വില്‍പ്പന ഒരു ലക്ഷം കടന്നു, ചരിത്ര നേട്ടം കുറിച്ച് ബജാജ് പള്‍സര്‍

2019 മാര്‍ച്ച് മാസത്തെ ആഭ്യന്തര വില്‍പ്പനയില്‍ 39 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചിരിക്കുകയാണ് ബജാജ്. പോയ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ തരത്തിലുള്ള നേട്ടമാണ് ഈ ഇന്ത്യന്‍ ബൈക്ക് നിര്‍മ്മാതാക്കള്‍ നേടിയിരിക്കുന്നത്. വില്‍പ്പന വര്‍ധിച്ചത് കൂടാതെ പോയ മാസത്തില്‍ മാത്രം ഒരു ലക്ഷം യൂണിറ്റ് പള്‍സര്‍ ബൈക്കുകള്‍ വിറ്റഴിച്ചിരിക്കുകയാണ് കമ്പനി.

വില്‍പ്പന ഒരു ലക്ഷം കടന്നു, ചരിത്ര നേട്ടം കുറിച്ച് ബജാജ് പള്‍സര്‍

2001 -ല്‍ പള്‍സറിനെ ഇന്ത്യയില്‍ അവതരിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്രയും യൂണിറ്റ് വില്‍പ്പനയുണ്ടാകുന്നതെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയില്‍ വിപണിയിലുള്ള തങ്ങളുടെ എല്ലാ മോഡലുകളും പരിഷ്‌കരിച്ച് കൊണ്ടിരിക്കുകയാണ് ബജാജ്.

വില്‍പ്പന ഒരു ലക്ഷം കടന്നു, ചരിത്ര നേട്ടം കുറിച്ച് ബജാജ് പള്‍സര്‍

ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ സുരക്ഷ ചട്ടങ്ങള്‍ പാലിക്കാന്‍ വേണ്ടിയാണ് ഈ മാറ്റങ്ങള്‍. നിലവില്‍ ആറ് മോഡലുകളിലാണ് ബജാജ് പള്‍സര്‍ ഇന്ത്യയില്‍ ലഭ്യമാവുന്നത്.

Most Read:വില്‍പ്പനയില്‍ ചുവട് പിഴച്ച് മാരുതി, ഉയിര്‍ത്തെഴുന്നേറ്റ് മഹീന്ദ്ര

വില്‍പ്പന ഒരു ലക്ഷം കടന്നു, ചരിത്ര നേട്ടം കുറിച്ച് ബജാജ് പള്‍സര്‍

പള്‍സര്‍ 150, പള്‍സര്‍ 160NS, പള്‍സര്‍ 180, പള്‍സര്‍ 200NS, പള്‍സര്‍ 200RS, പള്‍സര്‍ 220F എന്നിവയാണീ മോഡലുകള്‍. ഇത് കൂടാതെ മിക്ക മോഡലുകളും വ്യത്യസ്ത വേരിയന്റുകളില്‍ കൂടി ലഭ്യമാവാറുണ്ട്.

വില്‍പ്പന ഒരു ലക്ഷം കടന്നു, ചരിത്ര നേട്ടം കുറിച്ച് ബജാജ് പള്‍സര്‍

ഉദാഹരണത്തിന് പള്‍സര്‍ 150 മോഡല്‍ ട്വിന്‍ ഡിസ്‌ക്ക് പതിപ്പിലും നിയോണ്‍ പതിപ്പിലും ലഭിക്കുന്നുണ്ട്. പള്‍സര്‍ 180 -യാവട്ടെ നെയ്ക്കഡ് ബൈക്കായും സെമി-ഫെയറിംഗ് പതിപ്പിലും ലഭിക്കുണ്ട്.

വില്‍പ്പന ഒരു ലക്ഷം കടന്നു, ചരിത്ര നേട്ടം കുറിച്ച് ബജാജ് പള്‍സര്‍

പള്‍സര്‍ 220F -ല്‍ നിന്നും കടമെടുത്ത ഡിസൈനുമായി പള്‍സര്‍ 180F വിപണിയിലെത്തിയിട്ട് അധിക നാള്‍ കഴിഞ്ഞിട്ടില്ല. താഴ്ന്ന ശേഷിയുള്ള മോഡലായ പള്‍സര്‍ 135 LS -ന്റെ നിര്‍മ്മാണം അടുത്തിടെ കമ്പനി നിര്‍ത്തിയിരുന്നു.

വില്‍പ്പന ഒരു ലക്ഷം കടന്നു, ചരിത്ര നേട്ടം കുറിച്ച് ബജാജ് പള്‍സര്‍

2019 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന സുരക്ഷ മാനദണ്ഡങ്ങള്‍ ബൈക്ക് പാലിക്കുന്നില്ല എന്നതിനാലാണ് മോഡല്‍ നിര്‍ത്തിയത്. മാത്രമല്ല ഈ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ബൈക്ക് പരിഷ്‌കിരിക്കുകയാണെങ്കില്‍ വന്‍ ചെലവായിരിക്കും കമ്പനിയ്ക്ക് നേരിടേണ്ടി വരിക.

Most Read:ഉയരങ്ങള്‍ കീഴടക്കി ഹ്യുണ്ടായി വെന്യു, പുതിയ ടീസര്‍ വീഡിയോ പുറത്ത്

വില്‍പ്പന ഒരു ലക്ഷം കടന്നു, ചരിത്ര നേട്ടം കുറിച്ച് ബജാജ് പള്‍സര്‍

ഇക്കാരണത്താലാണ് ബൈക്കിന്റെ നിര്‍മ്മാണം നിര്‍ത്തിയത്. ബജാജ് പള്‍സര്‍ ശ്രേണിയിലെ എല്ലാ മോഡലുകളും ഒറ്റ ചാനല്‍ എബിഎസ് നിലവാരമുള്ളതാക്കി മാറ്റിയിട്ടുണ്ട് കമ്പനിയിപ്പോള്‍.

വില്‍പ്പന ഒരു ലക്ഷം കടന്നു, ചരിത്ര നേട്ടം കുറിച്ച് ബജാജ് പള്‍സര്‍

ദില്ലി എക്‌സ്‌ഷോറൂം കണക്കുകളനുസരിച്ച് പ്രാരംഭ മോഡലായ പള്‍സര്‍ 150 -യ്ക്ക് 65,446 രൂപയും ഉയര്‍ന്ന മോഡലായ പള്‍സര്‍ 200RS -ന് 1.26 ലക്ഷം രൂപയുമാണ് വില. വിപണിയിലെത്തി നാളിതുവരെയും വാഹനപ്രേമികളുടെ ഇഷ്ട ബൈക്കാണ് ബജാജ് പള്‍സര്‍.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് #bajaj auto
English summary
Bajaj Pulsar Sales Crosses One Lakh Mark For The First Time — A New Sales Milestone For The Brand: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X