കെടിഎമ്മിന്റെ വഴിയേ ബജാജും, പള്‍സര്‍ NS125 വിപണിയിലേക്ക്

കെടിഎം 125 ഡ്യൂക്കിന്റെ വിജയം മോഹിച്ച് ബജാജും കളത്തിലേക്ക്. ഈ വര്‍ഷം പള്‍സര്‍ NS125 -നെ കമ്പനി ഇന്ത്യയില്‍ കൊണ്ടുവരും. 125 സിസിയില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് കോമ്പി ബ്രേക്കിങ് സംവിധാനം കര്‍ശനമായതുകൊണ്ട് സിബിഎസ് യൂണിറ്റുമായാകും കുഞ്ഞന്‍ പള്‍സര്‍ NS125 ഇവിടെ വില്‍പ്പനയ്ക്ക് വരിക. എബിഎസിനെ അപേക്ഷിച്ച് സിബിഎസ് യൂണിറ്റ് ബൈക്കിന്റെ വില നിയന്ത്രിച്ചു നിര്‍ത്തും.

കെടിഎമ്മിന്റെ വഴിയേ ബജാജും, പള്‍സര്‍ NS125 വിപണിയിലേക്ക്

നിലവില്‍ പോളണ്ടില്‍ പള്‍സര്‍ NS125 -നെ ബജാജ് അവതരിപ്പിക്കുന്നുണ്ട്. 7,999 പോളിഷ് സ്ലോട്ടിയാണ് (ഏകദേശം 1.58 ലക്ഷം രൂപ) ബൈക്കിന് അവിടെ വില. ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നതിനാല്‍ മോഡലിന് 65,000 രൂപ മുതല്‍ 75,000 രൂപ വരെ വില പ്രതീക്ഷിക്കാം. നിലവിലെ പള്‍സര്‍ 135LS -ന് പകരക്കാരനായാകും പള്‍സര്‍ NS125 ഇങ്ങോട്ടു വരിക.

കെടിഎമ്മിന്റെ വഴിയേ ബജാജും, പള്‍സര്‍ NS125 വിപണിയിലേക്ക്

135 LS -ല്‍ എബിഎസ് ഘടിപ്പിച്ചാല്‍ ബൈക്കിന്റെ വില സാരമായി ഉയരും. അതുകൊണ്ട് 135 LS -നെ പിന്‍വലിച്ച് പുതിയ NS125 സിബിഎസ് യൂണിറ്റിനെ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് ബജാജിന്റെ നീക്കം. വിഭജിച്ച ഇരട്ട സീറ്റ ഘടനയാണ് പള്‍സര്‍ NS125 -ന്.

Most Read: സുരക്ഷ പാഴ്‌വാക്കല്ലെന്ന് തെളിയിച്ച് ടാറ്റ ഹെക്‌സ, യാത്രക്കാര്‍ സുരക്ഷിതര്‍

കെടിഎമ്മിന്റെ വഴിയേ ബജാജും, പള്‍സര്‍ NS125 വിപണിയിലേക്ക്

മൂര്‍ച്ചയേറിയ ഹെഡ്‌ലാമ്പ്, ഇരട്ടനിറമുള്ള മാസ്‌ക്ക്, ഫ്‌ളൈ സ്‌ക്രീന്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, വലിയ ഇന്ധനടാങ്ക് എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാടുണ്ട് ബൈക്കില്‍. 124.5 സിസി ഒറ്റ സിലിണ്ടര്‍ DTS-i എഞ്ചിന്‍ ബൈക്കില്‍ തുടിക്കും. ഭാരത് സ്റ്റേജ് VI നിലവാരം പുലര്‍ത്തുന്ന എഞ്ചിന് എയര്‍ കൂളിങ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനങ്ങളുടെ പിന്തുണയുണ്ട്.

കെടിഎമ്മിന്റെ വഴിയേ ബജാജും, പള്‍സര്‍ NS125 വിപണിയിലേക്ക്

എഞ്ചിന്‍ 8,500 rpm -ല്‍ 12 bhp കരുത്തും 6,000 rpm -ല്‍ 11 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട വശങ്ങളുള്ള നൈട്രോക്‌സ് ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിറവേറ്റും.

കെടിഎമ്മിന്റെ വഴിയേ ബജാജും, പള്‍സര്‍ NS125 വിപണിയിലേക്ക്

240 mm ഡിസ്‌ക്കാണ് പള്‍സര്‍ NS125 -ന്റെ മുന്‍ ടയറില്‍ ബ്രേക്കിങ് നിര്‍വഹിക്കുക. പിന്‍ ടയറില്‍ 130 mm യൂണിറ്റ് ബ്രേക്കിങ്ങിനായുണ്ട്. ഭാരം 126.5 കിലോ. ഗ്രൗണ്ട് ക്ലിയറന്‍സ് 170 mm. ബ്ലാക്ക്, റെഡ്, വൈറ്റ്, യെല്ലോ എന്നിങ്ങനെ നാല് നിറങ്ങളിലാണ് ബജാജ് പള്‍സര്‍ NS125 പോളണ്ടില്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. ഇതേ നിറപ്പതിപ്പുകള്‍ ഇന്ത്യയിലും പ്രതീക്ഷിക്കാം.

Most Read: കാറിനെക്കാളും വില, ഇതാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ കാർ കീ

കെടിഎമ്മിന്റെ വഴിയേ ബജാജും, പള്‍സര്‍ NS125 വിപണിയിലേക്ക്

ഇന്ത്യന്‍ നിരയില്‍ പള്‍സര്‍ NS160 -യ്ക്കും NS200 -നും താഴെയായിരിക്കും പള്‍സര്‍ NS125 ഇടംകണ്ടെത്തുക. നിലവില്‍ 84,000 രൂപയാണ് NS160 -യ്ക്ക് വില. NS200 -ന് വില 1.12 ലക്ഷം രൂപയും.

Source: Thrust Zone

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് #bajaj auto
English summary
Bajaj Pulsar NS125 CBS To Launch In India. Read in Malayalam.
Story first published: Saturday, April 13, 2019, 17:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X