പള്‍സര്‍ 150 നിരയ്ക്ക് എബിഎസ് സുരക്ഷയേകി ബജാജ്

പുതിയ സുരക്ഷ ചട്ടങ്ങളുടെ ഭാഗമായി രാജ്യത്തെ മിക്ക ഇരുചക്ര വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ നിരയിലെ വാഹനങ്ങളില്‍ എബിഎസ് സുരക്ഷ ഉറപ്പുവരുത്തുകയാണ്. ഇന്ത്യന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബജാജും തങ്ങളുടെ നിരയിലെ ബൈക്കുകളില്‍ എബിഎസ് സംവിധാനം ഉള്‍പ്പെടുത്തുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പള്‍സര്‍ 150 നിരയാണ് എബിഎസ് സംവിധാനത്തോടെ വിപണിയിലെത്തിയിരിക്കുന്നത്.

പള്‍സര്‍ 150 നിരയ്ക്ക് എബിഎസ് സുരക്ഷയേകി ബജാജ്

ഇതില്‍ പുതിയ പള്‍സര്‍ നിയോണ്‍ 150, സാധാരണ മോഡലായ പള്‍സര്‍ 150, ഉയര്‍ന്ന മോഡലായ പള്‍സര്‍ 150 ട്വിന്‍ ഡിസ്‌ക് എന്നിവയും ഉള്‍പ്പെടുന്നു. പള്‍സര്‍ നിയോണിന് 68,250 രൂപയും പള്‍സര്‍ 150 എബിഎസിന് 84,461 രൂപയും പള്‍സര്‍ 150 ട്വിന്‍ ഡിസ്‌ക്കിന് 88,339 രൂപയുമാണ് വില.

പള്‍സര്‍ 150 നിരയ്ക്ക് എബിഎസ് സുരക്ഷയേകി ബജാജ്

ദില്ലി എക്‌സ്‌ഷോറൂം പ്രകാരമാണ് എല്ലാ വിലകളും. താഴ്ന്ന മോഡലായ നിയോണിന് 3,000 രൂപയാണ് വില വര്‍ധിച്ചിരിക്കുന്നത്. പള്‍സര്‍ 150, ട്വിന്‍ ഡിസ്‌ക് മോഡലുകള്‍ക്ക് 7,000 രൂപ വീതവുമാണ് വില വര്‍ധിച്ചത്.

Most Read:ബജാജ് പള്‍സര്‍ 150 നിയോണ്‍ എബിഎസ് വിപണിയില്‍ - വില 67,386 രൂപ

പള്‍സര്‍ 150 നിരയ്ക്ക് എബിഎസ് സുരക്ഷയേകി ബജാജ്

എബിഎസ് സംവിധാനമുള്ള ബജാജ് പള്‍സര്‍ ട്വിന്‍ ഡിസ്‌ക് മോഡല്‍ എല്ലാ ഡീലര്‍ഷിപ്പുകളിലുമെത്തിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മറ്റു മോഡലുകള്‍ വരും ആഴ്ചകളില്‍ തന്നെ ഷോറൂമുകളിലെത്തും.

പള്‍സര്‍ 150 നിരയ്ക്ക് എബിഎസ് സുരക്ഷയേകി ബജാജ്

എന്നാല്‍, ബജാജ് പള്‍സറിന്റെ ക്ലാസിക് 150 മോഡലിന് മാത്രം ഉതുവരെ എബിഎസ് സുരക്ഷ ലഭിച്ചിട്ടില്ല. ഉടന്‍ തന്നെ ക്ലാസിക് 150 -യെയും ബജാജ് പരിഷ്‌കരിക്കാനാണ് സാധ്യത.

Most Read:ഇതാണ് ജാവ ബൈക്കുകളുടെ ഔദ്യോഗിക ആക്‌സസറികള്‍ - വീഡിയോ

പള്‍സര്‍ 150 നിരയ്ക്ക് എബിഎസ് സുരക്ഷയേകി ബജാജ്

ഇന്ത്യയില്‍ എബിഎസ് സംവിധാനമുള്ള ബൈക്കുകളില്‍ ഏറ്റവും താഴ്ന്ന വിലയാണ് പള്‍സര്‍ 150 നിയോണിനുള്ളത്. 149.5 സിസി ശേഷിയുള്ള ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ബജാജ് പള്‍സര്‍ 150 നിരയ്ക്കുള്ളത്. ഇത് 8,000 rpm -ല്‍ 14 bhp കരുത്തും 6,000rpm -ല്‍ 13.4 Nm torque ഉം സൃഷ്ടിക്കും.

Source: Autocar

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് #bajaj auto
English summary
bajaj updated pulsar 150 range with abs: read in malayalam
Story first published: Saturday, April 27, 2019, 18:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X