ചുരുങ്ങിയ ദിവസം കൊണ്ട് 352 ബുക്കിംഗുകൾ നേടി ബെനലി ഇംപെരിയാലെ 400

ബെനലി ഇന്ത്യയുടെ ഏറ്റവും പുതിയ റെട്രോ ക്ലാസിക്ക് മോഡലായ ഇംപെരിയാലെ 400-നെ കഴിഞ്ഞ ദിവസമാണ് കമ്പനി വിപണിയിലെത്തിച്ചത്. എന്നാൽ മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് ബെനലി നേരത്തെ തുടങ്ങിയിരുന്നു.

ചുരുങ്ങിയ ദിവസം കൊണ്ട് 352 ബുക്കിംഗുകളോളം നേടി ബെനലി ഇംപെരിയാലെ 400

23 ദിവസത്തിനുള്ളിൽ ഇംപെരിയാലെ 400-ന് 352 ബുക്കിങ്ങുകളോളം നേടാൻ സാധിച്ചു. ഒക്ടോബർ 22-നാണ് ബൈക്കിനെ ഔദ്യോഗികമായി പുറത്തിറക്കിയത്. 1.69 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില. കമ്പനിയുടെ 24 ഡീലർഷിപ്പുകൾ വഴിയോ അല്ലെങ്കിൽ ബെനലിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി 4,000 രൂപ അടച്ചോ പുതിയ മോട്ടോർസൈക്കിൾ ബുക്ക് ചെയ്യാം.

ചുരുങ്ങിയ ദിവസം കൊണ്ട് 352 ബുക്കിംഗുകളോളം നേടി ബെനലി ഇംപെരിയാലെ 400

റെഡ്, ബ്ലാക്ക്, സിൽവർ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ബെനലി ഇംപെരിയാലെ 400 വാഗ്ദാനം ചെയ്യുന്നത്. റൗണ്ട്‌ ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയെല്ലാം വാഹനത്തിന്റെ സവിശേഷതകളാണ്. ഇന്ധന ടാങ്കിലേക്കും ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഡിസൈനിലേക്കും കൂടുതൽ റെട്രോ സ്റ്റൈലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ചുരുങ്ങിയ ദിവസം കൊണ്ട് 352 ബുക്കിംഗുകളോളം നേടി ബെനലി ഇംപെരിയാലെ 400

ഡ്യുവൽ പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ഒരു ചെറിയ ടിഎഫ്ടി ഡിസ്പ്ലേ ഉണ്ട്. അത് ഒഡോ-മീറ്ററും ട്രിപ്പ് മീറ്ററും നൽകിയിരിക്കുന്നു. ബിഎസ്-VI 374 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇംപെരിയാലെ 400-ന് കരുത്തേകുന്നത്. ഇത് 5500 rpm-ൽ 20.7 bhp കരുത്തും 4500 rpm-ൽ 29 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

ചുരുങ്ങിയ ദിവസം കൊണ്ട് 352 ബുക്കിംഗുകളോളം നേടി ബെനലി ഇംപെരിയാലെ 400

മുൻവശത്ത് 41 mm ടെലിസ്‌കോപ്പിക്ക് ഫോർക്കുകളും പിന്നിൽ പ്രീലോഡായി ക്രമീകരിക്കുന്ന ഇരട്ട-ഷോക്ക് അബ്സോർബറുകളുമാണ് ഇംപെരിയാലെ 400 ന്റ സസ്‌പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്. മുന്നിൽ 300 mm ഡിസ്ക്കും പിന്നിൽ 240 mm ഡിസ്ക്കുമായാണ് ബ്രേക്കിംഗ് സജ്ജീകരിച്ചിരിക്കുന്നത്. മെച്ചപ്പെട്ട സുരക്ഷയ്ക്കായി ഡ്യുവൽ ചാനൽ എബിഎസും ബൈക്കിൽ അവതരിപ്പിക്കുന്നു.

