Just In
- 2 min ago
ടാറ്റ സഫാരി vs സഫാരി അഡ്വഞ്ചർ എഡിഷൻ; പ്രധാന മാറ്റങ്ങൾ ഇങ്ങനെ
- 3 min ago
ക്രെറ്റയുടെ ഏഴ് സീറ്റർ എസ്യുവി 'അൽകാസർ' എന്നറിയപ്പെടും; സ്ഥിരീകരിച്ച് ഹ്യുണ്ടായി
- 55 min ago
പുതിയ മുഖവുമായി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റ് വിപണിയിൽ, തുടിപ്പേകാൻ ഡ്യുവൽ ജെറ്റ് എഞ്ചിനും; വില 5.73 ലക്ഷം മുതൽ
- 55 min ago
പരീക്ഷണയോട്ടം തുടര്‍ന്ന് സുസുക്കി ബര്ഗ്മാന് ഇലക്ട്രിക്; എതിരാളി ബജാജ് ചേതക്
Don't Miss
- Movies
മരക്കാറിലേക്ക് വിളിക്കാന്‍ കാരണം; പ്രിയദര്ശന് പഞ്ഞതിനെ കുറിച്ച് മുകേഷ്
- News
ശബരിമല, സിഎഎ പ്രക്ഷോഭ കേസുകൾ പിൻവലിക്കും: യുടേണടിച്ച് സംസ്ഥാന സർക്കാർ, തീരുമാനം മന്ത്രിസഭാ യോഗത്തിൽ
- Travel
ചോറ്റാനിക്കര മകം തൊഴല്‍ 26ന്, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചടങ്ങുകള്‍
- Sports
IND vs ENG: ഒരു ജയവും ഒരു സമനിലയുമല്ല, ലക്ഷ്യം രണ്ട് മത്സരത്തിലും ജയം- വിരാട് കോലി
- Finance
സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍
- Lifestyle
കണ്‍തടത്തിലെ കറുപ്പ് നീക്കാന്‍ ഉരുളക്കിഴങ്ങ് പ്രയോഗം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒറ്റ ചാര്‍ജില്‍ 90 കിലോമീറ്റര്‍, ബാറ്ററി ഇ-സ്കൂട്ടര്‍ വിപണിയില്‍
ഇലക്ട്രിക് വാഹന വിപണിയിലേക്ക് പുതിയൊരു കമ്പനി കൂടി. ജയ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി - ബാറ്ററി ഇലക്ട്രിക് മൊബിലിറ്റി (BattRE Electric Mobility), തങ്ങളുടെ ആദ്യ ഇ-സ്കൂട്ടറിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 63,555 രൂപയാണ് ബാറ്ററി ഇ-സ്കൂട്ടറിന് വില. ഒറ്റ ചാര്‍ജില്‍ 90 കിലോമീറ്റര്‍ ദൂരം സ്കൂട്ടര്‍ ഓടും.

നിലവില്‍ നാഗ്പൂര്‍, ഹൈദരാബാദ്, അനന്ത്പുര്‍, കുര്‍നൂല്‍ നഗരങ്ങളിലാണ് മോഡല്‍ വില്‍പ്പനയ്ക്കെത്തുന്നത്. ജൂണ്‍ അവസാനവാരം പൂനെയിലും വിശാഖപട്ടണത്തും വാറങ്ങലിലും ഡീലര്‍ഷിപ്പുകള്‍ സ്ഥാപിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം ഡിസംബറോടെ രാജ്യത്തെ അന്‍പതു പ്രധാന നഗരങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ തുറക്കാനാണ് ബാറ്ററി ഇലക്ട്രിക് മൊബിലിറ്റി ലക്ഷ്യമിടുന്നത്.

അഞ്ചു നിറങ്ങളില്‍ പുതിയ ബാറ്ററി ഇ-സ്കൂട്ടര്‍ ലഭ്യമാണ്. പൂര്‍ണ്ണ എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ലാമ്പ്, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയുടെ ആഢംബരം സ്കൂട്ടറിനുണ്ട്. സ്കൂട്ടറിന് ക്ലാസിക് ഭാവം നല്കാന് കമ്പനി നടത്തിയ ശ്രമമാണ് വട്ടത്തിലുള്ള മിററുകള്‍. ഹാന്‍ഡില്‍ബാറിലെ കറുത്ത ഫ്ളൈ സ്ക്രീനും മോഡലില്‍ പരാമര്‍ശിക്കണം.

പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ബാറ്ററി ഇ-സ്കൂട്ടറില്‍ ഒരുങ്ങുന്നത്. കീലെസ് ഇഗ്നീഷന്‍, ആന്റി - തെഫ്റ്റ് അലാറം, യുഎസ്ബി ചാര്‍ജര്‍ എന്നീ സംവിധാനങ്ങളും സ്കൂട്ടറിലുണ്ട്. ബാറ്ററി ഉപയോഗം, വേഗം, താപം, ഓഡോമീറ്റര്‍ തുടങ്ങിയ വിവരങ്ങള്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലെ ഡിസ്പ്ലേ വെളിപ്പെടുത്തും.

പ്രായോഗികത കൂട്ടാനായി മുന്‍ ഏപ്രണിന് പിന്നില്‍ ബോട്ടില്‍ ഹോള്‍ഡര്‍ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. 10 ഇഞ്ചാണ് അലോയ് വീലുകള്‍ക്ക് വലുപ്പം. ടയര്‍ അളവ് 90/100-10. 150 mm ഗ്രൗണ്ട് ക്ലിയറന്‍സും സ്കൂട്ടര്‍ അവകാശപ്പെടുന്നു. മണിക്കൂറില്‍ 25 കിലോമീറ്ററാണ് ബാറ്ററി ഇ-സ്കൂട്ടറിന്റെ പരമാവധി വേഗം.

48V 30Ah ശേഷിയുള്ള ലിഥിയം അയോണ്‍ ബാറ്ററി സംവിധാനമാണ് മോഡലിന് ആവശ്യമായ ഊര്‍ജ്ജം പകരുന്നത്. ബാറ്ററി യൂണിറ്റിന്റെ ഭാരം 12 കിലോ. സ്കൂട്ടറിന്റെ ആകെ ഭാരമാകട്ടെ 64 കിലോയും. ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് വരുന്ന ഏറ്റവും ഭാരം കുറഞ്ഞ ഇലക്ട്രിക് സ്കൂട്ടറുകളില്‍ ഒന്നാണ് ബാറ്ററി ഇ-സ്കൂട്ടര്‍.
Most Read: ട്യൂബ്ലെസ് കഴിഞ്ഞു, ഇനി എയര്‍ലെസ് ടയറുകളുടെ കാലം

രണ്ടായിരം തവണ ബാറ്ററി യൂണിറ്റ് ചാര്‍ജ് ചെയ്യാമെന്ന് ബാറ്ററി ഇലക്ട്രിക് മൊബിലിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട്. ബാറ്ററി പാക്ക് ഊരിമാറ്റി സാധാരണ പ്ലഗ്ഗുകളില്‍ കുത്തി ചാര്‍ജ് ചെയ്യാം. ഇ-സ്കൂട്ടറുകള്‍ക്കായി പ്രത്യേക ചാര്‍ജിങ് ശൃഖല കമ്പനി സ്ഥാപിച്ചിട്ടില്ല.
Most Read: വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കൂടി, പുതിയ നിരക്കുകള്‍ ഇങ്ങനെ

മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് യൂണിറ്റുമാണ് മോഡലില്‍ സസ്പെന്ഷന് നിറവേറ്റുക. ഇരു ടയറുകളിലും ഡിസ്ക്കുകള്‍ ബ്രേക്കിങ് നിറവേറ്റും. ഇതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാംഘട്ട FAME സബ്സിഡി ആനുകൂല്യങ്ങള്‍ ബാറ്ററി ഇ-സ്കൂട്ടറിന് ലഭിക്കില്ല.
Most Read: ചൂടത്ത് ഫുൾടാങ്ക് പെട്രോൾ അടിച്ചാൽ കുഴപ്പമുണ്ടോ?

കുറഞ്ഞ ശേഷിയുള്ള ഫ്ളാഷ് LI, ഒപ്റ്റിമ LI, ആംപിയര്‍ റിയോ, ആംപിയര്‍ V48 തുടങ്ങിയ മോഡലുകളുമാണ് ബാറ്ററി ഇ-സ്കൂട്ടറിന്റെ മത്സരം.