ഏഥറിനെ നേരിടാന്‍ ചേതക് ചിക് ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ബജാജ്

വാഹന നിര്‍മ്മാതാക്കളായ ബജാജ്, അവരുടെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ നിരത്തിലെത്തിക്കാന്‍ ഒരുങ്ങുകയാണ്. ഒക്ടോബര്‍ 16-ന് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഏഥറിനെ നേരിടാന്‍ ചേതക് ചിക് ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ബജാജ്

എന്നാല്‍ വാഹന പ്രേമികള്‍ക്ക് അറിയേണ്ടത് ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ പേര് തന്നെയാണ്. നിരവധി തവണ സ്‌കൂട്ടറിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങളും വാര്‍ത്തകളും പുറത്തുവന്നിരുന്നെങ്കിലും പേര് സംബന്ധിച്ച് ഒന്നും തന്നെ വ്യക്തമാക്കിയിരുന്നില്ല.

ഏഥറിനെ നേരിടാന്‍ ചേതക് ചിക് ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ബജാജ്

എന്നാല്‍ ഇപ്പോള്‍ സ്‌കൂട്ടറിന്റെ പേര് സംബന്ധിച്ചുള്ള സൂചനകളാണ് പുറത്ത് വന്നിരിക്കുന്നത്. ബജാജ് ചേതക് ചിക് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ എന്നായിരിക്കും പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ പേര്. അതേസമയം അര്‍ബനൈറ്റ് എന്ന ബ്രാന്റിലായിരിക്കും ബജാജ് ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കുക.

ഏഥറിനെ നേരിടാന്‍ ചേതക് ചിക് ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ബജാജ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സംവിധാനം ഉള്‍പ്പെടെ ഉന്നത സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയോടെയായിരിക്കും സ്‌കൂട്ടര്‍ എത്തുകയെന്ന് മുമ്പുതന്നെ അറിയിച്ചിരുന്നു. ഇതിനൊപ്പം ബ്ലൂടൂത്ത് ഉള്‍പ്പെടെയുള്ള കണക്ടിവിറ്റി സംവിധാനങ്ങളും മറ്റും ഈ വാഹനത്തിലുണ്ട്.

ഹാന്‍ഡില്‍ ബാറില്‍ നല്‍കിയിരിക്കുന്ന എല്‍ഇഡി ഹെഡ്‌ലാമ്പ്, ടു പീസ് സീറ്റുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, 12 ഇഞ്ച് അലോയി വീലുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഉയര്‍ന്ന് സ്റ്റോറേജ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

ഏഥറിനെ നേരിടാന്‍ ചേതക് ചിക് ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ബജാജ്

ജര്‍മന്‍ ഇലക്ട്രിക്ക് ആന്‍ഡ് ടെക്നോളജി കേന്ദ്രമായി ബോഷുമായി സഹകരിച്ചാണ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നത്. ഏകദേശം 1.1 ലക്ഷം രൂപയായിരിക്കും ഈ സ്‌കൂട്ടറിന്റെ വിപണിയിലെ വില. ഇപ്പോള്‍ നിരത്തിലുള്ള ഇരുചക്ര വാഹനങ്ങളില്‍ നിന്നും തികച്ചും വേറിട്ട ഡിസൈനിലുള്ള വാഹനങ്ങള്‍ പുറത്തിക്കാനാണ് ബജാജ് ശ്രമിക്കുന്നത്.

ഏഥറിനെ നേരിടാന്‍ ചേതക് ചിക് ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ബജാജ്

ക്ലാസിക്ക് ഡിസൈന്‍ ശൈലിയായിരിക്കും സ്‌കൂട്ടര്‍ പിന്തുടരുകയെന്നാണ് ഇതികം പുറത്തുവന്ന ചിത്രങ്ങള്‍ നല്‍കുന്ന സൂചന. പെന്റഗണ്‍ ആകൃതിയിലാണ് ഹെഡ്‌ലാമ്പ് യൂണിറ്റുള്ളത്. ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ക്കും ഹെഡ്‌ലാമ്പിനും എല്‍ഇഡി ലൈറ്റിങ് ലഭിക്കാന്‍ സാധ്യതയുണ്ട്.

