ബജാജ് പള്‍സര്‍ 150 നിയോണ്‍ എബിഎസ് വിപണിയില്‍ — വില 67,386 രൂപ

67,386 രൂപ വിലയില്‍ ബജാജ് പള്‍സര്‍ 150 നിയോണ്‍ എബിഎസ് പതിപ്പ് വിപണിയില്‍ പുറത്തിറങ്ങി. എബിഎസില്ലാത്ത പതിപ്പിനെ അപേക്ഷിച്ച് നിയോണ്‍ എബിഎസ് എഡിഷന് 1,940 രൂപ കൂടുതലാണ്. 125 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസ് കര്‍ശനമായ പശ്ചാത്തലത്തിലാണ് പള്‍സര്‍ 150 നിയോണ്‍ എഡിഷന് എബിഎസ് ലഭിച്ചിരിക്കുന്നത്.

ബജാജ് പള്‍സര്‍ 150 നിയോണ്‍ എബിഎസ് വിപണിയില്‍ — വില 67,386 രൂപ

ആന്റി - ലോക്ക് ബ്രേക്കിങ് സുരക്ഷയുണ്ടെന്നതൊഴിച്ചാല്‍ ബൈക്കിന് യാതൊരു മാറ്റങ്ങളും സംഭവിച്ചിട്ടില്ല. മറ്റു പള്‍സര്‍ മോഡലുകള്‍ക്ക് സമാനമായി റിയര്‍ വീല്‍ ലിഫ്റ്റ് പ്രൊട്ടക്ഷന്‍ സെന്‍സറുകള്‍ പള്‍സര്‍ 150 -യിലുമുണ്ട്. നിയോണ്‍ റെഡ്, നിയോണ്‍ സില്‍വര്‍, നിയോണ്‍ യെല്ലോ എന്നിങ്ങനെ മൂന്നു നിറപ്പതിപ്പുകളാണ് ബജാജ് പള്‍സര്‍ 150 നിയോണില്‍.

Most Read: ഇനി ഹെൽമറ്റിലും വൈപ്പർ, ഏത് മോഡലിനും അനുയോജ്യം — വീഡിയോ

ബജാജ് പള്‍സര്‍ 150 നിയോണ്‍ എബിഎസ് വിപണിയില്‍ — വില 67,386 രൂപ

ഇതില്‍ റെഡ്, സില്‍വര്‍ നിറപ്പതിപ്പുകള്‍ക്ക് തിളക്കമാര്‍ന്ന പെയിന്റ് ഫിനിഷാണ്. യെല്ലോ നിറപ്പതിപ്പിന് മാത്രം മാറ്റ് ഫിനിഷ് കമ്പനി നല്‍കുന്നു. ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍, പള്‍സര്‍ ലോഗോ, സൈഡ് പാനല്‍, ഗ്രാബ് ഹാന്‍ഡില്‍, അലോയ് വീലുകള്‍ എന്നിവയിലാണ് നിയോണ്‍ ഫിനിഷ് ഒരുങ്ങുന്നത്.

ബജാജ് പള്‍സര്‍ 150 നിയോണ്‍ എബിഎസ് വിപണിയില്‍ — വില 67,386 രൂപ

ബൈക്കിലെ 149 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 9,000 rpm -ല്‍ 15 bhp കരുത്തും 6,500 rpm -ല്‍ 12 Nm torque ഉം സൃഷ്ടിക്കാന്‍ ശേഷിയുണ്ട്. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. പരമാവധി വേഗം മണിക്കൂറില്‍ 112 കിലോമീറ്റര്‍. 15 ലിറ്റര്‍ ശേഷിയുള്ള ഇന്ധനടാങ്കില്‍ 3.2 ലിറ്ററാണ് റിസര്‍വ് ശേഷി.

ബജാജ് പള്‍സര്‍ 150 നിയോണ്‍ എബിഎസ് വിപണിയില്‍ — വില 67,386 രൂപ

ARAI ടെസ്റ്റില്‍ 65 കിലോമീറ്റര്‍ മൈലേജ് പള്‍സര്‍ 150 നിയോണ്‍ എഡിഷന്‍ കുറിച്ചിട്ടുണ്ട്. മുന്‍ ടയറില്‍ 240 mm ഡിസ്‌ക്കും പിന്‍ ടയറില്‍ 130 mm ഡിസ്‌ക്കുമാണ് ബ്രേക്കിങ്ങിനായി. ഇപ്പോള്‍ ഒറ്റ ചാനല്‍ എബിഎസിന്റെ പിന്തുണയും ബൈക്കിനുണ്ട്. മുന്‍ ടയര്‍ അളവ് 90/90 സെക്ഷന്‍. പിന്‍ ടയര്‍ അളവ് 100/90 സെക്ഷന്‍.

Most Read: ജാവയ്ക്ക് ബുള്ളറ്റിന്റെ മുഴക്കമില്ലെന്ന് പരാതി, എളുപ്പ വഴി കണ്ടെത്തി ഉടമ — വീഡിയോ

ബജാജ് പള്‍സര്‍ 150 നിയോണ്‍ എബിഎസ് വിപണിയില്‍ — വില 67,386 രൂപ

17 ഇഞ്ചാണ് മുന്‍ പിന്‍ അലോയ് വീലുകളുടെ വലുപ്പം. ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ഗ്യാസ് ചാര്‍ജ് ശേഷിയുള്ള ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകള്‍ പിന്നിലും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. അനലോഗ്, ഡിജിറ്റല്‍ യൂണിറ്റുകള്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലുണ്ട്. ടാക്കോമീറ്റര്‍ മാത്രമാണ് അനലോഗ് യൂണിറ്റ്. വേഗം, സമയം, ഓഡോമീറ്റര്‍, ട്രിപ്പ് മീറ്റര്‍ തുടങ്ങിയ ഒട്ടനവധി വിവരങ്ങള്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേയില്‍ തെളിയും.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് #bajaj auto #new launch
English summary
Bajaj Pulsar 150 Neon ABS Launched In India. Read in Malayalam.
Story first published: Saturday, April 27, 2019, 10:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X