ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് ആനുകൂല്യങ്ങളുമായി ബാറ്ററി

ജയ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ബാറ്ററി ഇലക്ട്രിക്ക് മൊബിലിറ്റി. അടുത്തിടെയാണ് തങ്കളുടെ നിരയിലെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് ആനുകൂല്യങ്ങളുമായി ബാറ്ററി

ഒറ്റ ചാര്‍ജില്‍ 90 കിലോമീറ്റര്‍ ദൂരം ഒടുന്ന ബാറ്ററി ഇലക്ട്രിക്ക് സ്‌കൂട്ടറിന് 63,555 രൂപയാണ് വില. നിലവില്‍ നാഗ്പൂര്‍, ഹൈദരാബാദ്, അനന്ത്പുര്‍, കുര്‍നൂല്‍ നഗരങ്ങളിലാണ് മോഡല്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. ഉത്സവസീസണ്‍ അടുത്തതോടെ ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് ആനുകൂല്യങ്ങളുമായി ബാറ്ററി

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ കൂടുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് പുതിയ ആനുകൂല്യങ്ങളുമായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സീറോ ഡൗണ്‍പോയ്‌മെന്റ് ഓപ്ഷനിലും ഉപഭോക്താക്കള്‍ക്ക് സ്‌കൂട്ടര്‍ ലഭ്യമാകും. പേടിഎം വഴിയുള്ള പണമിടപാടും ലഭ്യമാണ്. ഇതുവഴി ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ സ്‌കൂട്ടര്‍ സ്വന്തമാക്കാം.

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് ആനുകൂല്യങ്ങളുമായി ബാറ്ററി

പേടിഎം വഴി വാങ്ങുമ്പോള്‍ 8,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറും ഉപഭോക്താവിന് ലഭിക്കും. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്‌കൂട്ടര്‍ വാങ്ങുന്നതിനും പണമിടപാടുകള്‍ നടത്തുന്നതിനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്.

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് ആനുകൂല്യങ്ങളുമായി ബാറ്ററി

2019 ജൂണ്‍ മാസത്തിലാണ് ബാറ്ററി ഇലക്ട്രിക്ക് മൊബിലിറ്റി അവരുടെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. അഞ്ചു നിറങ്ങളില്‍ പുതിയ ബാറ്ററി ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ ലഭ്യമാണ്. നിലവില്‍ തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാണ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് ആനുകൂല്യങ്ങളുമായി ബാറ്ററി

അധികം വൈകാതെ തന്നെ രാജ്യത്തെ അന്‍പതു പ്രധാന നഗരങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ലാമ്പ്, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയൊക്കെ വാഹനത്തിന്റെ സവിശേഷതകളാണ്.

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് ആനുകൂല്യങ്ങളുമായി ബാറ്ററി

പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ബാറ്ററി ഇലക്ട്രിക്ക് സ്‌കൂട്ടറില്‍ കമ്പനി നല്‍കിയിരിക്കുന്നത്. ക്ലാസിക്ക് ഭാവം നല്‍കുന്നതിനായി സ്‌കൂട്ടറിന്റെ ഹെഡ്‌ലാമ്പിന് വൃത്താകൃതിയിലുള്ള ഡിസൈനാണ് നല്‍കിയിരിക്കുന്നത്. കീലെസ് ഇഗ്നീഷന്‍, ആന്റി - തെഫ്റ്റ് അലാറം, യുഎസ്ബി ചാര്‍ജര്‍ എന്നീ സംവിധാനങ്ങളും സ്‌കൂട്ടറിലുണ്ട്.

Most Read: ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് ആനുകൂല്യങ്ങളുമായി ബാറ്ററി

ബാറ്ററി ഉപയോഗം, വേഗം, താപം, ഓഡോമീറ്റര്‍ തുടങ്ങിയ വിവരങ്ങള്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലെ ഡിസ്‌പ്ലേയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. 10 ഇഞ്ചാണ് അലോയ് വീലുകളും വാഹനത്തിന് ലഭിച്ചിട്ടുണ്ട്. 150 mm ഗ്രൗണ്ട് ക്ലിയറന്‍സും സ്‌കൂട്ടര്‍ അവകാശപ്പെടുന്നു. മണിക്കൂറില്‍ 25 കിലോമീറ്ററാണ് ബാറ്ററി ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ പരമാവധി വേഗം.

Most Read: ജെമോപായ് ആസ്ട്രിഡ് ഇലക്ട്രിക്ക് സ്കൂട്ടർ അവതരിപ്പിച്ചു; വില 79,999 രൂപ മുതൽ

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് ആനുകൂല്യങ്ങളുമായി ബാറ്ററി

48V 30Ah ശേഷിയുള്ള ലിഥിയം അയണ്‍ ബാറ്ററിയാണ് മോഡലിന് കരുത്ത് പകരുന്നത്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് യൂണിറ്റുമാണ് മോഡലില്‍ സസ്പെന്‍ഷന്‍ നിറവേറ്റുക. ഇരു ടയറുകളിലും ഡിസ്‌ക്ക് ബ്രേക്കിങ് സംവിധാനമാണ് നല്‍കിയിരിക്കുന്നത്. രണ്ടായിരം തവണ ബാറ്ററി യൂണിറ്റ് ചാര്‍ജ് ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നത്.

Most Read: ബജാജ് V15 പിന്‍വലിക്കില്ലെന്ന് കമ്പനി

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് ആനുകൂല്യങ്ങളുമായി ബാറ്ററി

ബാറ്ററി പാക്ക് ഊരിമാറ്റി സാധാരണ പ്ലഗ്ഗുകളില്‍ കുത്തി ചാര്‍ജ് ചെയ്യാം. ഇ-സ്‌കൂട്ടറുകള്‍ക്കായി പ്രത്യേക ചാര്‍ജിങ് ശൃഖല കമ്പനി സ്ഥാപിച്ചിട്ടില്ല. കുറഞ്ഞ ശേഷിയുള്ള ഫ്ളാഷ് LI, ഒപ്റ്റിമ LI, ആംപിയര്‍ റിയോ, ആംപിയര്‍ V48 തുടങ്ങിയ മോഡലുകളുമാണ് ബാറ്ററി ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വിപണിയിലെ എതിരാളികള്‍.

Most Read Articles

Malayalam
English summary
BattRE Electric-Scooter available Diwali offers. Read more in Malayalam.
Story first published: Wednesday, October 23, 2019, 11:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X