ഡ്യുവൽ ചാനൽ എബി‌എസുമായി ബജാജ് പൾസർ RS200 ഉടനെത്തും

പൾസർ RS200-ന്റെ ഡ്യുവൽ ചാനൽ എബി‌എസ് മോഡലിനെ ബജാജ് ഓട്ടോ വരും മാസങ്ങളിൽ വിപണിയിലെത്തിക്കും. മോട്ടോർസൈക്കിളിന്റെ ഡ്യുവൽ ചാനൽ എ‌ബി‌എസ് പതിപ്പിന് 1,43,016 രൂപയാകും എക്സ്ഷോറൂം വില. ഇത് സിംഗിൾ-ചാനൽ എബിഎസ് പതിപ്പിന്റെ വിലയേക്കാൾ 1,402 രൂപ കൂടുതലാണ്.

ഡ്യുവൽ ചാനൽ എബി‌എസുമായി ബജാജ് പൾസർ RS200 ഉടനെത്തും

RS200-ന്റെ പ്രധാന എതിരാളിയായ യമഹ YZF-R15 V3.0 ഇതിനകം തന്നെ ഒരു ഡ്യുവൽ ചാനൽ എബി‌എസ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാലാണ് ബജാജ് മോട്ടോർസൈക്കിളിന്റെ ഹാർഡ്‌വെയറിൽ നവീകരണങ്ങൾ കൊണ്ടുവരുന്നത്.

ഡ്യുവൽ ചാനൽ എബി‌എസുമായി ബജാജ് പൾസർ RS200 ഉടനെത്തും

പൂനെ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമ്മാതാക്കളായ ബജാജ് RS200-നെ ബി‌എസ്-VI-ന് അനുസൃതമായി ഇപ്പോൾ പരിഷ്ക്കരിക്കില്ലെന്നും ഇരട്ട-ചാനൽ എ‌ബി‌എസ് മാത്രമാണ് ഇപ്പോൾ ഉൾപ്പെടുത്തുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഡ്യുവൽ ചാനൽ എബി‌എസുമായി ബജാജ് പൾസർ RS200 ഉടനെത്തും

ബിഎസ്-IV 199.5 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, 4-വാൽവ്, ഫ്യുവൽ ഇഞ്ചക്ഷൻ, ട്രിപ്പിൾ സ്പാർക്ക്, DTS-i എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്. ഇത് പരമാവധി 9,750 rpm-ൽ 24.5 bhp കരുത്തും 8,000 rpm-ൽ 18.6 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. പൾസർ RS200-ന് മണിക്കൂറിൽ 140.8 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും.

ഡ്യുവൽ ചാനൽ എബി‌എസുമായി ബജാജ് പൾസർ RS200 ഉടനെത്തും

ബി‌എസ്-VI കംപ്ലയിന്റ് വകഭേദം 2020 ഏപ്രിലിന് മുമ്പായി വിപണിയിലെത്തും. മറ്റ് ഫീച്ചറുകളിൽ നിലവിലെ മോഡലിൽ നിന്ന് ഹാർഡ്‌വെയർ സവിശേഷതകൾ അതേപടി നിലനിർത്തും. പൾസർ RS200-ന്റെ ഇരട്ട-ചാനൽ എബി‌എസ് പതിപ്പ് പരമ്പരാഗത ടെലിസ്‌കോപ്പിക്ക് ഫോർക്കുകളും മുൻവശത്ത് ഒരു മോണോ ഷോക്കും അവതരിപ്പിക്കുന്നത് തുടരും.

ഡ്യുവൽ ചാനൽ എബി‌എസുമായി ബജാജ് പൾസർ RS200 ഉടനെത്തും

ബ്രേക്കിംഗിനായി പെറ്റൽ-ടൈപ്പ് ഡിസ്ക് ബ്രേക്കുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 300 mm ഡിസ്‌ക്ക് മുന്നിലും 230 mm ഡിസ്‌ക്ക് പിന്നിലും ഇടംപിടിക്കുന്നു. സുരക്ഷാക്കായി ഇരട്ട-ചാനൽ എബിഎസ് ഉൾപ്പെടും. സിംഗിൾ-ചാനൽ എബി‌എസ് പതിപ്പിനെ വിപണിയിൽ നിന്നും പിൻവലിക്കുമെന്നാണ് സൂചന.

Most Read: രണ്ട് പുതിയ സവിശേഷതകളുമായി ബിഎസ്-VI ഹിമാലയൻ എത്തും

ഡ്യുവൽ ചാനൽ എബി‌എസുമായി ബജാജ് പൾസർ RS200 ഉടനെത്തും

സ്റ്റൈലിംഗ് സൂചകങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. കൂടാതെ പൾ‌സർ‌ RS200-ന് എൽ‌ഇഡി ഡി‌ആർ‌എല്ലുകൾ‌, എൽ‌ഇഡി ടെയിൽ‌ലൈറ്റുകൾ, ബ്ലിങ്കറുകൾ‌, ഇരട്ട-പോഡ് പ്രൊജക്ടർ‌ ഹെഡ്‌ലൈറ്റുകൾ‌, ഫുൾ‌-ഫെയറിംഗ് ഡിസൈൻ‌, മസ്കുലർ‌ ആകാരം, ക്ലിപ്പ്-ഓൺ‌ ഹാൻ‌ഡ്‌ബാറുകൾ‌, സ്പ്ലിറ്റ്-സ്റ്റൈൽ‌ എന്നിവ ഉൾ‌പ്പെടുത്തിയിരിക്കുന്നത് തുടരും.

Most Read: ഇലക്ട്രിക്കിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

ഡ്യുവൽ ചാനൽ എബി‌എസുമായി ബജാജ് പൾസർ RS200 ഉടനെത്തും

റേസിംഗ് റെഡ്, റേസിംഗ് ബ്ലൂ, ഗ്രാഫൈറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് മോട്ടോർസൈക്കിൾ നിലവിൽ വിപണിയിൽ എത്തുന്നത്.

Most Read: ഹസ്ഖ്‌വര്‍ണ ബൈക്കുകൾ ഇന്ത്യൻ ബൈക്ക് വീക്കിൽ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

ഡ്യുവൽ ചാനൽ എബി‌എസുമായി ബജാജ് പൾസർ RS200 ഉടനെത്തും

കമ്പനിയുടെ മറ്റ് പരിഷ്ക്കരണളിൽ, പൾസർ 125 നിയോണിന്റെ ഡ്രം ബ്രേക്ക് വകഭേദത്തിനെയും ബജാജ് ഓട്ടോ കഴിഞ്ഞ ദിവസം അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഒഴിവാക്കിയിരുന്നു. കമ്പനിയുടെ വെബ്‌സൈറ്റ് പൾസർ 125 നിയോണിന്റെ ഡിസ്ക് ബ്രേക്ക് പതിപ്പിനുള്ള വില മാത്രമാണ് ഇപ്പോൾ പ്രദർശിപ്പിച്ചിട്ടുള്ളൂ. 66,618 രൂപയാണ് മോഡലിന്റെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Pulsar RS200 dual-channel ABS will launch soon. Read more Malayalam
Story first published: Friday, November 29, 2019, 15:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X