V15 മോഡലിനെ നിര്‍ത്താന്‍ ബജാജ്, കാരണമിതാണ്

ഏപ്രില്‍ മുതല്‍ ഇരുചക്ര വാഹന വിപണിയില്‍ സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാവും. എബിഎസ്, സിബിഎസ് സംവിധാനങ്ങളില്ലാതെ ബൈക്കുകളും സ്‌കൂട്ടറുകളും വില്‍ക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് കഴിയില്ല. 125 സിസിക്ക് മുകളിലുള്ള മോഡലുകള്‍ക്ക് എബിഎസ് നിര്‍ബന്ധമായും ഒരുങ്ങണം. 125 സിസിയില്‍ താഴെയെങ്കില്‍ സിബിഎസ് സംവിധാനമാണ് കമ്പനികള്‍ ഉറപ്പുവരുത്തേണ്ടത്.

Most Read: ബോംബിട്ടാലും തകരില്ല പുതിയ റേഞ്ച് റോവര്‍ സെന്റിനല്‍, മോദിയും വാങ്ങുമോ ഒരെണ്ണം?

പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പ്രകാരം V15 ഒഴികെ മറ്റു ബൈക്കുകള്‍ മുഴുവന്‍ വിപണിയില്‍ ബജാജ് പുതുക്കി കഴിഞ്ഞു. V15 -നെ നിരയില്‍ ഇനിയും നിലനിര്‍ത്താന്‍ ബജാജിന് താത്പര്യമില്ലെന്നാണ് സൂചന. അതായത് ഏപ്രിലിന് ശേഷം V15 മോഡലിനെ കമ്പനി പിന്‍വലിച്ചേക്കും.

V15 മോഡലിനെ നിര്‍ത്താന്‍ ബജാജ്, കാരണമിതാണ്

വിമാനവാഹിനി കപ്പലായ INS വിക്രാന്തില്‍ നിന്നു ലഭിച്ച ലോഹത്താല്‍ നിര്‍മ്മിച്ചതെന്ന് അവകാശപ്പെട്ടാണ് V15 മോഡല്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് വരുന്നത്. 2016 മെയ് മുതല്‍ ബജാജ് V15 നിരയിലുണ്ട്. തുടക്കകാലത്ത് വന്‍ ഡിമാന്‍ഡായിരുന്നു ബൈക്കിന്. വില്‍പ്പനയ്‌ക്കെത്തി ആദ്യമാസം 25,000 യൂണിറ്റോളം വിറ്റുപോയി.

രണ്ടുലക്ഷം V15 ബൈക്കുകളാണ് ആദ്യ എട്ടുമാസങ്ങള്‍ കൊണ്ട് കമ്പനി രാജ്യത്ത് വിറ്റത്. V15 തരംഗം തീര്‍ക്കുന്നത് കണ്ട് V12 പതിപ്പിനെ ബജാജ് നിരയില്‍ അവതരിപ്പിച്ചെങ്കിലും കണക്കുകൂട്ടലുകള്‍ തെറ്റി.

V15 മോഡലിനെ നിര്‍ത്താന്‍ ബജാജ്, കാരണമിതാണ്

വില്‍പ്പനയില്‍ V15 മോഡലിന്റെ ഏഴയലത്തു വരാന്‍ V12 -ന് കഴിഞ്ഞില്ല. ഇതോടെ 2018 ജൂലായില്‍ V12 പതിപ്പിനെ ബജാജ് ഔദ്യോഗികമായി നിര്‍ത്തി. റിപ്പോര്‍ട്ടുകള്‍ പ്രകാരം സമാന വിധിയാണ് V15 ബൈക്കിനെയും കാത്തിരിക്കുന്നത്.

V15 മോഡലിനെ നിര്‍ത്താന്‍ ബജാജ്, കാരണമിതാണ്

പ്രീമിയം കമ്മ്യൂട്ടര്‍ ബൈക്ക് ഗണത്തില്‍പ്പെടുന്ന ബജാജ് V15 കഴിഞ്ഞവര്‍ഷം പ്രതീക്ഷ കാത്തില്ല. 2018 -ല്‍ മോഡലിന്റെ 30,238 യൂണിറ്റുകള്‍ മാത്രമെ വിറ്റുപോയുള്ളൂ. ഈ വര്‍ഷവും വില്‍പ്പന ദാരുണം. ഡിസംബര്‍ മാസം പരിഷ്‌കരിച്ച എഞ്ചിനോടെ V15 പവര്‍ അപ്പ് പതിപ്പിനെ ബജാജ് കാഴ്ച്ചവെച്ചെങ്കിലും ബൈക്കിന്റെ പ്രചാരം ഇനിയും ഉയര്‍ന്നിട്ടില്ല.

V15 മോഡലിനെ നിര്‍ത്താന്‍ ബജാജ്, കാരണമിതാണ്

ശ്രേണിയില്‍ ഇതേ വിലയ്ക്ക് കൂടുതല്‍ ആകര്‍ഷകമായി ഒട്ടനവധി ബൈക്കുകള്‍ വില്‍പ്പനയ്ക്കുള്ളത് ബജാജ് V15 -ന് തിരിച്ചടിയാവുന്നു. 64,998 രൂപയാണ് V15 -ന് വിപണിയില്‍ വില. ഏറ്റവും അടുത്ത എതിരാളിയായ പള്‍സര്‍ 150 നിയോണ്‍ എഡിഷന് വില ഒരുങ്ങുന്നതാകട്ടെ 64,998 രൂപയും.

Most Read: ദേ ഇത്രയേയുള്ളൂ സുരക്ഷ, സ്‌കൂട്ടര്‍ യാത്രികയുടെ ഹെല്‍മറ്റ് എറിഞ്ഞുടച്ച് പൊലീസ് — വീഡിയോ

V15 മോഡലിനെ നിര്‍ത്താന്‍ ബജാജ്, കാരണമിതാണ്

നിലവില്‍ 14 bhp കരുത്തും 12.7 Nm torque ഉം കുറിക്കാന്‍ ബജാജ് V15 -ല്‍ തുടിക്കുന്ന 149.5 സിസി DTS-i എഞ്ചിന് ശേഷിയുണ്ട്. അഞ്ചു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. എതിര്‍നിരയില്‍ പള്‍സര്‍ 150 ഭാരത് സ്‌റ്റേജ് VI നിര്‍ദ്ദശങ്ങള്‍ പാലിച്ചാണ് വില്‍പ്പനയ്ക്ക് അണിനിരക്കുന്നത്. 14 bhp കരുത്തും 13.4 Nm torque ഉം സൃഷ്ടിക്കാന്‍ 150 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാവും. മൈലേജാകട്ടെ 50 കിലോമീറ്ററും. ഒറ്റ ചാനല്‍ എബിഎസ് സംവിധാനം ഉള്‍പ്പെടെ ഒരുപിടി നവീന ഫീച്ചറുകള്‍ ബജാജ് പള്‍സര്‍ 150 -യുടെ മാറ്റു കൂട്ടുന്നു.

Source: Bikewale

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് #bajaj auto
English summary
Bajaj Might Discontinue Production Of The V15. Read in Malayalam.
Story first published: Monday, March 11, 2019, 11:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X