ചുരുങ്ങിയ ദിവസം കൊണ്ട് 352 ബുക്കിംഗുകളോളം നേടി ബെനലി ഇംപെരിയാലെ 400

സ്റ്റാൻഡേർഡായി മൂന്ന് വർഷത്തെ അല്ലെങ്കിൽ പരിധിയില്ലാത്ത കിലോമീറ്റർ വാറണ്ടിയോടെ ബെനലി ഇംപെരിയാലെ 400 വാഗ്ദാനം ചെയ്യുന്നു. ആദ്യ രണ്ട് വർഷത്തേക്ക് കോംപ്ലിമെന്ററി സേവനവും മോട്ടോർ സൈക്കിളിൽ ലഭ്യമാണ്. പ്രാരംഭ കോംപ്ലിമെന്ററി സേവനത്തിന് ശേഷം തടസ്സരഹിതമായ ഉടമസ്ഥാവകാശ അനുഭവത്തിനായി കമ്പനി ഉപഭോക്താക്കൾക്ക് വാർഷിക പരിപാലന കരാർ (AMC) വാഗ്ദാനം ചെയ്യുന്നു.

Most Read: ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി ക്ലീവ്ലാന്‍ഡ് സൈക്കിള്‍വെര്‍ക്ക്‌സ്

ചുരുങ്ങിയ ദിവസം കൊണ്ട് 352 ബുക്കിംഗുകളോളം നേടി ബെനലി ഇംപെരിയാലെ 400

റെട്രോ ക്ലാസിക്ക് മോഡലുകളായ റോയൽ എൻഫീൽഡ് ക്ലാസിക്ക് 350, ബുള്ളറ്റ് 350, ജാവ 350, 42 എന്നീ വാഹനങ്ങളുടെ വിപണി ലക്ഷ്യമാക്കിയാണ് ഇറ്റാലിയൻ വാഹന നിർമ്മാതാക്കൾ തങ്ങളുടെ ഇംപെരിയാലെ റെട്രോ മോട്ടോർസൈക്കിളിനെ വിപണിയിലെത്തിച്ചിരിക്കുന്നത്.

Most Read: വിലയില്‍ മാറ്റമില്ല; 650 ഇരട്ടകളെ പരിഷ്‌കരിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ചുരുങ്ങിയ ദിവസം കൊണ്ട് 352 ബുക്കിംഗുകളോളം നേടി ബെനലി ഇംപെരിയാലെ 400

ഇന്ത്യൻ വിപണിയിൽ കൂടുതൽ മോഡലുകളെ അവതരിപ്പിക്കാൻ കൂടി തയ്യാറെടുകകുകയാണ് ബെനലി മോട്ടോർസൈക്കിൾസ്. പുതിയ എട്ടോളം മോഡലുകളാകും കമ്പനി പുതുതായി എത്തിക്കുക. റോയൽ‌ എൻ‌ഫീൽ‌ഡിന്റെ ഇന്ത്യയിലെ വിപണിയടക്കം പിടിച്ചെടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

Most Read: ലൈവ്‌വെയറിന്റെ ഉത്പാദനവും വില്‍പ്പനയും പുനരാരംഭിച്ച് ഹാര്‍ലി

ചുരുങ്ങിയ ദിവസം കൊണ്ട് 352 ബുക്കിംഗുകളോളം നേടി ബെനലി ഇംപെരിയാലെ 400

ഇതിനുപുറമെ രാജ്യത്തെ ഡീലർഷിപ്പ് സാന്നിധ്യം വ്യാപിപ്പിക്കാനും ബെനലി പദ്ധതിയിട്ടിട്ടുണ്ട്. പ്രാദേശിക വിപണിയുടെ ആവശ്യകതകൾ കണക്കിലെടുത്ത് എല്ലാ പുതിയ ഉൽപ്പന്നങ്ങളും രൂപകൽപ്പന ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli Imperiale 400 Bookings Crosses 352 Units. Read more Malayalam
Story first published: Friday, October 25, 2019, 10:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X