Most Read: സാഹസിക പ്രകടനം വെളിപ്പെടുത്തി എംഫ്‌ളക്‌സ് വണ്‍ ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് ബൈക്ക്; വീഡിയോ

ഏഥറിനെ നേരിടാന്‍ ചേതക് ചിക് ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ബജാജ്

പുതിയ സുരക്ഷ സജ്ജീകരണമായ സിബിഎസും സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഭജിച്ച രീതിയിലാണ് പുറകിലെ എല്‍ഇഡി ടെയില്‍ ലാമ്പുകളുടേത്. ക്ലാസിക്ക് അനുഭൂതി പകരുന്ന ഇന്‍ട്രമന്റ് കണ്‍സോളായിരിക്കും സ്‌കൂട്ടറിന് ലഭിക്കുക.

Most Read: നെക്സോണ്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

ഏഥറിനെ നേരിടാന്‍ ചേതക് ചിക് ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ബജാജ്

എന്നാല്‍ സ്‌കൂട്ടറിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഏഥര്‍ 450 തന്നെയാണ് വിപണിയില്‍ ചേതക് ചിക് സ്‌കൂട്ടറിന്റെ എതിരാളി. ബജാജ് നിരയില്‍ ഏറെ പ്രശസ്തി നേടിയ സ്‌കൂട്ടറുകളിലൊന്നാണ് ചേതക് സ്‌കൂട്ടറുകള്‍.

Most Read: 19 -കാരൻ പകർത്തിയ റോഡ് സുരക്ഷാ ബോധവത്കരണ ചിത്രങ്ങൾ വൈറലാകുന്നു

ഏഥറിനെ നേരിടാന്‍ ചേതക് ചിക് ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ബജാജ്

കമ്മ്യൂട്ടര്‍ ബൈക്കുകളും പെര്‍ഫോമന്‍സ് ബൈക്കുകളും കരുത്തേറിയ സ്‌കൂട്ടറുകളും ബജാജിന്റെ ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങളുടെ ശ്രേണിയില്‍ അണിനിരത്തുമെന്നാണ് വിവരം. 2020 -ഓടെ ഇലക്ട്രിക്ക് ബൈക്കുകളുടെ നിര കൂടുതല്‍ വിപുലമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

ഏഥറിനെ നേരിടാന്‍ ചേതക് ചിക് ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ബജാജ്

അതേസമയം ബജാജ് ഓട്ടോയും, ഓസ്ട്രിയ ആസ്ഥാനമായുള്ള മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളുമായ കെടിഎമ്മും ഒന്നിച്ച് ഒരു പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വൈകാതെ വിപണിയില്‍ എത്തിക്കും. ബജാജ് ഓട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മയാണ് ഇക്കാര്യം അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

ഏഥറിനെ നേരിടാന്‍ ചേതക് ചിക് ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ബജാജ്

കെടിഎമ്മിന്റെ 48 ശതമാനം ഓഹരി ബജാജിന്റെ കൈവശമാണുള്ളത്. രണ്ട് കമ്പനികളും ഏതാനും വര്‍ഷങ്ങളായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പരിഗണന് ഏറിയതോടെയാണ് ഈ കൂട്ടുകെട്ടില്‍ നിന്ന തന്നെ പുതിയൊരു ഇലക്ട്രിക്ക് വാഹനം നിരത്തിലെത്തിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏഥറിനെ നേരിടാന്‍ ചേതക് ചിക് ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ബജാജ്

2022 -ഓടെ ഈ കൂട്ടുകെട്ടില്‍ എത്തുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ പ്രതീക്ഷിക്കാമെന്നാണ് വിവരം. ആഗോള നിരത്തുകളില്‍ കെടിഎം അവതരിപ്പിച്ചിട്ടുള്ള ഇ-സ്പീഡ് എന്ന ഇലക്ട്രിക്ക് സ്‌കൂട്ടറായിരിക്കും ഇന്ത്യന്‍ നിരത്തുകളിലും എത്തിക്കുക.

ഏഥറിനെ നേരിടാന്‍ ചേതക് ചിക് ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ബജാജ്

കെടിഎം ബൈക്കുകളെ പോലെ തന്നെ സ്‌പോര്‍ട്ടി ലുക്കും ഡ്യുവല്‍ ടോണ്‍ നിറവുമായിരിക്കും ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെയും പ്രധാന ആകര്‍ഷണം. എന്നാല്‍, സ്‌കൂട്ടറിന്റെ കരുത്തും വിലയും മറ്റ് ഫീച്ചറുകളും സംബന്ധിച്ച വിവരങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Registered Chetak Chic Electric Name For New Electric Scooter. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X