ബജാജ് പള്‍സര്‍ 125 ഈ മാസം പുറത്തിറങ്ങും

പള്‍സര്‍ ശ്രേണിയിലെ ഏറ്റവും ചെറിയ ബൈക്കായ പള്‍സര്‍ 125 -നെ ബജാജ് ഈ മാസം ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കും. രാജ്യത്ത് ഉടനടി നടപ്പിലാക്കുന്ന ബഎസ് VI മലിനീകരണ നിരോധന ചട്ടങ്ങള്‍ പ്രമാണിച്ചാവും ബജാജ് വാഹത്തെ പുറത്തറക്കുന്നത്.

ബജാജ് പള്‍സര്‍ 125 ഈ മാസം പുറത്തിറങ്ങും

കൊളമ്പ്യ, പോളന്‍ഡ് എന്നിവിയങ്ങളില്‍ വില്പ്പനയിലുള്ള പര്‍സര്‍ NS -ന്റെ രൂപത്തിലുള്ള 125 സിസി പതിപ്പിനു പകരം പുതിയ ഇന്ത്യന്‍ പതിപ്പിന് പള്‍സര്‍ 150 -യുടെ പരമ്പരാഗത ഡിസൈന്‍ ശൈലി തുടരാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.

ബജാജ് പള്‍സര്‍ 125 ഈ മാസം പുറത്തിറങ്ങും

മുമ്പ് പുറത്തു വന്ന റിപ്പോര്‍ട്ടുകളില്‍ വാഹനത്തിന് പള്‍സര്‍ NS -ന്റെയും, വിപണിയില്‍ നിന്ന് കമ്പനി പിന്‍വലിച്ച പള്‍സര്‍ LS 135 -ന്റെയും ഘടകങ്ങള്‍ ചേര്‍ത്തുള്ള ഡിസൈനാവും എന്നാണ് സൂചിപ്പിച്ചിരുന്നത്.

ബജാജ് പള്‍സര്‍ 125 ഈ മാസം പുറത്തിറങ്ങും

LS 135 -ന്റെ കൂര്‍ത്ത ഹെഡ്‌ലാമ്പ് ഡിസൈന്‍, ഉയര്‍ന്ന വിന്റ് സ്രീന്‍, പാതി ഡിജിറ്റലായ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, അനലോഗ് ടാക്കോമീറ്റര്‍ എന്നിവയാണ് കരുതിയിരുന്നത്.

ബജാജ് പള്‍സര്‍ 125 ഈ മാസം പുറത്തിറങ്ങും

രാജ്യത്ത് പ്രതിമാസം 2.5 ലക്ഷം യൂണിറ്റ് വിറ്റുവരവുള്ള 125 സിസി വിഭാഗത്തിന്റെ നല്ലൊരു ശതമാനം പിടിച്ചടക്കാനാണ് ബജാജ് ലക്ഷ്യമിടുന്നത്. ഹോണ്ട CB ഷൈന്‍, ഹീറോ ഗ്ലാമര്‍ എന്നിവ കൈയ്യാളുന്ന 125 സിസി വിഭാഗത്തില്‍ പള്‍സര്‍ 125 -ന്റെ വരവോടുകൂടെ മത്സരം മുറുകും എന്നത് ഉറപ്പാണ്.

ബജാജ് പള്‍സര്‍ 125 ഈ മാസം പുറത്തിറങ്ങും

ഈ വിഭാഗത്തില്‍ പെട്ടെന്ന് പൊരുതി ജയിക്കുക എന്നത് ബജാജിന് അത്ര എളുപ്പമുള്ള കാര്യമല്ല. 12 bhp കരുത്തും 11 Nm torque ഉം സൃഷ്ടിക്കുന്ന 124.45 സിസി സിംഗള്‍ സിലണ്ടര്‍ എയര്‍കൂള്‍ഡ് സിംഗിള്‍ സിലണ്ട്രര്‍ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.

ബജാജ് പള്‍സര്‍ 125 ഈ മാസം പുറത്തിറങ്ങും

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ്. വാഹനം 150 സിസി താഴെയായതിനാല്‍ ABS -ന്റെ ആവശ്യമില്ല. 60,000 രൂപയാണ് വാഹനത്തിന് നിലവില്‍ പ്രതീക്ഷിക്കുന്ന വില.

ബജാജ് പള്‍സര്‍ 125 ഈ മാസം പുറത്തിറങ്ങും

പുതിയ ബോഡി ഗ്രാഫിക്‌സുകളും, നിറങ്ങളും, മാറ്റ് ഫിനീഷുള്ള സൈലന്‍സറും, സ്്പ്ലിറ്റ് സീറ്റുകളും, വീതിയുള്ള ടയറുകളും, എഞ്ചിന് മുകളിലുള്ള ചെറു കവറിങ്ങും വാഹനത്തിനൊരു സ്‌പോര്‍ട്ടി ഫീല്‍ നല്‍കുന്നു.

ബജാജ് പള്‍സര്‍ 125 ഈ മാസം പുറത്തിറങ്ങും

വാഹനത്തിന് മുന്‍പില്‍ 240 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 mm ഡ്രംബ്രേക്കുകളുമാണ് നല്‍കിയിരിക്കുന്നത്. കണ്‍വെന്‍ഷനല്‍ ടെലിസ്‌കോപ്പക്ക് ഫോര്‍ക്കുകളാണ് പുതിയ പള്‍സര്‍ 125 -ന്റെ മുന്‍ വശത്ത് നല്‍കിയിരിക്കുന്നത് പിന്നില്‍ ഇരട്ട നൈട്രോക്‌സ് ഷോക്ക് അബ്‌സോര്‍ബറുകളുമാണ്.

ബജാജ് പള്‍സര്‍ 125 ഈ മാസം പുറത്തിറങ്ങും

കറുപ്പ്, ചുമല, വെള്ള, മഞ്ഞ എന്നിങ്ങനെ നാല് നിറങ്ങളിലാവും ബൈക്ക് ലഭ്യമാകുന്നത്. ഇവയ്‌ക്കൊപ്പം പുതിയ നിയോണ്‍ നിറത്തിലുള്ള പതിപ്പും ബജാജ് പുറത്തിറക്കുമെന്നാണ് കരുതുന്നത്.

Source: Bikedekho

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj pulsar 125 will be launched later this month. Rean more Malayalam.
Story first published: Saturday, August 3, 2019, 15:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X