പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ബജാജ്

പള്‍സര്‍ നിരയിലെ ഏറ്റവും പുതിയ ബൈക്കായ പള്‍സര്‍ 125 നിയോണിനെ ഓഗസ്റ്റ് 14 -നാണ് ബജാജ് വിപണിയില്‍ അവതരിപ്പിച്ചത്. രണ്ട് പതിപ്പുകളെയാണ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ബജാജ്

ഇതിന് പിന്നാലെയാണ് പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് പതിപ്പിനെ കമ്പനി ഡീലര്‍ഷിപ്പില്‍ എത്തിച്ചിരിക്കുന്നത്. പള്‍സര്‍ 125 നിയോണിനെക്കാള്‍ മുകളിലായിരിക്കും ഈ മോഡലിന്റെ സ്ഥാനം. പള്‍സര്‍ 125 നിയോണില്‍ നിന്നും കുറച്ച് വ്യത്യാസങ്ങളും ബൈക്കില്‍ കമ്പനി നല്‍കിയിട്ടുണ്ട്.

പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ബജാജ്

നിയോണ്‍ പതിപ്പിനെക്കാള്‍ 3,00 രൂപ അധികമാണ് ഈ പുതിയ പതിപ്പിനെന്നും കമ്പനി അറിയിച്ചു. നിയോണ്‍ 125 മോഡല്‍ വിപണിയില്‍ മികച്ച് പ്രതികരണം സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബൈക്കിന് സാധിച്ചില്ല.

പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ബജാജ്

ഇതിന് പിന്നാലെയാണ് പള്‍സര്‍ 125 നിരയിലേക്ക് പുതിയൊരു വകഭേദത്തെക്കൂടി കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ പതിപ്പിലൂടെ യുവാക്കളെ ആകര്‍ഷിക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ബജാജ്

അതിനൊപ്പം ബജറ്റിനൊതുങ്ങുന്ന ബൈക്ക് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരെയും ലക്ഷ്യമിട്ടാണ് കമ്പനി മോഡലിനെ നിരത്തില്‍ എത്തിക്കുന്നത്. ഡിസൈനിലും ഗ്രാഫിക്‌സിലും കുറച്ച് മാറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ബജാജ്

സ്പ്ലിറ്റ് സീറ്റും അതിനൊപ്പം പുതിയൊരു ഗ്രാഫിക്‌സുമാണ് പുതിയ പതിപ്പിന്റെ പ്രധാന സവിശേഷതകള്‍. നിയോണ്‍ പതിപ്പില്‍ സിംഗിള്‍ സീറ്റ് ഘടനയായിരുന്നെങ്കില്‍ പുതിയ പതിപ്പില്‍ സ്പ്ലിറ്റ് ചെയ്ത സീറ്റ് ഡിസൈനാണ് നല്‍കിയിരിക്കുന്നത്.

പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ബജാജ്

അതിനൊപ്പം ആരെയും ആകര്‍ഷിക്കുന്ന ഗ്രാഫിസും വാഹനത്തിന്റെ മറ്റൊരു സവിശേഷതയാണ്. ബ്ലാക്ക്-റെഡ് ഇരട്ട നിറങ്ങള്‍ ബൈക്കിന്റെ സ്‌പോര്‍ടി ഭാവം വര്‍ധിപ്പിച്ചിരിക്കുന്നത് കാണാം. മുന്നിലെ മഡ്ഗാഡിലും, ഇന്ധന ടാങ്കിലും, എഞ്ചിന്റെ പുറം ചട്ട, വീലുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പുതിയ ഗ്രാഫിക്‌സ് ഡീസൈന്‍ കാണാന്‍ സാധിക്കും.

Most Read:പുതുക്കിയ ഗതാഗത നിയമം; നക്ഷത്രമെണ്ണി ഓട്ടോഡ്രൈവര്‍, പിഴ ചുമത്തിയത് 47,500 രൂപ

പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ബജാജ്

ഈ മാറ്റങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ബൈക്കില്‍ കമ്പനി മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല. മെക്കാനിക്കല്‍ ഫീച്ചേഴ്‌സിലും കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. പള്‍സര്‍ ബൈക്കുകളുടെ സ്ഥിരം മുഖം തന്നെയാണ് പുതിയ നിയോണ്‍ വേരിയന്റിനും.

Most Read:മാരുതിയുടെ വജ്രായുധം; 10 വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ ഡിസയര്‍

പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ബജാജ്

ഇന്ധന ടാങ്കിന് ഒരു പുറംചട്ട നല്‍കിയിരിക്കുന്നത് കാണാം. താഴെ എഞ്ചിന്‍ ഭാഗത്തായും ഒരു പുറം ചട്ട നല്‍കി മനോഹരമാക്കിയിരിക്കുന്നത് കാണാം. എല്‍ഇഡി ടെയ്ല്‍ ലാമ്പുകളും വാഹനത്തില്‍ നല്‍കിയിരിക്കുന്നു.

Most Read:ഓണക്കാലത്ത് വാഹനങ്ങള്‍ക്ക് വമ്പിച്ച ഓഫറുകള്‍ നല്‍കി റെനോ

പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ബജാജ്

2055 mm നീളവും 765 mm വീതിയും 1323 mm വീല്‍ബേസും വാഹനത്തിനുണ്ട്. 139 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം. 8,500 rpm -ല്‍ 11.8 bhp കരുത്തും 6,500 rpm -ല്‍ 11 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 125 സിസി DTSi എഞ്ചിനാണ് വാഹനത്തില്‍ വരുന്നത്.

പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ബജാജ്

125 സിസി വിഭാഗത്തില്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്. ഡിസ്‌കവര്‍ 125 -ല്‍ നിന്ന് കടംകൊണ്ട 125 സിസി DTSi നാല് സ്ട്രോക്ക് എഞ്ചിനാണ് വാഹനത്തില്‍ വരുന്നത്. ബൈക്കിന്റെ അധികഭാരം താങ്ങുന്നതിന് മികച്ച ടൂണിങ്ങാണ് നിര്‍മ്മാതാക്കള്‍ എഞ്ചിന് നല്‍കിയിരിക്കുന്നത്.

പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ബജാജ്

125 സിസി ശ്രേണിയില്‍ ഹോണ്ട CB ഷൈന്‍, ഹീറോ ഗ്ലാമര്‍, ബജാജ് ഡിസ്‌കവര്‍ എന്നിവയാവും പള്‍സര്‍ 125 -ന്റെ പ്രധാന എതിരാളികള്‍. നിലവില്‍ ഹോണ്ടയുടെ ഷൈനാണ് 125 വിഭാഗത്തിലെ താരം.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Pulsar 125 with split seats arrive at dealerships launch soon. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X