അന്നും ഇന്നും താരം ബജാജ് പൾസർ

കഴിഞ്ഞ കുറെ മാസങ്ങളായി വില്‍പ്പനയില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ബജാജ് പള്‍സര്‍ നടത്തുന്നത്. ഇപ്പോഴിതാ ഏറ്റവും പുതിയ വില്‍പ്പന കണക്കിലും മാറ്റമില്ലാതെ ജൈത്രയാത്ര തുടരുകയാണ് പള്‍സര്‍ നിര. 2019 ഏപ്രില്‍ മാസത്തില്‍ 18 ശതമാനം വളര്‍ച്ചയാണ് ബജാജ് പള്‍സര്‍ രേഖപ്പെടുത്തിയതെങ്കില്‍ ഇക്കുറി അതിനും മേലെയാണ് കണക്കുകള്‍.

അന്നും ഇന്നും താരം ബജാജ് പൾസർ

2019 മെയ് മാസത്തില്‍ 63 ശതമാനം വളര്‍ച്ച കുറിച്ച് വ്യക്തമായ ആധിപത്യം പുലര്‍ത്തുകയാണ് പള്‍സര്‍ നിര. 2018 മെയ് മാസത്തില്‍ 52,759 യൂണിറ്റ് പള്‍സറാണ് ബജാജ് വിറ്റഴിച്ചതെങ്കില്‍ ഇത്തവണയത് 86,145 യൂണിറ്റാണ്.

അന്നും ഇന്നും താരം ബജാജ് പൾസർ

പോയ മാസം കമ്പനി 57,045 യൂണിറ്റ് പള്‍സര്‍ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. മാര്‍ച്ച് മാസത്തിലവാവട്ടെ ഒരു ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നേട്ടവും പള്‍സര്‍ നിര സ്വന്തമാക്കി.

അന്നും ഇന്നും താരം ബജാജ് പൾസർ

മെയ് മാസത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള ബൈക്കെന്ന ബഹുമതി നേടിയത് ഹീറോ സ്‌പ്ലെന്‍ഡറാണ്. 2,67,450 യൂണിറ്റാണ് ഹീറോ സ്‌പ്ലെന്‍ഡറിന്റെ മെയ് മാസ വില്‍പ്പന.

അന്നും ഇന്നും താരം ബജാജ് പൾസർ

എന്നാല്‍, 2018 മെയ് മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 13 ശതമാനം ഇടിവ് സ്‌പ്ലെന്‍ഡര്‍ നേരിട്ടു. 2,18,734 യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട ആക്ടിവയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.

അന്നും ഇന്നും താരം ബജാജ് പൾസർ

കഴിഞ്ഞ വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 53 ശതമാനം ഇടിവ് ഹോണ്ട ആക്ടിവ രേഖപ്പെടുത്തി.

Most Read: പ്രൗഢിയോടെ കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയറിന്റെ തിളക്കം മായുമോ?

അന്നും ഇന്നും താരം ബജാജ് പൾസർ

1,83,938 യൂണിറ്റ് വില്‍പ്പനയുമായി HF ഡീലക്‌സ് മൂന്നാമതും 92,069 യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട CB ഷൈന്‍ നാലാമതുമാണ് പട്ടികയില്‍ നിലകൊള്ളുന്നത്. പട്ടികയില്‍ അഞ്ചാമതാണ് ബജാജ് പള്‍സര്‍.

Most Read: ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി മഹീന്ദ്ര XUV300 എഎംടി - വീഡിയോ

അന്നും ഇന്നും താരം ബജാജ് പൾസർ

നിരയില്‍ ഏറ്റവും വില്‍പ്പന കുറിച്ചത് പള്‍സര്‍ 150 -യാണ്. പ്ലാറ്റിനയാണ് ബജാജ് നിരയില്‍ നിന്നും പട്ടികയില്‍ ഇടംപിടിച്ച മറ്റൊരു ബൈക്ക്. മറ്റു പല ബ്രാന്‍ഡുകളും വില്‍പ്പനയില്‍ തുടര്‍ച്ചയായ ഇടിവ് നേരിടുന്ന സാഹചര്യത്തിലാണ് ബജാജ് ബൈക്ക് നിര മുന്നേറുന്നത്.

Most Read: ഹോൺ കേടായി, ആൾട്ടോ ഉടമയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

അന്നും ഇന്നും താരം ബജാജ് പൾസർ

2001 -ലാണ് പള്‍സര്‍ നിരയെ ആദ്യമായി ബജാജ് വിപണിയില്‍ അവതരിപ്പിക്കുന്നത്. ഏതാണ്ട് 18 വര്‍ഷത്തോളമായി പള്‍സര്‍ ഇന്ത്യന്‍ വിപണിയിലുണ്ട്. വിദേശ വിപണിയിലേക്കും പള്‍സര്‍ മോഡലുകളെ ബജാജ് കയറ്റുമതി ചെയ്യാറുണ്ട്. പള്‍സര്‍ 150, 220F, RS200, NS200 എന്നിവയാണ് പള്‍സര്‍ നിരയിലെ മോഡലുകള്‍.

Source: GaadiWaadi

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Pulsar Marked 63 Percent Growthon Sales of May 2019. Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X