്‍ 125 നിയോണിനെക്കാള് മുകളിലായിരിക്കും ഈ മോഡലിന്റെ സ്ഥാനം. നിയോണില് നിന്നും കുറച്ച് വ്യത്യാസങ്ങളും ബൈക്കില്‍ കമ്പനി നല്‍കിയിട്ടുണ്ട്. നിയോണ്‍ 125 മോഡല്‍ വിപണിയില്‍ മികച്ച് പ്രതികരണം സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബൈക്കിന് സാധിച്ചില്ല.
ഇതിന് പിന്നാലെയാണ് പള്‍സര്‍ 125 നിരയിലേക്ക് പുതിയൊരു വകഭേദത്തെക്കൂടി കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ പതിപ്പിലൂടെ യുവാക്കളെ ആകര്‍ഷിക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. അതിനൊപ്പം ബജറ്റിനൊതുങ്ങുന്ന ബൈക്ക് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരെയും ലക്ഷ്യമിട്ടാണ് കമ്പനി മോഡലിനെ നിരത്തില്‍ എത്തിക്കുന്നത്.
ഡിസൈനിലും ഗ്രാഫിക്സിലും കുറച്ച് മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്പ്ലിറ്റ് സീറ്റും അതിനൊപ്പം പുതിയൊരു ഗ്രാഫിക്സുമാണ് പുതിയ പതിപ്പിന്റെ പ്രധാന സവിശേഷത.
നിയോണ്‍ പതിപ്പില്‍ സിംഗിള്‍ സീറ്റ് ഘടനയായിരുന്നെങ്കില് പുതിയ പതിപ്പില്‍ സ്പ്ലിറ്റ് ചെയ്ത സീറ്റ് ഡിസൈനാണ് നല്‍കിയിരിക്കുന്നത്. അതിനൊപ്പം ആരെയും ആകര്‍ഷിക്കുന്ന ഗ്രാഫിസും വാഹനത്തിന്റെ മറ്റൊരു സവിശേഷതയാണ്.
ബ്ലാക്ക്-റെഡ് ഇരട്ട നിറങ്ങള്‍ ബൈക്കിന്റെ സ്പോര്‍ടി ഭാവം വര്‍ധിപ്പിച്ചിരിക്കുന്നത് കാണാം. മുന്നിലെ മഡ്ഗാഡിലും, ഇന്ധന ടാങ്കിലും, എഞ്ചിന്റെ പുറം ചട്ട, വീലുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പുതിയ ഗ്രാഫിക്സ് ഡീസൈന്‍ കാണാന്‍ സാധിക്കും.
ഈ മാറ്റങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ബൈക്കില്‍ കമ്പനി മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല. മെക്കാനിക്കല്‍ ഫീച്ചേഴ്സിലും കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. പള്‍സര്‍ ബൈക്കുകളുടെ സ്ഥിരം മുഖം തന്നെയാണ് പുതിയ നിയോണ്‍ വേരിയന്റിനും. ഇന്ധന ടാങ്കിന് ഒരു പുറംചട്ട നല്‍കിയിരിക്കുന്നത് കാണാം.
Most Read: പൾസർ നിരയിലെ എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കാനൊരുങ്ങി ബജാജ്
പുതിയ പതിപ്പിന്റെ താഴെ എഞ്ചിന് ഭാഗത്തായും ഒരു പുറം ചട്ട നല്കി മനോഹരമാക്കിയിരിക്കുന്നു. എല്‍ഇഡി ടെയ്ല് ലാമ്പുകളും വാഹനത്തില്‍ നല്കിയിരിക്കുന്നു. 2055 mm നീളവും 765 mm വീതിയും 1323 mm വീല്‍ബേസും വാഹനത്തിനുണ്ട്. 139 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം.
Most Read: ബജാജ് - കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്കൂട്ടര്‍
8,500 rpm -ല്‍ 11.8 bhp കരുത്തും 6,500 rpm -ല്‍ 11 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 125 സിസി DTSi എഞ്ചിനാണ് വാഹനത്തില്‍ വരുന്നത്. 125 സിസി വിഭാഗത്തില്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്.
Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ
ഡിസ്കവര് 125 -ല്‍ നിന്ന് കടംകൊണ്ട 125 സിസി DTSi നാല് സ്ട്രോക്ക് എഞ്ചിനാണ് വാഹനത്തില്‍ വരുന്നത്. ബൈക്കിന്റെ അധികഭാരം താങ്ങുന്നതിന് മികച്ച ടൂണിങ്ങാണ് നിര്‍മ്മാതാക്കള്‍ എഞ്ചിന് നല്‍കിയിരിക്കുന്നത്.
125 സിസി ശ്രേണിയില്‍ ഹോണ്ട CB ഷൈന്‍, ഹീറോ ഗ്ലാമര്‍ എന്നിവരാണ് പള്‍സര്‍ 125 -ന്റെ പ്രധാന എതിരാളികള്‍. പള്‍സര്‍ 150 നും കമ്പനി സ്ലിപ്റ്റ് സീറ്റ് നല്കി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ആസാം, മിസോറാം, മേഘാലയ, ത്രിപുര തുടങ്ങിയ സ്ഥലങ്ങളിലാകും ആദ്യം ബൈക്ക് വില്‍പ്പനയ്ക്ക് എത്തുക.
അതിനുശേഷം മാത്രമേ മറ്റ് സംസ്ഥാനങ്ങളിലേക്ക് ബൈക്കിനെ വില്‍പ്പനയ്ക്ക് എത്തിക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. അധികം താമസിക്കാതെ തന്നെ പള്‍സര്‍ നിരയിലെ എല്ലാ മോഡലുകള്‍ക്കും വില വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.
പുതിയ ബിഎസ് VI എഞ്ചിന് അവതരിപ്പിക്കുന്നതോടെയാണ് 125 സിസി മുതല്‍ 220 സിസി വരെയുള്ള എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു. പള്‍സര്‍ മോഡലുകളുടെ വിലയില്‍ 10 ശതമാനം മുതല്‍ 15 ശതമാനം വരെ വില വര്‍ധനവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.